യു.എസില്‍ ടൊര്‍ണാഡോയില്‍ 27 മരണം: കനത്ത നാശനഷ്ടം
അമേരിക്കയില്‍ തീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍ നാശനഷ്ടം വിതയ്ക്കുന്നത് തുടരുന്നു. അമേരിക്കയിലെ നാല് സംസ്ഥാനങ്ങളിൽ ആണ് ടൊര്‍ണാഡോ വീശി അടിച്ചത്. ടെക്സസിൽ പൊടിക്കാറ്റിനെ തുടർന്നുണ്ടായ കാർ അപകടങ്ങളിലെ മൂന്ന് മരണം ഉൾപ്പെടെ 27 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ചുഴലിക്കാറ്റ് ഏറ്റവുമധികം നാശനഷ്ടം വിതച്ച മിസോറിയിൽ 14 പേർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട് . 26 ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതായി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണം ഇല്ല.
മിസോറിയിൽ പലയിടങ്ങളിലും ഇനിയും വൈദ്യുതി ബന്ധം സ്ഥാപിച്ചിട്ടില്ല . കാലാവസ്ഥ അനുകൂലമാകുന്നത് വരെ സുരക്ഷിത സ്ഥാനങ്ങളിൽ മാറി താമസിക്കണമെന്ന് പ്രദേശവാസികൾക്ക് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യുഎസിൽ വിവിധ സംസ്ഥാനങ്ങളിൽ ടൊര്‍ണാഡോ രൂപപ്പെട്ടിരുന്നു. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സംസ്ഥാനങ്ങൾ മിസ്സോറി, അർക്കൻസാസ്, ടെക്സസ്, ഒക്ലഹോമ എന്നിവയാണ്.
മരണസംഖ്യ ഉയർന്നത് വെള്ളിയാഴ്ച കൻസാസിൽ ഒരു ഹൈവേയിൽ ടൊര്‍ണാഡോയിൽ 50-ലധികം വാഹനങ്ങൾ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചതോടെയാണ്. ശനിയാഴ്ച വൈകുന്നേരം മുതൽ കാലാവസ്ഥ കൂടുതൽ രൂക്ഷമായി. അർക്കൻസാസ്, ജോർജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവർണർമാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ലഹോമയിൽ 689 ചതുരശ്ര കിലോമീറ്റർ ഭൂമി കത്തിനശിച്ചതായും, കാറ്റിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന തീപിടിത്തത്തിൽ 300 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെക്‌സസിലും ഒക്ലഹാമയിലും ശക്തമായ കാറ്റു വീശി. ഇവിടെ 100 ലേറെ കാട്ടുതീകള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറ്റിനെ തുടര്‍ന്ന് തീ അനിയന്ത്രിതമായി തുടരുകയാണ്. സെമി ട്രെയിലര്‍ ട്രക്കുകളെ കാറ്റ് മറിച്ചിട്ടു.

840 റോഡ് കാട്ടുതീയില്‍ ഇതുവരെ 27,500 ഏക്കര്‍ കത്തിനശിച്ചതായി ഒക്ലഹാമ ഫോറസ്ട്രി സര്‍വിസ് അറിയിച്ചു. ഈ പ്രദേശത്ത് കാട്ടുതീയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. മിസിസിപ്പിയില്‍ ടൊര്‍ണാഡോയെ തുടര്‍ന്നും National Oceanic and Atmospheric Administration (Noaa) റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം ഇത്രയും ദുരിതം അമേരിക്കയിൽ ഉണ്ടാകുമ്പോഴും National Oceanic and Atmospheric Administration (NOAA) പോലുള്ള കാലാവസ്ഥാ ഏജന്‍സിയില്‍ നിന്ന് ശാസ്ത്രജ്ഞരെ പിരിച്ചുവിടാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം. Noaa നാളത്തെ Tornado സംബന്ധിച്ച് ഇപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം മുന്നറിയിപ്പുകൾ കൊണ്ടാണ് ആളപായം
കുറയ്ക്കാൻ കഴിയുന്നത്. Noaa ദുർബലപ്പെടുന്നത് യു.എസിന്റെയും ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളുടെയും കാലാവസ്ഥ പ്രവചനത്തെ ബാധിക്കും.
Severe weather continues to wreak havoc in the U.S., with tornadoes striking four states and reports of 27 fatalities, including three from car accidents in Texas.