Kerala UV Index Alert 02/03/26 : സംസ്ഥാനത്ത് അൾട്രാവയലറ്റ് സൂചിക ഉയരുന്നു, മൂന്നാറിൽ ഓറഞ്ച് അലേർട്ട്
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ അൾട്രാവയലറ്റ് (UV) സൂചികയിൽ ചില ജില്ലകളിൽ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. KSDMA–ICFOSS പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം മധ്യവും തെക്കൻ ജില്ലകളിലുമാണ് കൂടുതൽ UV നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ഉയർന്ന UV നിരക്ക് ഇടുക്കി ജില്ലയിലെ മൂന്നാറിൽ ആണ് രേഖപ്പെടുത്തിയത്. 8 എന്ന അപകടകരമായ UV സൂചികയാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഓറഞ്ച് അലർട്ട് പരിധിയിലാണ് ഉൾപ്പെടുന്നത്.
6 മുതൽ 7 വരെയുള്ള UV നിരക്ക് (മഞ്ഞ അലർട്ട്)
കോട്ടയം, കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി, തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) തുടങ്ങിയ മേഖലകളിൽ ആണ്. ഇവിടെ 6 മുതൽ 7 വരെയുള്ള ഉയർന്ന UV നില രേഖപ്പെടുത്തി. മിതമായ UV നില (5)
തിരുവനന്തപുരം (വിഴിഞ്ഞം), കളമശ്ശേരി (എറണാകുളം), ധർമ്മടം (കണ്ണൂർ), ഉളുവ (കാസർഗോഡ്) എന്നിവിടങ്ങളിൽ രേഖപ്പെടുത്തി.
UV സൂചിക: ജാഗ്രത പാലിക്കുക
. 6–7 (മഞ്ഞ അലർട്ട്) ഉള്ളപ്പോൾ ഉച്ചക്സമയത്ത് നേരിട്ട് സൂര്യപ്രകാശത്തിൽ അധികസമയം നിൽക്കുന്നത് ഒഴിവാക്കണം.
. 8–10 (ഓറഞ്ച് അലർട്ട്) ആവുമ്പോൾ അതിവേഗം ചർമ്മം കരിയാനും ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. സുരക്ഷാ മുൻകരുതലുകൾ അനിവാര്യമാണ്.
. 11 ന് മുകളിൽ (റെഡ് അലർട്ട്) ആവുമ്പോൾ കൂ അതീവ ജാഗ്രത ആവശ്യമാണ്. നേരിട്ട് സൂര്യപ്രകാശത്തിൽ നിൽക്കുന്നത് പരമാവധി ഒഴിവാക്കുക.
ഉച്ച സമയത്ത് (10 മണി മുതൽ 3 മണി വരെ) നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കാനും, കുട, തലപ്പാവ്, സൺസ്‌ക്രീൻ തുടങ്ങിയ സംരക്ഷണ മാർഗങ്ങൾ ഉപയോഗിക്കാനും നിർദേശിക്കുന്നു. കാലാവസ്ഥ വ്യതിയാനങ്ങളും ചൂട് വർധനവും തുടരുന്നതിനാൽ അടുത്ത ദിവസങ്ങളിലും UV സൂചികയിൽ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
UV കിരണങ്ങളും രോഗങ്ങളും
UV (Ultraviolet) കിരണങ്ങൾ സൂര്യനിൽ നിന്ന് വരുന്ന അദൃശ്യ കിരണങ്ങളാണ്. കൂടുതലായി ചർമ്മത്തിലേറ്റാൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം.
•Sunburn (സൂര്യാഘാതം) – ചർമ്മം ചുവക്കുകയും പൊള്ളുന്നത് പോലെയും തോന്നുക
. Premature ageing – ചർമ്മത്തിൽ വേഗത്തിൽ ചുളിവ് വരുക
. Hyperpigmentation – കരിഞ്ഞ പാടുകൾ
. Skin Cancer (ചർമ്മ കാൻസർ) – ദീർഘകാല UV എക്സ്പോഷർ കാരണം അപകടസാധ്യത ഉയരും
. Photokeratitis – കണ്ണിന് സൂര്യാഘാതം (കണ്ണിൽ കുത്തുന്നതുപോലെ വേദന)
. കണ്ണ് ചൊറിച്ചിലും കാഴ്ച മങ്ങലും
എങ്ങനെ രക്ഷനേടാം
• രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക
• SPF 30+ സൺസ്ക്രീൻ ഉപയോഗിക്കുക
• തലപ്പാവ്, മുഴുകൈ വസ്ത്രം ധരിക്കുക
• UV സംരക്ഷണമുള്ള കണ്ണട ഉപയോഗിക്കുക
അതേസമയം മിതമായ UV രശ്‌മികൾ ശരീരത്തിന് ആവശ്യമായ Vitamin D നിർമ്മിക്കാൻ സഹായിക്കുന്നു. അതിനാൽ പൂർണ്ണമായും സൂര്യപ്രകാശം ഒഴിവാക്കേണ്ടതില്ല.
English Summary : Kerala is currently witnessing a significant spike in Ultraviolet (UV) radiation levels, with the KSDMA–ICFOSS report highlighting high indices across central and southern districts. Munnar (Idukki) has recorded a dangerous UV index of 8, triggering an Orange Alert.