ഗൾഫിൽ ശക്തമായ മഴക്ക് സാധ്യത. പലയിടങ്ങളിലായി മഴ, മഞ്ഞുവീഴ്ച എന്നിവയ്ക്കാണ് അടുത്ത ദിവസങ്ങളിൽ സാധ്യത. സൗദിയിൽ മക്ക, ജിദ്ദ, റാബിഗ്, അൽ ബഹ, മദീന മേഖലകളിൽ ഇടത്തരം മഴയും ആലിപ്പഴ വർഷവും ഉണ്ടാകും. യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ രാജ്യങ്ങളിലും മഴക്ക് സാധ്യതയുണ്ട്. വിവിധ രാജ്യങ്ങളിലെ കാലാവസ്ഥാ ഏജൻസികൾ അവിടെയുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്താണ് മഴക്ക് കാരണം?
ചെങ്കടലിൽ നിന്നും മറ്റും കഴിഞ്ഞ ഏതാനും ദിവസമായി അറേബ്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഈർപ്പ പ്രവാഹമുണ്ട്. മധ്യ, വടക്കൻ സൗദിക്കു മുകളിലൂടെയാണ് മേഘങ്ങൾ കരയറുന്നത്. ആഫ്രിക്കയുടെ മുകളിലൂടെ വരുന്ന ഈർപ്പമുള്ള കാറ്റും അറേബ്യൻ മേഖലയിൽ മഴ നൽകും. ഒപ്പം മധ്യധരണ്യാഴിയിൽ നിന്നുള്ള പശ്ചിമവാതത്തിന്റെ സാന്നിധ്യം മഞ്ഞുവീഴ്ച, മഴ, ആലിപ്പഴ വർഷം എന്നിവയ്ക്ക് കാരണമാകും. ഗൾഫിനു മുകളിലെ കാറ്റിന്റെ ചുഴിക്ക് കൂടി സാധ്യതയുള്ളതിനാൽ അടുത്ത ദിവസങ്ങളിൽ ഇതേ കാലാവസ്ഥ നീണ്ടു നിന്നേക്കാമെന്ന് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകർ പറയുന്നു.
Tags: heavy rain , Low pressure , metbeat news , metbeat weather , red sea , saudi arabia weather , Saudi rain , UAE rain , UAE weather , Weather forecast
LEAVE A COMMENT