ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിക്കുമെന്നും ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചയോടെ റോഡ് ഗതാഗതം പുനസ്ഥാപിക്കാന്‍ ആകുമെന്ന് ബി.ആര. ഒ അറിയിച്ചതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് വ്യക്തമാക്കി. 25 പേരടങ്ങുന്ന സംഘമാണ് കല്‍പ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാര്‍ഗം യാത്ര സാധ്യമല്ല. ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി കെസി വേണുഗോപാല്‍ അറിയിച്ചു. test link