സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം

ചന്ദ്രപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എങ്കിലും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Maneesha Prasoon
2 mins mins read

സൗദിയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു, നാല് ദിവസം സുഖമായി വിശ്രമിക്കാം

ഗൾഫിൽ ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ സജീവമാകുന്നതിനിടെ സൗദി അറേബ്യ (Saudi Arabia) ഈ വർഷത്തെ പെരുന്നാൾ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഒരുപോലെ ആശ്വാസകരമായ രീതിയിലാണ് അവധി ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പുപ്രകാരം മാർച്ച് 18 ബുധനാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതോടെ അവധി ആരംഭിക്കും. തുടർന്ന് നാല് ദിവസത്തെ അവധിക്ക് ശേഷം മാർച്ച് 22 ഞായറാഴ്ച മുതൽ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ രീതിയിൽ പ്രവർത്തനം പുനരാരംഭിക്കും.

ചന്ദ്രപ്പിറവി കാണുന്നതിനെ ആശ്രയിച്ചാണ് ചെറിയ പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. എങ്കിലും നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന അവധി ദിവസങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

യുഎഇയിലും അവധി പ്രഖ്യാപിച്ചു

അയൽരാജ്യമായ യുഎഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 22 വരെയാണ് അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 മുതൽ 21 വരെ മൂന്ന് ദിവസത്തെ അവധിയാണ് പ്രാഥമികമായി പ്രഖ്യാപിച്ചിരിക്കുന്നത്. റമദാൻ 30 ദിവസം പൂര്‍ത്തിയായാൽ സ്വകാര്യ മേഖലയ്ക്കും ഒരു ദിവസം കൂടി അധിക അവധി ലഭിക്കാൻ സാധ്യതയുണ്ട്.

പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ നാട്ടിലേക്ക് പോകാൻ പദ്ധതിയിടുന്ന പ്രവാസികൾക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വലിയ ആശ്വാസമാവുകയാണ്. നീണ്ട അവധി ദിനങ്ങൾ കിട്ടിയതിൻ്റെ സന്തോഷത്തിലാണ് പ്രവാസികൾ.

ഇതിനിടെ കുവൈറ്റ്, ഒമാൻ തുടങ്ങിയ മറ്റ് ഗൾഫ് രാജ്യങ്ങളും ഉടൻതന്നെ പെരുന്നാൾ അവധി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷ. ചന്ദ്രപ്പിറവി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമമായി പെരുന്നാൾ ദിനം സ്ഥിരീകരിക്കുക.  

English Summary : Looking for the Eid al-Fitr 2026 holiday dates in Saudi Arabia and the UAE? Saudi Arabia has confirmed a 4-day break starting March 18, while the UAE federal sector enjoys holidays from March 19 to 22. Get the latest updates on private sector dates, moon sighting details, and holiday schedules for Oman and Kuwait here.