cyclonic
Shwoing 19 of 28 Total news
വടക്കൻ കേരളത്തിന് മുകളിൽ ചക്രവാത ചുഴി; ജൂലൈ 22 വരെ കേരളത്തിൽ മഴ
മന്നാർ ഉൾക്കടൽ (Gulf of Mannar) മേഖലയ്ക്കും അതിനോട് ചേർന്നുള്ള തെക്കൻ തമിഴ്നാടിനും മുകളിലായി മറ്റൊരു ചക്രവാത ചുഴിയും സജീവമാണ്. ഈ രണ്ട് കാലാവസ്ഥാ സംവിധാനങ്ങളുടെയും സംയുക്ത സ്വാധീനം കേരളത്തിൽ മഴ തുടരാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.
18/07/2026 | Maneesha Prasoon
ചക്രവാത ചുഴികൾ സജീവം; കേരളത്തിൽ അതിശക്തമായ മഴയും ഇടിമിന്നലും; 5 ദിവസം മഴ തുടരും
മഹാരാഷ്ട്ര തീരത്തോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ഒരു ചക്രവാത ചുഴി (Upper Air Cyclonic Circulation) നിലനിൽക്കുന്നുണ്ട്. അതേസമയം വടക്കൻ തെലങ്കാനയ്ക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായുള്ള മറ്റൊരു ചക്രവാത ചുഴിയും തുടരുകയാണ്.
29/06/2026 | Maneesha Prasoon
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിക്ക് സാധ്യത, ജൂൺ അവസാനത്തോടെ കാലവർഷം വീണ്ടും ശക്തമാകാൻ സാധ്യത
ഒഡീഷ (Odisha) തീരത്തോട് ചേർന്ന് ബംഗാൾ ഉൾക്കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിപ്രാപിച്ച് ഒരു ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് വിവിധ കാലാവസ്ഥാ മോഡലുകൾ സൂചിപ്പിക്കുന്നത്.
19/06/2026 | Maneesha Prasoon
ചക്രവാതച്ചുഴികളും ന്യൂനമർദപാത്തിയും രൂപപ്പെട്ടു; കേരളത്തിൽ മഴ ശക്തമാകും
മുമ്പ് വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലായി നിലനിന്നിരുന്ന ചക്രവാതച്ചുഴി നിലവിൽ വടക്കൻ തീരദേശ തമിഴ്നാടിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇതോടൊപ്പം തെക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സജീവമാണ്.
12/06/2026 | Maneesha Prasoon
തെക്കൻ ജില്ലകളിലും മഴ കനക്കുന്നു, വടക്ക് കുറഞ്ഞു. ചെന്നൈയിൽ കാലവർഷം എത്തി. കർണാടകയിൽ മഴ ശക്തമാകും
കേരളത്തിൽ കാലവർഷക്കാറ്റ് (South West Monsoon Wind) ശക്തമായതിനെ തുടർന്ന് മധ്യ, തെക്കൻ ജില്ലകളിൽ മഴ ശക്തിപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയ്ക്കു സമീപത്തെ ചക്രവാത ചുഴിയെ (cyclonic circulation) തുടർന്ന് ലഭിച്ച കനത്ത മഴക്ക് ഇന്നലെ മുതൽ കുറവ് വന്നു.
08/06/2026 | Weather Desk
Kerala Weather 07/06/26 : ശക്തമായ മഴ ഇടവേളകളോടെ തുടരും, കാറ്റിന് സാധ്യത
കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴക്ക് തടസ്സമാകുന്നത്. കേരളത്തിനു മുകളിൽ കാലവർഷക്കാറ്റ് ശക്തമായ നിലയിലാണ്. ഗോവക്ക് സമീപം അറബിക്കടലിനു മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.
07/06/2026 | Weather Desk
കർണാടകയിലെ ചക്രവാതച്ചുഴി; കേരളത്തിൽ വ്യാപക മഴ സാധ്യത, ജൂൺ പകുതി വരെ മഴ തീവ്രത കൂടിയും കുറഞ്ഞും തുടരും
മഴയുടെ ശക്തി ഏറ്റവും കൂടുതൽ അനുഭവപ്പെടാൻ സാധ്യത മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണെന്നാണ് നിലവിലെ സൂചനകൾ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് പുറമെ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
06/06/2026 | Maneesha Prasoon
കാലവർഷം ശക്തമാകുന്നു: കാസർഗോഡ് മുതൽ മലപ്പുറം വരെ നാളെ റെഡ് അലർട്ട്
ഇന്ന് സംസ്ഥാനത്ത് പൊതുവെ മഴ ദിനമായിരിക്കുമെങ്കിലും വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത. പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ എട്ടു മുതൽ പത്തു സെന്റിമീറ്റർ വരെയോ അതിലധികമോ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.
05/06/2026 | Maneesha Prasoon
കാലവർഷം കേരളത്തിൽ എത്തി, അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിലും സമീപപ്രദേശങ്ങളിലും മഴ ശക്തമാകാൻ അനുകൂലമായ നിരവധി കാലാവസ്ഥാ സംവിധാനങ്ങൾ നിലവിൽ സജീവമാണ്. മധ്യ-കിഴക്കൻ അറബിക്കടലിനോട് (East-Central Arabian Sea) ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ഒരു ചക്രവാതചുഴി (Cyclonic Circulation) സ്ഥിതിചെയ്യുന്നുണ്ട്.
04/06/2026 | Maneesha Prasoon
കേരള തമിഴ്നാട് മേഖലയിൽ ചക്രവാതച്ചുഴി; കേരളത്തിലേക്ക് കാലവർഷം അടുക്കുന്നു
കേരളത്തിൽ മഴയുടെ ശക്തി വർധിക്കുന്നതിനിടെ തെക്കുപടിഞ്ഞാറൻ മൺസൂൺ (Southwest Monsoon) അടുത്ത 2 മുതൽ 3 ദിവസത്തിനകം സംസ്ഥാനത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.
02/06/2026 | Maneesha Prasoon
അറബിക്കടലിലെ ചക്രവാത ചുഴി കേരളത്തിൽ മഴയ്ക്ക് തടസമാകുന്നു, പുതിയ ന്യൂനമർദ്ദ സാധ്യത
അടുത്ത ദിവസങ്ങളിൽ ചെറിയ അളവിലെങ്കിലും സ്ഥിരതയാർന്ന കാലവർഷ മഴ ലഭിച്ചു തുടങ്ങാൻ സാഹചര്യം ഉണ്ടാകാമെന്നും കരുതപ്പെടുന്നു. പ്രത്യേകിച്ച് മധ്യ-തെക്കൻ കേരള ജില്ലകളിൽ മഴ വീണ്ടും സജീവമാകാനുള്ള സാധ്യത നിരീക്ഷിക്കപ്പെടുന്നു.
21/05/2026 | Maneesha Prasoon
അറബിക്കടലിൽ ചക്രവാത ചുഴി; ഇന്നുമുതൽ മഴ ശക്തമാകാം, കേരളത്തിൽ കാലവർഷ പ്രഖ്യാപനം ഉടൻ?
അറബിക്കടലിലെ ഈ ചുഴിയും മ്യാൻമർ തീരത്തിനടുത്തുള്ള മറ്റൊരു ദുർബല വെതർ സിസ്റ്റവും ചേർന്നതോടെ തെക്കൻ കേരളം, തമിഴ്നാട്, ശ്രീലങ്ക മേഖലകളിലേക്ക് ശക്തമായ തെക്ക് പടിഞ്ഞാറൻ കാറ്റ് (Southwest Winds) എത്തുന്ന സ്ഥിതിയാണ് ഇപ്പോൾ.
19/05/2026 | Maneesha Prasoon
ന്യൂനമർദ്ദം ശക്തമാകുന്നു; ചക്രവാതചുഴികൾ സജീവം, കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്ണാടക, കേരളം എന്നിവിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യത ഉയർന്നിട്ടുണ്ട്. തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
14/05/2026 | Maneesha Prasoon