Kerala weather 19/05/25: ഇന്ന് വിവിധ ജില്ലകളിൽ അതിശക്തമായ മഴ
കേരളത്തിൽ ഇന്നും നാളെയും അതിശക്തമായ മഴ ലഭിക്കും. ഇന്ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ അറബിക്കടൽ, ആൻഡമാൻ കടൽ തുടങ്ങിയ മേഖലകളിൽ കാലവർഷം വ്യാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ്.
മധ്യ കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം ഉടൻ രൂപപ്പെടും. ന്യൂനമർദ്ദം രൂപപ്പെട്ട് ശക്തിപ്പെട്ടതിനുശേഷം വടക്കോട്ട് ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനാണ് സാധ്യത. ഈ സാഹചര്യം എല്ലാം കണക്കിലെടുത്ത് കാലവർഷം കേരളത്തിൽ നേരത്തെ എത്താനുള്ള സാധ്യത ഉണ്ട്. കാലവർഷം എത്തുന്നതിനു മുന്നോടിയായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമാകും. അതേസമയം കേരളത്തെ കൂടാതെ തിരുനെൽവേലി, തിരുവെല്ലാമല, ചെങ്കൽപേട്ട്, മൈസൂർ തുടങ്ങിയ പ്രദേശങ്ങളിലും അതിശക്തമായ മഴ ഇന്ന് ലഭിക്കും.
അതേസമയം കേരളത്തിൽ ശക്തമായ മഴ ലഭിക്കുക തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ്.
കാർവാർ, ശിവമോഗ, ചിത്രദുർഗ, ചിക്കമംഗളൂരു,ബെംഗളൂരു,ബല്ലാരി,അനന്തപൂർ,കാദിരി, കടപ്പ, കൃഷ്ണഗിരി,സേലം,ഈറോഡ്, കോയമ്പത്തൂർ, ദിണ്ടിഗൽ,മധുര, തിരുനെൽവേലി, വെല്ലൂർ ഈ ജില്ലകളിൽ പലയിടത്തും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കേരളത്തിൽ തിങ്കളാഴ്ച മുതൽ മഴ ശക്തിപ്പെടുമെന്ന് metbeat weather കഴിഞ്ഞ ഫോർകാസ്റ്റിൽ പറഞ്ഞിരുന്നു.അതേസമയം അതിശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി,എറണാകുളം,കോട്ടയം,തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
Tag:Kerala weather 19/05/25: Heavy rain in various districts today