kerala Rain Live Update 04/08/26 : ഇരട്ട ചക്രവാതച്ചുഴി ; 8 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു, വയനാട്, ആലപ്പുഴ ജില്ലകളിൽ നാളെ അവധി
കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രാവിലെ 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് ആണ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നതെങ്കിലും, ഉച്ചയ്ക്കുള്ള അപ്ഡേറ്റിൽ 8 ജില്ലകളിൽ റെഡ് അലർട്ട് ആയി ഉയർത്തി.
04/08/2026 | Weather Desk
LIVE
ഇന്ന് 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി, മുഖ്യമന്ത്രി പ്രളയ മേഖലകൾ സന്ദർശിക്കും
കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 12 ജില്ലകളിൽ അതിശക്തമായ മഴക്കുള്ള ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണ്. മറ്റു ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
04/08/2026 | Weather Desk
Live Rain Update 03/08/26 : എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് , ജാഗ്രത ശക്തമാക്കി
ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ ഒന്നര മീറ്റർ വരെ ഉയർത്താൻ തീരുമാനിച്ചു. ഇതിന്റെ ഫലമായി തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രതാ നിർദേശം നൽകി
02/08/2026 | Weather Desk
LIVE
കേരളത്തിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കൃത്യമായ അറിയിപ്പ് നൽകിയിരുന്നെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നലെ ഉണ്ടായത് അതി തീവ്ര മഴയാണ്. ആറാം തീയതി മുതൽ മഴ വീണ്ടും കനക്കുമെന്ന് ഐ.എം.ഡി ശാസ്ത്രജ്ഞൻ അഖിൽ ശ്രീവാസ്തവ പറഞ്ഞു.
02/08/2026 | Weather Desk
Live Update Kerala Weather : വടക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു
വടക്കൻ കേരളത്തിൽ കോഴിക്കോട് , മലപ്പുറം , വയനാട്, പാലക്കാട് ,കണ്ണൂർ ജില്ലകളിൽ കനത്ത മഴ അടുത്ത നാലു മണിക്കൂർ നേരത്തേക്ക് തുടരും. രാവിലെ 11 മഴ കുറയാനാണ് സാധ്യതയെന്ന് Metbeat Weather പറയുന്നു. ജാഗ്രത തുടരണം. മഴ അപ്ഡേറ്റുകൾ ഈ Live Update Blog ൽ ലഭിക്കും.
01/08/2026 | Weather Desk
LIVE
ഓഗസ്റ്റിലും സെപ്റ്റംബറിലും കേരളത്തില് ഉള്പ്പെടെ മഴക്കുറവ്, ചൂട് കൂടും
അടുത്ത രണ്ടുമാസം മഴ കുറയാന് പ്രധാന കാരണം പസഫിക് സമുദ്രത്തിലെ എല്നിനോയാണ്. എല്നിനോ മണ്സൂണ് കഴിയുന്നതോടെ കൂടുതല് ശക്തമാകുകയും ചെയ്യും. ഇന്ത്യന് മഹാസമുദ്രത്തിലെ താപനിലയുമായി ബന്ധപ്പെട്ട ഇന്ത്യന് ഓഷ്യന് ഡൈപോള് (IOD) നൂട്രലില് തുടരാനാണ് സാധ്യത
31/07/2026 | Weather Desk
Premium