Menu

Weather forecast

മണ്ടൂസ് ചുഴലിയാകില്ല, ന്യൂനമർദം നാളെ തീവ്രമായി തീരത്തേക്ക്

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമർദം നാളെ തീവ്രന്യൂമർദമാകും. ന്യൂനമർദം മണ്ടൂസ് ചുഴലിക്കാറ്റാകാനുള്ള സാധ്യത കുറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് ബംഗാൾ ഉൾക്കടലിലേക്കും വ്യാപിക്കുന്നതാണ് കാരണം. തീവ്രന്യൂനമർദമായ ശേഷം വടക്കൻ തമിഴ്‌നാട്, തെക്കൻ ആന്ധ്ര തീരം ലക്ഷ്യമാക്കി ന്യൂനമർദം നീങ്ങുമെന്നാണ് ഞങ്ങളുടെ നിരീക്ഷികർ കരുതുന്നത്.
തെക്കൻ ആന്ധ്രപ്രദേശ്, പുതുച്ചേരി, വടക്കൻ തമിഴ്‌നാട് തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് ന്യൂനമർദം കാരണമാകും. കേരളത്തിലും ഒറ്റപ്പെട്ട മഴ ഉണ്ടാകും. തെക്കൻ ആന്ധ്ര, വടക്കൻ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ന്യൂനമർദം നാളെയോടെ, കേരളത്തിലെ അന്തരീക്ഷസ്ഥിതി വിശദമായി വായിക്കാം

ഇന്ന് ആൻഡമാൻ കടലിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമർദം രൂപപ്പെട്ടില്ല. ചക്രവാതച്ചുഴി ഈ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മി ഉയരത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ നാളെയോടെ ഇത് ന്യൂനമർദമായേക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. തുടർന്ന് പതിയെ ശക്തിപ്പെട്ട് തെക്കേ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങും. ന്യൂനമർദം രൂപപ്പെട്ട് രണ്ട് ദിവസം കൊണ്ട് ശക്തിപ്പെട്ട് തീവ്രന്യൂനമർദം (ഡിപ്രഷൻ) ആയി മാറും. ഈ സിസ്റ്റം നിലവിൽ മണ്ടൂസ് ചുഴലിക്കാറ്റാകുമെന്ന് പ്രവചനമില്ല. സിസ്റ്റം ഏതു പാതയിൽ സഞ്ചരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാകും ന്യൂനമർദം ചുഴലിക്കാറ്റാകുമോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.


തിങ്കൾ വരെ മഴ വിട്ടുനിൽക്കും

കേരളത്തിൽ കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ വിശദീകരിച്ചതുപോലെ മഴ ഏതാനും ദിവസം കുറയും. തിങ്കൾ വരെ ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. ന്യൂനമർദം കിഴക്കൻ കാറ്റിനെ തടസപ്പെടുത്തുന്നതും പടിഞ്ഞാറൻ കാറ്റിനെ അറബിക്കടലിലെ ചക്രവാതച്ചുഴി തടസപ്പെടുത്തുന്നതുമാണ് കാരണം. കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ നിന്ന് തമിഴ്‌നാട്ടിൽ കരകയറി കേരളത്തിനു മുകളിലൂടെ അറബിക്കടലിലെത്തിയ ന്യൂനമർദം ഇപ്പോൾ തെക്കുകിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള തെക്കുപടിഞ്ഞാറൻ മേഖലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4.5 കി.മി ഉയരത്തിൽ ചക്രവാതച്ചുഴിയായി നിലകൊള്ളുകയാണ്. കേരളതീരത്തോട് ചേർന്ന് മറ്റൊരു ചക്രവാത ചുഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തിൽ നിലകൊള്ളുന്നതിനാൽ പുലർച്ചെയും രാവിലെയും തീരപ്രദേശത്ത് ഏറെ നേരം നീണ്ടു നിൽക്കാത്ത മഴ പ്രതീക്ഷിക്കാം. ഇത് താൽക്കാലികമാണ്. ഇതു ഒഴിച്ചു നിർത്തിയാൽ ഏതാണ്ട് വരണ്ട കാലാവസ്ഥയിലേക്ക് ഇനിയുള്ള നാലു ദിവസം നീങ്ങുമെന്നാണ് നിരീക്ഷണം. തിങ്കളാഴ്ചക്ക് ശേഷം പുതിയ ന്യൂനമർദത്തിന്റെ ഭാഗമായി കേരളത്തിലും മഴ ലഭിച്ചേക്കാമെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്.

മഴ ഇല്ലാതെ ഖത്തർ: നാളെ മഴക്ക് വേണ്ടി പ്രത്യേക പ്രാർഥന

ഖത്തറിൽ മഴ കുറഞ്ഞതിനെ തുടർന്ന് മഴക്ക് വേണ്ടിയുള്ള പ്രാർഥനക്ക് ആഹ്വാനം. സമൃദ്ധമായ മഴ ലഭിക്കാന്‍ വേണ്ടിയുള്ള ഇസ്തിസ്ഖ പ്രാര്‍ഥന (മഴ പ്രാർഥന) നാളെ നടക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുക്കും. രാവിലെ 5.53നാണ് മഴ പ്രാർഥന. പ്രവാചക ചര്യ പിന്തുടര്‍ന്നാണ് മഴ പ്രാര്‍ഥന നടത്തുന്നത്. അല്‍ വജ്ബ പാലസിലെ പ്രാര്‍ഥനാ കേന്ദ്രത്തില്‍ പൗരന്മാര്‍ക്കൊപ്പം അമീറും നമസ്‌കാരത്തില്‍ പങ്കെടുക്കുമെന്ന് ഖത്തർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ പള്ളികളിലും മഴ പ്രാര്‍ഥന നടക്കുമെന്ന് ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. മഴ പ്രാര്‍ഥനക്ക് മുന്‍പായി വിശ്വാസികള്‍ നിര്‍വഹിക്കേണ്ട വ്രതമെടുക്കല്‍, സദഖ (ദാനം) നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍ (ദന്ത ശുചീകരണം), ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങളെക്കുറിച്ചും മന്ത്രാലയം ഓര്‍മിപ്പിച്ചു.

കൊച്ചു കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കാറുണ്ട്. മുതിര്‍ന്നവരില്‍ ഒട്ടുമിക്കവരും നോമ്പെടുത്താണ് മഴ നമസ്‌കാരം നടത്തുന്നത്. നോമ്പുകാരന്റെ പ്രാര്‍ഥന അല്ലാഹു തള്ളില്ലെന്ന പ്രവാചകന്റെ വചനത്തെ അടിസ്ഥാനമാക്കിയാണ് നോമ്പെടുത്ത് പ്രാര്‍ഥന നടത്തുന്നത്. വ്രതമെടുക്കല്‍, സദഖ നല്‍കല്‍, അല്ലാഹുവിനോട് പശ്ചാത്തപിക്കല്‍, മിസ് വാക്ക് ഉപയോഗിക്കല്‍, ശരീരം ശുചീകരിക്കല്‍ തുടങ്ങിയ കര്‍മങ്ങള്‍ അനുഷ്ഠിച്ച ശേഷമാണ് വിശ്വാസികള്‍ മഴ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നത്.
അതേസമയം, ഈ ആഴ്ച അവസാനത്തോടെ ഖത്തറിൽ മഴ സാധ്യത ഉണ്ടെന്ന് Metbeat Weather പറഞ്ഞു. ഇപ്പോഴത്തെ തെക്ക് പടിഞ്ഞാറൻ കാറ്റ് വെള്ളിയാഴ്ചക്ക് ശേഷം തെക്ക് കിഴക്കൻ ദിശയിലേക്ക് മാറുന്നത് മഴക്ക് അനുകൂലമാകുമെന്നാണ് നിരീക്ഷണം.

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാൾ ഉൾക്കടലിൽ വിശാഖപട്ടണത്തിന് സമീപമായി രൂപംകൊണ്ട ചക്രവാതചുഴി ശക്തി പ്രാപിക്കുന്നതിനാൽ ദക്ഷിണേന്ത്യയിൽ അടുത്ത നാല് ദിവസം മഴ ശക്തിപ്പെടാൻ സാധ്യത. കേരളത്തിലും തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയോ ഇടത്തരം മഴയോ വിവിധ പ്രദേശങ്ങളിൽ പ്രതീക്ഷിക്കാം. കഴിഞ്ഞ ആഴ്ച ഫിലിപ്പൈൻസ് , വിയറ്റ്നാം മേഖലകളിൽ വീശിയടിച്ച നൊരു ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ചക്രവാതചുഴിയായി ഇന്നലെ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചിരുന്നു. നോരുവിന്റെ അവശിഷ്ടങ്ങൾ ബംഗാൾ ഉൾക്കടലിൽ വച്ച് വീണ്ടും ശക്തി ആർജിക്കാൻ സാധ്യതയുണ്ട്. ഇത് നിലവിലുള്ള ചക്രവാത ചുഴിയുമായി ചേർന്ന് ശക്തിപ്പെടാനുള്ള സാധ്യതയാണ് കാണുന്നത്. ബംഗാൾ ഉൾക്കടലിൽ സമുദ്ര ഉപരിതല താപനില കൂടി നിൽക്കുന്നതിനാലാണിത്. കേരളം ഉൾപ്പെടെയുള്ള പശ്ചിമ തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി കൂടാനും സാധ്യത കാണുന്നു കൂടുതൽ ഈർപ്പ പ്രവാഹം കിഴക്കൻ മേഖലയിൽ നിന്നും പടിഞ്ഞാറൻ മേഖലയിൽ നിന്നും എത്തുന്ന സാഹചര്യമാണ് ദക്ഷിണ ഇന്ത്യയിൽ ഉള്ളത്. ഇന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ലഭിച്ചതുപോലെയുള്ള മഴ തുടരും . ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. കൂടുതൽ അപ്ഡേഷനുകൾക്ക് Metbeat Weather ഫേസ്ബുക്ക് പേജ് ലൈക് ചെയ്തു പിന്തുടരുക.

കാലാവസ്ഥ പ്രവചനം തെറ്റി; ഹംഗറിയിൽ ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു

കാലാവസ്ഥാ പ്രവചനത്തിന്റെ കാര്യത്തിൽ കാര്യക്ഷമത കൂടിയ ഹംഗറിയിൽ കാലാവസ്ഥാ പ്രവചനം തെറ്റിയത് വിവാദമായി. രണ്ടു കാലാവസ്ഥ നിരീക്ഷകരെ സർക്കാർ പിരിച്ചു വിടുകയും ചെയ്തു. ഹംഗറിയിലാണ് പ്രവചനത്തിൽ തെറ്റ് സംഭവിച്ചതിന് രണ്ട് കാലാവസ്ഥാ വിദഗ്ധരെ പിരിച്ചുവിട്ടത്. തെറ്റായ കാലാവസ്ഥാ പ്രവചനത്തെ തുടർന്നുള്ള സംഭവവികാസങ്ങൾ രാജ്യത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിലേക്ക് കാര്യങ്ങൾ എത്തിയത്.

സെന്റ് സ്റ്റീഫൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ബുഡാപെസ്റ്റിൽ നടത്താനിരുന്ന കരിമരുന്ന് പ്രയോഗം തെറ്റായ കാലാവസ്ഥാ പ്രവചനത്തേത്തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിരുന്നു. എന്നാൽ വെടിക്കെട്ട് നടക്കുന്ന സമയത്ത് കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പുണ്ടായി. ഇതിനേത്തുടർന്ന് പരിപാടി മാറ്റിവെക്കുകയാണെന്ന് വെടിക്കെട്ട് നടക്കുന്നതിന് ഏഴ് മണിക്കൂർ മുൻപ് സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ പ്രവചിച്ചതുപോലെ കാലാവസ്ഥയിൽ ഒരു മാറ്റവും ഉണ്ടായില്ല. ഇതാണ് കലാവസ്ഥാ ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലിലേക്ക് നയിച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ കരിമരുന്ന് പ്രകടനം എന്ന് വിശേഷിപ്പിക്കുന്ന അതിബൃഹത്തായ കരിമരുന്ന് പ്രകടനമാണ് നടക്കേണ്ടിയിരുന്നത്. ഡാന്യൂബ് നദിയുടെ കരയിൽ അഞ്ച് കിലോമീറ്ററോളം പ്രദേശത്താണ് പരിപാടി നടക്കാറുള്ളത്. ഇവിടെ 240 കേന്ദ്രങ്ങളിലായാണ് വെടിക്കെട്ട് നടക്കുന്നത്. ഇരുപത് ലക്ഷത്തോളം പേരാണ് പരിപാടി കാണാൻ എത്താറുള്ളത്. വെടിക്കെട്ട് നടക്കേണ്ട സമയത്ത് കനത്ത മഴപെയ്യുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതേത്തുടർന്ന് പരിപാടി ഒരാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച സ്ഥലത്തല്ല മഴയുണ്ടായത്. ബുഡാപെസ്റ്റ് അടക്കമുള്ള പ്രദേശത്ത് പെയ്യുമെന്ന് പ്രതീക്ഷിച്ച മഴമേഘങ്ങൾ രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് നീങ്ങുകയും അവിടെ കനത്ത മഴപെയ്യുകയും ചെയ്തു. എന്നാൽ ബുഡാപെസ്റ്റിൽ ഒരുതുള്ളിപോലും പെയ്തുമില്ല.
മഴ പ്രവചനം പാളിപ്പോയതോടെ കാലാവസ്ഥാവകുപ്പ് ഞായറാഴ്ച സാമൂഹ്യമാധ്യമങ്ങളിലൂടെ ക്ഷമാപണം നടത്തിയിരുന്നു. തെറ്റാൻ സാധ്യതയുണ്ടെന്ന് തീരെ പ്രതീക്ഷിക്കാതിരുന്ന ഒരു കാലാവസ്ഥാ പ്രവചനമാണ് തങ്ങൾ നടത്തിയതെന്നും എന്നാൽ ഇത്തരം അനിശ്ചിതത്വങ്ങൾ കാലാവസ്ഥാ പ്രവചനത്തിന്റെ ഭാഗമാണെന്നും വിശദീകരണക്കുറിപ്പിൽ കാലാവസ്ഥാവകുപ്പ് പറഞ്ഞു. എന്നാൽ ക്ഷമാപണംകൊണ്ട് പ്രയോജനമുണ്ടായില്ല. പ്രവചനം തെറ്റിച്ച് രാജ്യത്തിന് വലിയ നഷ്ടവും നാണക്കേടും ഉണ്ടാക്കിയതിന് വകുപ്പ് തലൻമാരായ രണ്ട് ഉദ്യോഗസ്ഥരെ സർക്കാർ പരിച്ചുവിട്ടു.

അതേസമയം, കരിമരുന്ന് പ്രകടനത്തിനെതിരേ നേരത്തേതന്നെ രാജ്യത്ത് എതിർപ്പുകൾ ഉയർന്നിരുന്നു. അയൽ രാജ്യമായ യുക്രൈനിൽ യുദ്ധം നടക്കുന്നതിനിടെ വെടിക്കെട്ട് നടത്തരുതെന്നും രാജ്യത്ത് ചെലവുചുരുക്കൽ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം പേർ ഒപ്പിട്ട നിവേദനം സർക്കാരിന് നൽകിയിരുന്നു. എന്നാൽ, തെറ്റായ പ്രവചനം നടത്തി പരിപാടി താറുമാറാക്കിയ കാലാവസ്ഥാ വകുപ്പിനെതിരേ സർക്കാർ അനുകൂലികൾ രംഗത്തെത്തുകയും ചെയ്തു.

UAE യിൽ ഒറ്റപ്പെട്ട മഴ സാധ്യത

യു.എ.ഇയിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് നാഷനൽ സെന്റർ ഓഫ് മീറ്റിയോറോളജി. കിഴക്കൻ മേഖലയിൽ ശക്തമായ മഴക്കും പ്രാദേശിക വെള്ളക്കെട്ടിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ചിലയിടങ്ങളിൽ ഇന്ന് ശക്തമായ മഴ റിപ്പോർട്ട് ചെയ്തു. റാസ് അൽ ഖൈമയിലാണ് മഴ ലഭിച്ചത്. അൽവതൻ നഗരത്തിൽ മഴക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി.
വിവിധ മേഖലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. യു.എ.ഇയുടെ കിഴക്കൻ മേഖലയിൽ രൂപപ്പെടുന്ന സംവഹന മേഘങ്ങൾ തെക്കൻ ദിശയിൽ സഞ്ചരിക്കുകയായിരുന്നു. അടുത്ത നാലു ദിവസവും യു.എ.ഇയിൽ ഒറ്റപ്പെട്ട മഴ തുടരും. അതേസമയം ഇന്ന് അബൂദബിയിൽ 48 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ദുബൈയിൽ 46 ഡിഗ്രിയും രേഖപ്പെടുത്തി.

കാലാവസ്ഥ പ്രവചിക്കുന്നത് എങ്ങനെ എന്നറിയേണ്ടെ? വിശദമായി വായിക്കാം

കാലാവസ്ഥാ പ്രവചനം നടക്കുന്നത് എങ്ങനെ. അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം. കാലാവസ്ഥാ ശാസ്ത്രജ്ഞനും ബ്രസല്‍സിലെ റോയല്‍ ബെല്‍ജിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ സയന്‍സസിലെ റിസര്‍ച്ച് സയിന്റിസ്റ്റായ സഹീദ് പുത്തന്‍പുരയില്‍ എഴുതുന്നു.

ഇന്ത്യന്‍ കാലാവസ്ഥ പ്രവചനവും സങ്കീര്‍ണ്ണതകളുമെന്തെല്ലാം എന്ന് പരിശോധിക്കാം.
നമ്മുടെ രാജ്യത്ത് രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ ആണ് ഉള്ളത് ;
1. ഇന്ത്യന്‍ മീറ്റിയരോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, IMD യുടെ GFS
2. National Center for Medium Range Weather Forecasting NCMRWF nte NCUM
ഈ രണ്ടു കാലാവസ്ഥ നിഗമന സിസ്റ്റങ്ങള്‍ക്കും വേണ്ട initial conditions (ഒരു ദിവസത്തെ കാലവസ്ഥ പ്രവചനം തുടങ്ങുമ്പോള്‍ നിലവില്‍ ഉള്ള ഭൗമ അന്തരീക്ഷകടല്‍ അവസ്ഥ) ഉണ്ടാക്കുന്നത് NCMRWF ആണ് !
ഈ initial conditions ഉണ്ടാക്കുന്ന പ്രോസസിന്റെ തുടക്കം ഭൗമ അന്തരീക്ഷത്തെയും കടലിനെയും നിരന്തരമായി വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രങ്ങള്‍, കപ്പലുകള്‍, യാത്രാ വിമാനങ്ങള്‍, കരയിലും കടലിലും സ്ഥാപിതമായ കാലാവസ്ഥ സ്റ്റേഷനുകള്‍ എന്നിവ ശേഖരിക്കുന്ന നൂറു കണക്കിന് ഗിഗാബൈറ്റ് ഡാറ്റ ഒരുമിച്ച് കൂട്ടി വ്യത്യസ്തമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആവശ്യമുള്ളത് സ്വീകരിക്കുക എന്നത് ആണ് , സാധാരണക്കാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ നെല്ലും പതിരും വേര്‍തിരിക്കല്‍ ! ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്ന ഡാറ്റയാണ് പിന്നീട് ന്യൂമറിക്കല്‍ മോഡലുകള്‍ അഥവാ കാലാവസ്ഥ നിഗമന (പ്രവചന) സിസ്റ്റത്തിലേക്ക് പോകുന്നത്.
ഈ ന്യൂമറിക്കല്‍ മോഡലുകള്‍ ആകട്ടെ ഭൂമിയുടെ ചലന നിയമങ്ങളും ഈ ശാസ്ത്ര ശാഖയുടെ ചരിത്രത്തില്‍ അനവധി നിരവധി ശാസ്ത്ര പ്രതിഭകള്‍ നടത്തിയ ഗവേഷണ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന, കടലിലെ ചൂടും അന്തരീക്ഷ മര്‍ദ്ദവും നീരാവിയും മല നിരകളും അന്തരീക്ഷത്തില്‍ തൂങ്ങി കിടക്കുന്ന ചെറു കണികകളും അവയുമായി മേഘങ്ങള്‍ ഉണ്ടാകുന്നതിനും മേഘങ്ങള്‍ ഘനീഭവിക്കുന്നതിലുമൊക്കെയുള്ള, അനവധി നിരവധി സൂക്തവാക്യങ്ങളും അടങ്ങിയതും ആണ് !
ഒരു സ്ഥലത്ത് അടിക്കുന്ന കാറ്റ്, മഴ, അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ മര്‍ദ്ദം എന്നിവയുടെ തോത് ആ സ്ഥലത്ത് മാത്രം നടക്കുന്ന അന്തരീക്ഷ കടല്‍ പ്രതിഭാസങ്ങളുടെ അനന്തരഫലമായി മാത്രം അല്ല, ഭൗമ പ്രതലത്തില്‍ ആകെ, അന്തരീക്ഷത്തിലും കടലിലും ഒന്നടങ്കം നടക്കുന്ന സമയ കാല വ്യത്യാസങ്ങള്‍ ഉള്ള അനവധി നിരവധി പ്രതിഭാസങ്ങളുടെ ആകെ തുകയാണ് !
അത് കൊണ്ട് തന്നെ ഈ മോഡലുകള്‍ ഭൗമ അന്തരീക്ഷം മൊത്തമായി ഉള്‍പ്പെടുത്തി വേണം computation നടത്താന്‍ !
ഒരു സാധാരണ ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറിനേക്കാള്‍ ആയിരം മടങ്ങ് അല്ലെങ്കില്‍ കൂടുതല്‍ ശക്തിയുള്ള ( പ്രോസസ്സിംഗ് സ്പീഡ്, storage etc) ഹൈപര്‍ഫോര്‍മിങ് സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് മാത്രമേ, കാലാവസ്ഥ വിവരം ആവശ്യമായ മണിക്കൂറുകള്‍ക്ക് മുന്‍പ് ഇത് ലഭ്യമാകുന്ന തരത്തില്‍ ഈ computation ചെയ്യാന്‍ കഴിയുകയുള്ളൂ !
നമ്മുടെ രാജ്യത്ത് കാലാവസ്ഥ പ്രവചനത്തിന് ഉപയോഗിക്കുന്ന ഇന്ന് നിലവിലുള്ള സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ലോകത്ത് ഏതു സ്ഥാപനത്തിനോടും കിടപിടിക്കുന്നതും പല വികസിത രാജ്യങ്ങളെ പോലും കവച്ചുവെക്കുന്നതും ആണ് !
ഇനി ഇന്ത്യന്‍ കാലാവസ്ഥ നിഗമനത്തിന്റെ (പ്രവചനത്തിന്റെ) സങ്കീര്‍ണ്ണത ആകട്ടെ കാലാവസ്ഥ ശാസ്ത്ര മേഖലയില്‍ ലോകത്തെമ്പാടുമുള്ള ഏറ്റവും മികച്ചത് എന്ന് പറയപ്പെടുന്ന യൂണിവേഴ്‌സിറ്റികളിലെയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലെയും പ്രതിഭകളായ ശാസ്ത്രജ്ഞരെ പോലും വിഷമം പിടിപ്പിക്കുന്ന ഒരു ശാസ്ത്ര സമസ്യയാണ് !
തികച്ചും വ്യത്യസ്തമായ സ്വഭാവ സവിശേഷതകള്‍ ഉള്ള രണ്ടു കടലുകള്‍ ഇരു വശങ്ങളിലും, ഇന്ത്യന്‍ മഹാ സമുദ്രം താഴെയും, ഹിമാലയ പര്‍വ്വതം മുകളിലും, ഇതൊന്നും കൂടാതെ ശാന്ത സമുദ്രത്തില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്റെ അവശിഷ്ടങ്ങള്‍ പലപ്പോഴായി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുമ്പോ ഉണ്ടാകുന്ന സങ്കീര്‍ണ്ണത വേറെയും !
ഒരു ദിവസത്തെ കാലാവസ്ഥ നിലവില്‍ ഉള്ള അവസ്ഥ (അഥവാ initial condition) എന്നത് കാലാവസ്ഥ പ്രവചനത്തില്‍ ഏറ്റവും നിര്‍ണായകമാണ് ! ഇതിന് നാം ആശ്രയിക്കുന്ന ഡാറ്റ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇനിയും ധാരാളം മുന്നോട്ട് പോകാന്‍ ഉണ്ട് , റഡാര്‍ ഡാറ്റകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള initial condition ഉണ്ടാക്കുക എന്നതാണ് പുതുതായി വരാനിരിക്കുന്ന ഒരു മാറ്റം !
നിരവധി ശാസ്ത്ര പ്രതിഭകള്‍ , മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന കുട്ടികള്‍ മുതല്‍ വളരെ പ്രഗല്‍ഭരായ ശാസ്ത്ര പ്രതിഭകള്‍ വരെ കഠിന പ്രയത്‌നം തന്നെ ഈ മേഖലയില്‍ നടത്തുന്നുണ്ട് !
സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിത ഉപാധിയും സംരക്ഷിക്കുക എന്ന മഹനീയ ലക്ഷം തന്നെയാണ് അവരുടെ മുന്നില്‍ !
ഒരു കാലാവസ്ഥ പ്രവചനം തെറ്റുമ്പോള്‍ ശെരിയായ കാലാവസ്ഥ നിഗമനങ്ങള്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയിലൂടെ ആണ് തങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരും വിവേകവും ഉണ്ടാകണം !
എന്താണ് ശാസ്ത്രം, എന്താണ് കാലാവസ്ഥ പ്രവചനം എന്താണ് ഇന്ത്യന്‍ കാലാവസ്ഥ ലോക കാലാവസ്ഥാ ഭൂപടത്തില്‍ ഇത്രയും സങ്കീര്‍ണ്ണമായ ഒരു സമസ്യ ആക്കുന്നത് എന്നൊന്നും ലവലേശം വിവരം ഇല്ലാത്ത കുറെ ആളുകള്‍ ഉണ്ട് ! അവര്‍ക്ക് ഇതൊന്നും തന്നെ, ഈ എഴുത്തും വാക്കുകളും ഒരു പ്രയോജനവും ചെയ്യുകയില്ല ! പക്ഷേ വിവേകമുള്ള ധാരാളം ആളുകള്‍ക്ക് ഇതൊക്കെ ഒന്ന് മനസ്സിലാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ !

കേരളത്തിൽ മഴ തുടരുന്നു ; തിങ്കളാഴ്ച 3 മരണം

തിങ്കളാഴ്ച കനത്തമഴയിലും കാറ്റിലുമുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് ഒരു വിദ്യാർഥിയുൾപ്പെടെ മൂന്നുപേർ മരിച്ചു. കോഴിക്കോട് ദേവഗിരി കോളേജ് മൂന്നാംവർഷ ബിരുദവിദ്യാർഥി അശ്വിൻ തോമസ് (20), ഇടുക്കി അടിമാലി വെള്ളത്തൂവൽ മുതുവാൻകുടി കുഴിയാലിയിൽ കെ.സി. പൗലോസ് (56), പീരുമേടിന് സമീപം ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റ് സ്വദേശിനി ഭാഗ്യം (പുഷ്പ -50) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിന് സമീപത്തെ റോഡിൽ കനത്തകാറ്റിൽ പൊട്ടിവീണ തെങ്ങിൽ ഇടിച്ചാണ് ബൈക്ക് യാത്രികനായ അശ്വിൻ തോമസ് അപകടത്തിൽപ്പെട്ടത്. കെട്ടിടനിർമാണം നടക്കുന്നതിനിടെ മൺഭിത്തി ഇടിഞ്ഞ് ദേഹത്തുവീണാണ് പൗലോസ് അപകടത്തിൽപ്പെട്ടത്. ഏലപ്പാറയിൽ ലയത്തിലേക്ക് മണ്ണിടിഞ്ഞാണ് ഭാഗ്യം അപകടത്തിൽപ്പെട്ടത്.മ​ല​യോ​ര​മേ​ഖ​ല​യി​ൽ മ​ഴ​ക്കെ​ടു​തി തു​ട​രു​ന്നു. ക​ന​ത്ത​മ​ഴ​യി​ൽ കീ​ഴൂ​ർ​കു​ന്നി​ൽ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ഴ്‌​ന്നു.

കാലവർഷം ജൂൺ 7 മുതൽ സജീവമായേക്കും

Metbeat Weather Desk
കേരളത്തിൽ ഇന്ന് (വ്യാഴം) മുതൽ മഴ നേരിയ തോതിൽ ലഭിക്കും. രാത്രി മുതൽ പുലർച്ചെ വരെ തീരദേശങ്ങളിലും ഇടനാട്ടിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കേരളത്തിൽ കാലവർഷത്തിന് ഭാഗമായി പരക്കെയുള്ള മഴക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ പോസ്റ്റുകളിൽ വിദഗ്ദ്ധർ സൂചിപ്പിച്ചതുപോലെ ഈ മാസം ഏഴിന് ശേഷമാണ് കേരളത്തിൽ അൽപമെങ്കിലും മഴ ലഭിക്കുക.
കരയിൽ വ്യാപകമായി കയറാൻ പര്യാപ്തമായ നിലയിൽ പടിഞ്ഞാറൻ കാറ്റ് സ്ഥിരത പാലിക്കാത്തതാണ് ഇതിന് കാരണം. ഉച്ചകഴിഞ്ഞും വൈകുന്നേരവും മാത്രം കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാകും. ഇതേ സ്ഥിതി 6 വരെ തുടരും.

ജൂൺ 7 മുതൽ അന്തരീക്ഷ സ്ഥിതി മഴക്കനുകൂലമായി മെച്ചപ്പെടും.
കൂടുതൽ ഇടങ്ങളിലേക്ക് കൂടുതൽ സമയങ്ങളിലും ശക്തിയിലും മഴ ലഭിച്ച് മൺസൂൺ ഉണർവ് കൈവരിക്കും.
അതായത് ജൂൺ രണ്ടാം വാരം മൺസൂൺ കേരളത്തിൽ ഊർജിതമാകും. മഴക്കാല പ്രതീതി കൈവരും. എങ്കിലും ജൂൺ രണ്ടാം വാരത്തിൽ മഴ ചില ദിവസങ്ങളിൽ കുറയും. ജൂൺ, ജൂലൈ മാസങ്ങളിൽ ഇതിൽ മൺസൂൺ സാധാരണയേക്കാൾ കുറയാൻ സാധ്യതയുണ്ടെന്ന് metbeat weather കഴിഞ്ഞ മാസങ്ങളിൽ സൂചിപ്പിച്ചിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ. കേരളത്തിൽ കാലവർഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ കുറയാൻ കാരണം. ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) ഇപ്പോൾ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പുറത്തായതിനാൽ കാലവർഷം വടക്കോട്ട് പുരോഗമിക്കുന്നതിനും തടസ്സം ഉണ്ടാകും. എങ്കിലും അടുത്ത ഏതാനും ദിവസങ്ങളിൽ കാലവർഷം മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലും എത്താൻ സാധ്യതയുണ്ട്. കഴിഞ്ഞദിവസം വടക്കൻ കേരളത്തിൽ കോഴിക്കോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴ കാലവർഷത്തിന്റ ഭഗമല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ചക്രവാത ചുഴിയുടെ സ്വാധീനമാണ് കനത്തമഴക്ക് കാരണമായത്. കാലവർഷത്തിൻറെ ഭാഗമായി ഇടിയോടു കൂടിയുള്ള മഴയല്ല ഉണ്ടാവുക. രാത്രികാലങ്ങളിൽ സംവഹന മേഘങ്ങളുടെ സാന്നിധ്യം മൂലമാണ് ഇപ്പോൾ കേരളത്തിൽ പല ഭാഗങ്ങളിലും മഴ ലഭിക്കുന്നത്. കാലവർഷക്കാറ്റ് സജീവമാകുന്നതോടെ ഈയൊരു സാഹചര്യം മാറ്റം വരുകയും സാധാരണ രീതിയിലുള്ള കാലവർഷത്തിന് ഭാഗമായ മഴ ലഭിക്കുകയും ചെയ്യും.

കാലവർഷം കേരളം കടന്ന് കർണാടകയിലെത്തിയെന്ന് IMD

തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിൽ എല്ലാ ജില്ലകളും വ്യാപിച്ച ശേഷം കർണാടകയിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കർണാടകയിലെ ബംഗളൂരു, കർവാർ, ചിക്കമംഗളൂരു, തമിഴ്നാട്ടിലെ ധർമപുരി എന്നിവിടങ്ങളിലൂടെയാണ് നോർത്തേൺ ലിമിറ്റ് ഓഫ് മൺസൂൺ (NML) കടന്നു പോകുന്നത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ്, കിഴക്ക് മധ്യ ഭാഗം എന്നിവിടങ്ങളിലും കാലവർഷം എത്തി. അടുത്ത 2-3 ദിവസങ്ങളിൽ കർണാടക, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലേക്ക് മൺസൂൺ വ്യാപിക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം.