kerala weather today 04/01/24 : ന്യൂനമര്‍ദം, ചക്രാവാതച്ചുഴികള്‍, ന്യൂനമര്‍ദപാത്തി: ഇന്നും മഴ സാധ്യത

kerala weather today 04/01/24 : ന്യൂനമര്‍ദം, ചക്രാവാതച്ചുഴികള്‍, ന്യൂനമര്‍ദപാത്തി: ഇന്നും മഴ സാധ്യത

കേരളത്തില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഇന്നും മഴ സാധ്യത. കഴിഞ്ഞ ദിവസം തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തിന് സമാന്തരമായി സഞ്ചരിക്കുകയാണ്. ഇത് മൂലം ഇന്നലെ കേരളത്തിലെ മിക്കയിടങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു. വൈകിട്ട് ഇടുക്കി ഉള്‍പ്പെടെ തെക്കന്‍ ജില്ലകളിലും മലപ്പുറം, വയനാട് ഉള്‍പ്പെടെ വടക്കന്‍ ജില്ലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു.
ഇന്നും കേരളത്തില്‍ മഴക്ക് അനുകൂല സാഹചര്യമാണുള്ളതെന്ന് മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

ന്യൂനമര്‍ദം, ചക്രവാതച്ചുഴികള്‍, ന്യൂനമര്‍ദ പാത്തി

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. ഇതോടനുബന്ധിച്ച് സമുദ്രനിരപ്പില്‍ നിന്ന് 5.8 കി.മി ഉയരത്തില്‍ ഒരു ചക്രവാതച്ചുഴിയും ഉടലെടുത്തു. വടക്ക്-തെക്ക് കേരള തീരം വഴി അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരത്തില്‍ (1.5 കി.മി) ന്യൂനമര്‍ദപാത്തി (Trough) യും രൂപപ്പെട്ടു. ഈ ന്യൂനമര്‍ദപാത്തി തെക്കന്‍ കര്‍ണാടക തീരം വരെ നീളുന്നുണ്ട്.

ഇതോടൊപ്പം തെക്കുപടിഞ്ഞാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം മറ്റൊരു ചക്രാവാതച്ചുഴിയും രൂപം കൊണ്ടു. ഈ അന്തരീക്ഷ സ്ഥിതി കാരണം ഇന്നും നാളെയും ലക്ഷദ്വീപില്‍ ശക്തമായ മഴയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ മത്സ്യബന്ധന വിലക്ക് ലക്ഷദ്വീപില്‍ ഇന്നും തുടരാനാണ് സാധ്യത. കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിച്ച് മാത്രം കടലില്‍ പോകുക.

കേരളത്തിലും കര്‍ണാടക തീരത്തും മത്സ്യബന്ധനവിലക്കില്ല. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. എറണാകുളത്തിനും കോഴിക്കോടിനും ഇടയില്‍ പുലര്‍ച്ചെ കടലില്‍ ശക്തമായ മഴ പെയ്തു. പുലര്‍ച്ചെ കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ തീരദേശത്തും മഴ ലഭിച്ചു.
കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ സാധ്യത. വൈകിട്ട് തൃശൂര്‍ ജില്ലയുടെ കിഴക്ക്, കൊച്ചി, പറവൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ല എന്നിവിടങ്ങളില്‍ മഴ സാധ്യത. കാസര്‍കോട് ജില്ലയില്‍ ഇന്ന് വ്യാപകമായി ശക്തമായ മഴ പ്രതീക്ഷിക്കാം.

Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment