ആരും കൊതിക്കുന്ന ജോലികൾ; പഞ്ചായത്ത് സെക്രട്ടറി, എസ്.ഐ: ഇപ്പോൾ അപേക്ഷിക്കാം

ആരും കൊതിക്കുന്ന ജോലികൾ; പഞ്ചായത്ത് സെക്രട്ടറി, എസ്.ഐ: ഇപ്പോൾ അപേക്ഷിക്കാം

തദ്ദേശ സ്ഥാപനങ്ങളിൽ സെക്രട്ടറി, എസ്.ഐ, പൊലിസ് കോൺസ്റ്റബിൾ, സെക്രട്ടേറിയറ്റ്/പി.എസ്.സി ഓഫിസ് അറ്റൻഡന്റ് തുടങ്ങി ആരുംകൊതിക്കുന്ന തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം.

  1. കാറ്റഗറി നമ്പർ: 593/2023

പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി)(ആംഡ് പൊലിസ് ബറ്റാലിയൻ) ശമ്പളം: 31,100-66,800 രൂപ

  1. കാറ്റഗറി നമ്പർ: 571/2023

സെക്രട്ടറി, തദ്ദേശ- സ്വയംഭരണസ്ഥാപനങ്ങൾ
തദ്ദേശ സ്വയംഭരണ (ഇ.ആർ.എ) വകുപ്പ്

ശമ്പളം: 51,400 – 1,10,300 രൂപ

പ്രായപരിധി:18-36

അംഗീകൃത സർവകലാശാലകളിൽനിന്നോ കേന്ദ്രസർക്കാർ സ്ഥാപിത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ അല്ലെങ്കിൽ കേരള സർക്കാർ സ്ഥാപനങ്ങളിൽനിന്നോ ഉള്ള ബിരുദമാണ് യോഗ്യത.

  1. കാറ്റഗറി നമ്പർ:-572/2023

സബ് ഇൻസ്പെക്ടർ ഓഫ് പൊലിസ് (ട്രെയിനി). ശമ്പളം: 45,600- 95,600 രൂപ
വനിതകൾക്കും അപേക്ഷിക്കാം.

  1. കാറ്റഗറി നമ്പർ: 587/2023

ഓഫിസ് അറ്റന്റന്‍ഡ്‌

ഗവൺമെന്റ് സെക്രട്ടേറിയറ്റ്, കേരള പബ്ലിക് സർവിസ് കമ്മിഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്‌മെന്റ്, നിയമസഭാ സെക്രട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫിസ്

ശമ്പള നിരക്ക്: 23,000- 50,200 രൂപ.
പ്രായപരിധി: 18-36
യോഗ്യതകൾ: എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.

കേരള പബ്ലിക് സർവിസ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്‌ട്രേഷൻ’ വഴി അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31.

ഏറ്റവും പുതിയ തൊഴിൽ, വിദ്യാഭ്യാസ വിവരങ്ങൾ ലഭിക്കാൻ ഈ Whatsapp ഗ്രൂപ്പിൽ അംഗമാകാം.

Metbeat News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment