ക്രിസ്മസ് ആഘോഷങ്ങളിലായിരുന്ന ജനങ്ങൾക്കിടയിലേക്ക് ആഞ്ഞടിച്ച സുനാമി കൊണ്ടുപോയത് 2 ലക്ഷത്തിലധികം ജീവനുകൾ, ഇന്നേക്ക് 21 വർഷം
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂകമ്പത്തെത്തുടർന്നുണ്ടായ സുനാമി കേരളത്തിൽ ആഞ്ഞടിച്ചത് കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു. കേരളക്കരയാകെ ആർത്തു കരഞ്ഞ ആ സുനാമിയുടെ നടുക്കുന്ന ഓർമ ആർക്കും മറക്കാൻ കഴിയില്ല.
26/12/2025 | Maneesha M.K
8 വർഷത്തിനിടയിലെ ഏറ്റവും മലിനമായ ഡിസംബർ, അന്തരീക്ഷത്തിൽ `ഇൻവേർഷൻ എഫക്റ്റ്' വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ
പുകമഞ്ഞ് കനത്തതോടെ 700-ലധികം വിമാന സർവീസുകളെയും ബാധിച്ചു. രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ഉൾപ്പെടെ 177-ലധികം സർവീസുകളാണ് റദ്ദാക്കപ്പെട്ടത്. നാളെ പുലർച്ചെയും കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
26/12/2025 | Maneesha M.K
കേരളത്തിൽ തണുപ്പും ചൂടും ഒരു പോലെ, കാരണം ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴ കാത്ത് കേരളം, വരും ദിവസങ്ങളിലെ കാലാവസ്ഥ ഇങ്ങനെ
സംസ്ഥാനത്ത് പകൽ സമയങ്ങളിൽ തെളിഞ്ഞ ആകാശമായതിനാൽ ചൂടുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വൈകുന്നേരത്തോടെ മിക്ക സ്ഥലങ്ങളിലും തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാത്രിയിലും പുലർച്ചെയും അതിശൈത്യമാണ്.
26/12/2025 | Maneesha M.K
കേരളത്തിൽ തണുപ്പിന് കാരണം കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിൻ്റെ ഗതിയെന്ന് കാലാവസ്ഥാ നിരീക്ഷകർ, തണുപ്പ് തുടരും
മലയോര മേഖലയിൽ അതിശൈത്യമാണ്. സാധാരണ വർഷങ്ങളിൽ വൃശ്ചികം-ധനു-മകര മാസങ്ങളിൽ അനുഭവപ്പെടാറുള്ളതിലധികം തണുപ്പാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിലും തണുപ്പ് തുടരുമെന്നാണ് സൂചന.
26/12/2025 | Maneesha M.K
ഇറച്ചിക്കും മീനിനും പിന്നാലെ പച്ചക്കറി വിലയും കുതിക്കുന്നു, നിത്യോപയോഗ സാധനങ്ങൾക്കും കൂടി, സാധാരണക്കാർ എങ്ങനെ ജീവിക്കും
മിക്കതിനും വില 50ന് മുകളിലേയ്ക്ക് എത്തി. മണ്ഡല കാലമായതിനാല് പച്ചക്കറിയ്ക്ക് ഡിമാന്ഡ് ഏറെയാണ്. ഇതും വില വര്ദ്ധനക്കിടയാക്കിയിട്ടുണ്ട്. നിലവില് തമിഴ്നാട്ടില് നിന്നാണ് ജില്ലയിലേക്ക് പച്ചക്കറികള് എത്തുന്നത്.
26/12/2025 | Maneesha M.K
വീടു പണിയുമ്പോൾ ശുദ്ധവായുവും നൽകുന്നു, പണം മാത്രം മതി, ശുദ്ധവായു മാർക്കറ്റിങ് തന്ത്രമാക്കി റിയൽ എസ്റ്റേറ്റ്
വായു ഗുണനിലവാര സൂചിക ഇപ്പോൾ ആ പട്ടികയിൽ ഇടം പിടിച്ചതായി മാത്രം കണക്കാക്കിയാൽ മതിയെന്നാണ് ചിലരുടെ അഭിപ്രായം. പരിസ്ഥിതിയുടെ തകർച്ച ജീവിക്കാൻ ഏറ്റവും അത്യാവശ്യം വേണ്ട ഘടകങ്ങളെ പോലും ആഡംബരങ്ങളാക്കി മാറ്റുന്നു എന്ന് മറുപക്ഷം വാദിക്കുന്നു.
26/12/2025 | Maneesha M.K
നാട്ടിൽ പോകരുത്, ജീവനകാർക്ക് കർശന നിർദ്ദേശം
ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില് നിന്നുള്ള ജീവനക്കാര് ജോലി ചെയ്യുന്ന നിരവധി ടെക് കമ്പനികള് അമേരിക്കയിലുണ്ട്. അതില് പ്രധാനികളാണ് ആപ്പിളും ഗൂഗിളും. കുടിയേറ്റ നയങ്ങളിലെ മാറ്റങ്ങള് കാരണം വലിയ അനിശ്ചിതാവസ്ഥയാണ് ജീവനക്കാര് നേരിടുന്നത്.
25/12/2025 | Maneesha M.K
ഊട്ടിയിൽ അതികഠിനമായ തണുപ്പ്, സംസാരിക്കാൻ കഴിയുന്നില്ലെന്ന് വിനോദസഞ്ചാരികൾ, കൃഷിയെല്ലാം നശിക്കുന്നു
ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളായ കുതിരപ്പന്തയ മൈതാനം, കാന്തൽ, തലൈകുന്താ എന്നിവിടങ്ങളിൽ താപനില മൈനസ് 1 ഡിഗ്രി വരെ രേഖപ്പെടുത്തി. പുലർച്ചെ അഞ്ചു മണി മുതൽ തന്നെ മഞ്ഞുവീഴ്ച കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
25/12/2025 | Maneesha M.K
ആരവല്ലിമലനിരകൾ കാത്തുസൂക്ഷിച്ചില്ലെങ്കിൽ വരാൻ പോകുന്നത് കാലാവസ്ഥാ ദുരന്തങ്ങളും വരൾച്ചയും
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ നവംബർ 20-ന്റെ ഉത്തരവിൽ അംഗീകരിച്ചു.
24/12/2025 | Maneesha M.K
കേരളത്തിൽ മഴയെത്തില്ല, തണുപ്പ് കൂടും, ക്രിസ്മസ് പൊടിപൊടിക്കാം, ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെയും പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്.
24/12/2025 | Maneesha M.K
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൂറ്റൻ സ്വർണശേഖരം കടലിനടിയിൽ
ലൈഷോയ്ക്ക് സമീപമുള്ള ഈ നിക്ഷേപം ഏഷ്യയിൽ കടലിനടിയിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്നാണ് കണക്കാക്കപ്പെടുന്നത്. ചൈനയുടെ സ്വർണ്ണ കരുതൽ ശേഖരം ഗണ്യമായി വർദ്ധിപ്പിക്കുന്ന ഈ കണ്ടെത്തൽ, സമീപകാലത്തെ നിരവധി നിക്ഷേപങ്ങളിൽ ഒന്നാണ്.
24/12/2025 | Maneesha M.K