air pollution
Shwoing 16 of 16 Total news
വായുവിൽ വിഷം കൂടുന്നു: മനുഷ്യാരോഗ്യത്തിന് വലിയ ഭീഷണി, 2025 റിപ്പോർട്ട് ഞെട്ടിക്കുന്നു
മനുഷ്യനിർമ്മിത കാലാവസ്ഥാ വ്യതിയാനമാണ് (climate change) വായു ഗുണനിലവാര തകർച്ചയ്ക്ക് പ്രധാന കാരണം. പ്രത്യേകിച്ച് കാട്ടുതീ (wildfires), മരുഭൂമി പൊടിക്കാറ്റുകൾ (dust storms), അതിശക്തമായ കാലാവസ്ഥാ സംഭവങ്ങൾ എന്നിവ 2025-ൽ വായു മലിനീകരണം ഉയർത്തി.
24/03/2026 | Maneesha Prasoon
ലോകം പോകുന്നത് കൊടും നാശത്തിലേക്ക്, പശ്ചിമേഷ്യയിലെ യുദ്ധം പരിസ്ഥിതിയിൽ കാർബൺ മലിനീകരണം വർധിപ്പിക്കും
യുദ്ധങ്ങൾ ലോകം കാർബൺ വിമുക്തമാക്കാൻ നടത്തുന്ന ശ്രമങ്ങളെ പിന്നോട്ടടിക്കുകയാണെന്ന് വിദഗ്ധർ പറയുന്നു. മാത്രമല്ല, യുദ്ധം അവസാനിച്ച ശേഷം തകർന്ന രാജ്യങ്ങളെ പുനർനിർമ്മിക്കുന്നതിനിടെ ഉണ്ടാകുന്ന മലിനീകരണവും വരും ദശകങ്ങളിൽ അന്തരീക്ഷത്തിന് വലിയ ഭാരമാകും.
16/03/2026 | Maneesha Prasoon
ശൈത്യകാല വായു മലിനീകരണ റിപ്പോർട്ട് പുറത്ത്, ഡൽഹിയെ പിന്നിലാക്കിയ ഏറ്റവും വലിയ മലിന നഗരം ഇതാണ്
വായു ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഊർജവും ശുദ്ധവായുവും സംബന്ധിച്ച ഗവേഷണ കേന്ദ്രമായ CREA നടത്തിയ വായുനിലവാര വിശകലനത്തിലാണ് രാജ്യത്തെ വിവിധ നഗരങ്ങളിലെ മലിനീകരണത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നത്.
13/03/2026 | Maneesha Prasoon
മനുഷ്യൻ വരുത്തി വെക്കുന്ന വായുമലിനീകരണം ഉറുമ്പുകളെയും ബാധിക്കുന്നു, ഗന്ധം മാറി കൂട്ടത്തെ തിരിച്ചറിയാൻ കഴിയാതെ വരുന്നു
ഓസോണിന്റെ അളവ് ഉറുമ്പുകളുടെ ഗന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ പഠനം നടത്തി. ആറു വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ഉറുമ്പുകളെ തിരഞ്ഞെടുത്തായിരുന്നു പരീക്ഷണം.
11/03/2026 | Maneesha Prasoon
കൊച്ചിയിലെ വായു ശ്വസിക്കുന്നത് ഒരാൾ മൂന്നര സിഗരറ്റ് വലിക്കുന്നതിന് തുല്ല്യം, മാരക ആരോഗ്യ പ്രശ്നങ്ങൾ, ജനങ്ങൾ അപകടത്തിൽ
വ്യാവസായിക മേഖലകളായ അമ്പലമുകൾ, ഏലൂർ ഭാഗങ്ങളിലാണ് മലിനീകരണം കൂടുതലുള്ളത്. കാറ്റിന്റെ ദിശയില് ഫോർട്ട് കൊച്ചിയിലേക്കും മൂവാറ്റുപുഴ ഭാഗത്തേക്കും മലിന വായു വ്യാപിക്കുന്നുണ്ട്.
31/01/2026 | Maneesha Prasoon
ഡൽഹിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണം ഗൾഫിലെ പൊടിക്കാറ്റ്
ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ എന്നീ മേഖലകളിൽ നിന്നുമുണ്ടാകുന്ന വലിയ പൊടിക്കാറ്റുകൾ അന്തരീക്ഷത്തിൽ ഉയരത്തിൽ സഞ്ചരിച്ച് വടക്കേ ഇന്ത്യയിൽ എത്തുന്നു. ഇത് ശൈത്യകാലത്ത് നീങ്ങിപോകാൻ കഴിയാതെ ഉത്തരേന്ത്യ മുഴുവൻ കെട്ടികിടക്കുന്നു.
24/01/2026 | Maneesha Prasoon
വായുമലിനീകരണം കേരളത്തിനും ഭീഷണി, നിങ്ങൾ വലിക്കുന്ന സിഗരറ്റ് അതിഭീകരം, ഒപ്പം പൊടിയും ഭീഷണിയാവുന്നു
തണുത്ത കാലാവസ്ഥ സാഹചര്യം മൂലം നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തു വായു മലിനീകരണം കൂടുന്നതു പതിവാണ്. കഴിഞ്ഞ വർഷം നവംബർ മുതലുള്ള കാലത്താണു കൊച്ചിയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായതും.
24/01/2026 | Maneesha Prasoon
കൊടും തണുപ്പും വായു മലിനീകരണവും, സുപ്രീംകോടതി നടപടികൾ എടുത്തു, ഇനി എല്ലാം പെട്ടെന്ന്
മ്മു കാശ്മീരിൽ താപനില മൈനസ് ഏഴ് ഡിഗ്രി വരെ താഴ്ന്നപ്പോൾ, വിവിധയിടങ്ങളിൽ മഞ്ഞുവീഴ്ചയും ശക്തമാണ്. ഡൽഹിക്ക് പുറമെ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും കനത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.
22/01/2026 | Maneesha Prasoon
വായുമലിനീകരണം : 10 ലക്ഷം പേർക്ക് ഓരോ വർഷവും അകാല മരണം, ഏറ്റവും അപകടം വിറകടുപ്പ്, വാഹനപ്പുക, മാലിന്യങ്ങൾ കത്തിക്കൽ
എല്ലാ അവയവങ്ങൾക്കും വായുമലിനീകരണം ഹാനിവരുത്തുന്നുണ്ട്. തെരുവിൽ കഴിയുന്നവർക്കും, പുറത്ത് പണിയെടുക്കുന്ന സാധാരണക്കാർക്കുമാണ് വായുമലിനീകരണം ഏറ്റവും കൂടുതൽ വെല്ലുവിളിയാകുന്നത്.
19/01/2026 | Maneesha Prasoon
വായുമലിനീകരണം ഇന്ത്യക്കാരുടെ കീശ കീറി, ഡിസംബറിൽ വിറ്റത് 1950 കോടി രൂപയുടെ മരുന്നുകൾ
അലർജിക്കും ആസ്തമക്കും ചുമയ്ക്കും പനിക്കും അടക്കം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കുള്ള മരുന്ന് വിൽപനയിൽ രാജ്യം ചരിത്രം കുറിച്ചിരിക്കുകയാണ്. ഡിസംബറിൽ 1950 കോടി രൂപയുടെ ശ്വാസകോശ സംബന്ധ മരുന്നുകളാണ് വിറ്റത്.
12/01/2026 | Maneesha Prasoon
രാജ്യത്തെ 44 നഗരങ്ങളിൽ സ്ഥിരം വായുമലിനീകരണം, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്ക് ആശ്വസിക്കാം
ഇത്രയും ഗുരുതരമായി മലിനീകരണമുള്ള നഗരങ്ങളിൽ വെറും നാലുശതമാനത്തിൽ മാത്രമാണ് ദേശീയ ശുദ്ധവായു പദ്ധതി (എൻസിഎപി) സർക്കാർ നടപ്പാക്കുന്നതെന്ന് സിആർഇഎയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
12/01/2026 | Maneesha Prasoon
2026 മുതൽ ഇന്ത്യയിൽ വായു മലിനീകരണം സൗജന്യമായിരിക്കില്ല, സ്വർണ്ണത്തേക്കാളും വില നൽകേണ്ടി വരും
2026 മുതൽ ഇന്ത്യയിൽ വായു മലിനീകരണം സൗജന്യമായിരിക്കില്ല. പരിധിയിൽ കൂടുതൽ കാർബൺ പുറത്തുവിടുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ഒന്നുകിൽ വൻ തുക പിഴയൊടുക്കേണ്ടി വരും, അല്ലെങ്കിൽ 'കാർബൺ ക്രെഡിറ്റുകൾ' വിലയ്ക്ക് വാങ്ങേണ്ടി വരും.
03/01/2026 | Maneesha Prasoon
വായുമലിനീകരണം കൂടുതൽ ബാധിക്കുന്നത് പുരുഷൻമാർക്കെന്ന് പഠനറിപ്പോർട്ട്, കാരണം ഇതാണ്, കേരളവും ജാഗ്രത പാലിക്കുക
2019 മുതൽ 2023 വരെ ഡൽഹിയിലെ ആശുപ്രതികളിൽനിന്നു ശേഖരിച്ച വിവരങ്ങളാണു പഠനത്തിനു വിധേയമാക്കിയത്. ഒപ്പം 39 വായുനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽനിന്നുള്ള വിവരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
21/12/2025 | Maneesha Prasoon