Menu

kerala rain

വേനൽ മഴ ഇന്നും തുടരും ; വടക്കൻ കേരളത്തിൽ മഴ സാധ്യത എവിടെയെല്ലാം

കേരളത്തിൽ മധ്യ, തെക്കൻ ജില്ലകളിലായി ഇന്നും വേനൽ മഴ തുടരും. ഇന്നലെ ഇടുക്കി ജില്ലയിലെ ഏതാനും പ്രദേശങ്ങളിൽ മാത്രമായിരുന്നു വേനൽ മഴ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് (ചൊവ്വ) കുറച്ചുകൂടി പ്രദേശങ്ങളിലേക്ക് വേനൽ മഴ വ്യാപിക്കും. ഇടുക്കി,കോട്ടയം, പത്തനംതിട്ട , ആലപ്പുഴ ജില്ലകൾക്കാണ് ഇന്ന് മഴ സാധ്യതയുള്ളത്. കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ പടിഞ്ഞാറ് തീരദേശ മേഖലയിലേക്ക് രാത്രിയോടെ മഴയെത്താൻ സാധ്യതയുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് തെക്കൻ , മധ്യ ജില്ലകളിൽ ലഭിച്ച വ്യാപകമായ രീതിയിലുള്ള മഴ ഇന്ന് വടക്കൻ കേരളത്തിൽ ഉണ്ടാകില്ല. മധ്യകേരളത്തിന്റെ കിഴക്കൻ മേഖലയിലും ഒറ്റപ്പെട്ട മഴക്ക് ഇന്ന് സാധ്യതയുണ്ട്.

അതേസമയം, വടക്കൻ കേരളത്തിൽ മഴ സാധ്യത ഇന്നും കുറവാണ്. പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മലയോര വന മേഖലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട് എന്നതൊഴിച്ചാൽ വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യത ഇല്ല. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലയുടെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിൽ മാസങ്ങളായി മഴ ലഭിക്കാത്ത അവസ്ഥയാണുള്ളത്.

ഇവിടെ വേനൽ മഴക്ക് അനുകൂലമായ അന്തരീക്ഷം ഇപ്പോഴും ഒരുങ്ങിയിട്ടില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്. കണ്ണൂർ ജില്ലയുടെ കിഴക്കൻ വനമേഖലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്കുള്ള സാധ്യത ഇന്നും അടുത്ത ദിവസങ്ങളിലും ഉണ്ട് . എന്നാൽ ജനവാസ മേഖലകളിൽ മഴ ലഭിക്കാനുള്ള സാധ്യതയില്ല. ഈ മാസം അവസാനം വരെ ഒറ്റപ്പെട്ട കേരളത്തിൽ തുടരാനാണ് സാധ്യത.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ വേനൽ മഴ ; ചൂട് 7 ഡിഗ്രി വരെ കുറഞ്ഞു

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴ കാരണം താപനിലയിൽ കുറവ് അനുഭവപ്പെട്ടു. മധ്യ ഇന്ത്യയിലും വടക്കുപടിഞ്ഞാറ്, ദക്ഷിണ ഇന്ത്യയിലും കിഴക്കൻ ഇന്ത്യൻ സംസ്ഥാനങ്ങളിലും കഴിഞ്ഞ നാല് ദിവസമായി ശക്തമായ വേനൽ മഴ ലഭിച്ചിരുന്നു.

ഇതേ തുടർന്ന് ഉത്തരേന്ത്യയിൽ 7 ഡിഗ്രി വരെയാണ് താപനിലയിൽ കുറവുണ്ടായത്. ഇന്നലെ രാജ്യത്തെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ആയിരുന്നു. 40 ഡിഗ്രിക്ക് മുകളിൽ പാലക്കാട് ഇന്നലെ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം 37.2°c ആണ് താപനില രേഖപ്പെടുത്തിയത്. പാലക്കാട്ട് ആകട്ടെ താപ നില ഇന്നലെ സാധാരണയെക്കാൾ 0.4°c കുറവുമായിരുന്നു. ആലപ്പുഴയിലും കോട്ടയത്തും 36.4 °c ആണ് ഇന്നലെ രേഖപ്പെടുത്തിയത്.ഇത് യഥാക്രമം സാധാരണയേക്കാൾ
2.6,1.7°c കൂടുതലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും ഉൾനാടൻ തമിഴ്നാട് പ്രദേശങ്ങളിലും കർണാടകയിലും ആന്ധ്രപ്രദേശിലും ശക്തമായ മഴ മൂലമാണ് പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചൂട് കുറഞ്ഞത്. കിഴക്കു നിന്നുള്ള ഈർപ്പമുള്ള തണുത്ത കാറ്റ് ആണ് ചൂട് കുറച്ചത്. ഇന്നത്തോടെ കേരളത്തിൽ വീണ്ടും മഴ കുറയുകയാണ്.

ഇന്നലെ തമിഴ്നാടിന്റെ തെക്കൻ തീരങ്ങളിൽ ശക്തമായ മഴ ലഭിച്ചു ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിനും ലഭിച്ചിരുന്നു എന്നാൽ ഇന്ന് ഈ മഴ തമിഴ്നാടിന്റെ ഭാഗങ്ങളിലേക്ക് കൂടുതൽ മാറാനാണ് സാധ്യത കന്യാകുമാരി ഉൾപ്പെടെയുള്ള മേഖലകളിൽ മഴ ലഭിക്കുമെങ്കിലും താരതമ്യേന മഴ സാധ്യത കൊല്ലത്തും തിരുവനന്തപുരം ഇന്ന് ഇന്നലത്തെ അപേക്ഷിച്ച് കുറവായിരിക്കും.

ആന്ധ്രപ്രദേശിൽ കഴിഞ്ഞ മൂന്നുദിവസമായി പെയ്യുന്ന ശക്തമായ ഇന്ന് കുറവുണ്ടാകും. ഇന്നുമുതൽ മേഘങ്ങൾ ബംഗ്ലാദേശ മേഖലയിലേക്കാണ് കേന്ദ്രീകരിക്കപ്പെടുക. ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും അറബി കടലിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. ഈ മാസം 25ന് ശേഷം കേരളത്തിൽ വീണ്ടും വേനൽ മഴ തിരികെയെത്തും എന്നാണ് Metbeat Weather നിരീക്ഷിക്കുന്നത്. വടക്കൻ കേരളത്തിലും ഈ മാസം അവസാനത്തോടുകൂടി മഴ ലഭിക്കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം.

ദക്ഷിണേന്ത്യയിൽ വേനൽ മഴ സജീവം; ചെന്നൈയിൽ മഴ തുടരും

ദക്ഷിണേന്ത്യയിൽ വേനൽ മഴ സജീവമായി. കഴിഞ്ഞ ദിവസം കേരളത്തിൽ പെയ്ത ഒറ്റപ്പെട്ട മഴക്ക് ശേഷം കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിച്ചു. ചെന്നൈയിൽ ഇന്ന് രാവിലെ മുതൽ മഴ ലഭിച്ചു. ദക്ഷിണേന്ത്യയിൽ മഴ കൂടുതൽ പ്രദേശങ്ങളിൽ വ്യാപിക്കുമെന്ന് ഞങ്ങളുടെ നിരീക്ഷകർ ഇന്ന് രാവിലെയുള്ള അവലോകനത്തിൽ വ്യക്തമാക്കിയിരുന്നു.

ചെന്നൈയിലെ കോടാംമ്പാക്കം, എഗ്മോർ, വടപളനി, തേനാംമ്പേട്ട്, സാലിഗ്രാമമം തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചു. കടുത്ത ചൂടിന് മഴ ആശ്വാസമായി. അടുത്ത രണ്ടു ദിവസം കൂടി ചെന്നൈയിൽ മഴ തുടരും. ചെന്നൈയിലെ പ്രാന്ത പ്രദേശങ്ങളിലേക്കും അടുത്ത ദിവസങ്ങളിൽ മഴയെത്തും. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ മാസം 20 വരെ ചെന്നൈയിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
ബംഗ്ലാദേശ് മുതൽ വടക്കൻ ആന്ധ്രാപ്രദേശ് വരെ നീളുന്ന ന്യൂനമർദപാത്തിയാണ് കിഴക്കൻ ഇന്ത്യയിൽ മഴ നൽകുന്നത്. തമിഴ്‌നാടിനും കൊങ്കൺ തീരത്തിനും ഇടയിൽ കർണാടക വഴിയും മറ്റൊരു ന്യൂനമർദപാത്തി രൂപ്പപെട്ടിട്ടുണ്ട്. ഇത് കർണാടകയിലും വടക്കൻ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴക്ക് കാരണമാകും.

ഇന്നത്തെ മഴ സാധ്യത എങ്ങനെ? ഏതെല്ലാം പ്രദേശങ്ങളിൽ മഴ ലഭിക്കും

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലാണ് ഇന്നും മഴക്ക് കൂടുതൽ സാധ്യത ഉള്ളത്. കർണാടകയുടെ ഉൾനാടൻ മേഖലകളിലും ഇന്ന് ഇടിയോടെ മഴക്ക് സാധ്യതയുണ്ട്. ഏറെക്കാലമായി മഴ ലഭിക്കാത്ത കാസർകോട് ജില്ലയിലും ഇതിന്റെ ആനുകൂല്യം ലഭിച്ചേക്കാം.

മംഗലാപുരത്തിന് സമീപമുള്ള കാസർകോട് ഗ്രാമങ്ങളിൽ മഴ സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഇടിയോട് കൂടെയുള്ള മഴ ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടാകും. പത്തനംതിട്ട , കോട്ടയം, എറണാകുളം ജില്ലയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിലും ഇന്ന് മഴ പ്രതീക്ഷിക്കാം. പാലക്കാട് ജില്ലയുടെ മലയോര മേഖലകളിലും വൈകിട്ടോടെ ഇടിയോടുകൂടിയുള്ള മഴക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇപ്പോഴത്തെ നിരീക്ഷണത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് മഴ എത്താനുള്ള സാധ്യത കുറവാണ്. തെക്കൻ തമിഴ്നാട് മുതൽ വടക്കൻ കൊങ്കൺ വരെ കർണാടകക്ക് മുകളിലൂടെ ഒരു ന്യൂനമർദ്ദം പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്.ഇത് കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മഴക്ക് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

വടക്കൻ കേരളത്തിൽ ലഭിക്കുന്ന മഴയുടെ ഒരു കാരണവും ഈ ന്യൂനമർദ്ദ പാത്തി മൂലമാണ്. എന്നാൽ വടക്കൻ കേരളത്തിൽ ഈർപ്പ സാന്നിധ്യം കുറവായതിനാലും കാറ്റ് പൂർണമായി അനുകൂലമല്ലാത്തതുമാണ് മഴ ശക്തിപ്പെടാത്തതിന് കാരണം എന്നാണ് ഞങ്ങളുടെ വെതർമാൻ പറയുന്നത്.
ഇന്നലെ മുതൽ കാറ്റിന്റെ സംയോജന മേഖല (Convergence Zone) അഥവാ അഭിസരണം തമിഴ്നാട്ടിന്റെയും കർണാടകയുടെയും മുകളിലേക്ക് മായി മാറിയിട്ടുണ്ട്.

ഇന്ന് ആന്ധ്രപ്രദേശിലും തെക്കൻ തെലങ്കാനയിലും ശക്തമായ ഇടിയോട് കൂടിയുള്ള മഴ പ്രതീക്ഷിക്കാം. അന്തരീക്ഷത്തിന്റെ താഴ്ന്ന മേഖലയിൽ പടിഞ്ഞാറൻ ന്യൂനമർദ്ദ പാർട്ടി വടക്കൻ തമിഴ്നാടിന് മുകളിലും ആന്ധ്രക്ക് സമീപവുമായി രൂപപ്പെട്ടിട്ടുണ്ട്. ഇത് ഇന്ന് മുതൽ അടുത്ത ദിവസങ്ങളിൽ വടക്കൻ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും തെലങ്കാനയിലും ശക്തമായ മഴക്കും ആലിപ്പഴ വർഷത്തിനും ഇടിമിന്നലിനും കാരണമാകും എന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകരുടെ അനുമാനം.

കൂടുതൽ മഴ മറ്റു സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതിനാൽ കേരളത്തിൽ നേരത്തെ പ്രതീക്ഷിച്ച വേനൽമായുടെ അളവിലും കുറവ് വന്നേക്കാം. അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനാൽ തുടർച്ചയായ നിരീക്ഷണം അത്യാവശ്യമാണ്. ഇതിനായി അപ്ഡേഷനുകൾ അറിയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും metbeatnews.com, metbeat.com വെബ്സൈറ്റുകളിലും തുടരുക.

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും ഇടിയോടു കൂടിയ വേനൽ മഴ തുടരും

കേരളത്തിൽ ഇന്നും വേനൽ മഴ തുടരും. ഉച്ചക്ക് ശേഷം കേരളത്തിലെ മിക്കപ്രദേശങ്ങളിലും ഇടിയോടുകൂടി മഴ ലഭിക്കും എന്നാണ് മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. മധ്യകേരളത്തിലും ഇന്ന് മഴ പ്രതീക്ഷിക്കാം. വടക്കൻ കേരളത്തിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ഇതേക്കുറിച്ച് നൽകിയ വിശദമായ ഫോർകാസ്റ്റിൽ അറിയിച്ചിരുന്നത് പോലെ തന്നെയാണ് ഇപ്പോഴത്തെ അന്തരീക്ഷ സ്ഥിതിയുള്ളത്. കാസർകോട് കണ്ണൂർ ജില്ലകളിൽ താരതമ്യേന മഴ കുറയും എന്ന് അന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയും ഈ ജില്ലകളിൽ മഴ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇന്ന് കിഴക്കൻ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. കാസർകോട് കണ്ണൂർ ജില്ലകളിൽ ഇന്നും താരതമ്യേന മഴ കുറവായിരിക്കും.

ഇടുക്കി, പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഇന്ന് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലയിലും ആലപ്പുഴയിലും എറണാകുളത്തിന്റെ കിഴക്കൻ മേഖലയിലും ഇടത്തരം മഴ
പ്രതീക്ഷിക്കാം. കാരണം കാറ്റിന്റെ ഗതി മുറിവ്
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ Line of wind discontinueity (LWD) ആണ്.

അതേസമയം കൊച്ചിയില്‍ നിലവില്‍ ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ല. കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രംഗത്ത് വന്നു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോര്‍ഡ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അറിയിച്ചു. വേനൽമഴയുടെ സാഹചര്യത്തിൽ ആസിഡ് മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് പരിസ്ഥിതി ഗവേഷകർ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

കൊച്ചിയിലെ വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി വർധിച്ചെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതോടെ ഈ വർഷത്തെ വേനൽ മഴയിൽ രാസപദാർഥങ്ങളുടെ അളവു കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

കൊച്ചിക്ക് അനുഗ്രഹമായി മഴ; വായു നിലവാരം മെച്ചപ്പെട്ടു

2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കുന്നുണ്ട്. വേനൽ മഴക്ക് ശേഷം കൊച്ചിയിൽ വായൂ നിലവാരം മെച്ചപ്പെട്ടു. വൈറ്റിലയിലെ വായൂ നിലവാര സൂചിക അനുസരിച്ച് സൂക്ഷ്മകണിക (PM 2.5 ) ന്റെ അളവ് 77 ഉം,(PM10) 73 ഉം ആണ് ഇന്ന് .

ബ്രഹ്മപുരം തീ പിടുത്ത തിന് ശേഷം വായൂ നിലവാരം കൂടിയ അളവിലായിരുന്നു. (PM2.5 ) 399 വരെ എത്തിയിരുന്നു. കനത്ത വേനലില്‍ മഴയെത്തിയത് ആശ്വാസമായി. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് , കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പരക്കെ മഴ പെയ്തു. കോട്ടയം, പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി; ശക്തമായ ഇടിയും മിന്നലും ഉണ്ടാകും,ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യത

സംസ്ഥാനത്ത് വേനൽ മഴ തുടങ്ങി. മാർച്ച് 15 മുതൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ പറഞ്ഞിരുന്നു. മാർച്ച് രണ്ടാം വാരത്തോടെ തെക്കൻ കേരളത്തിലേക്കാണ് മഴ കൂടുതൽ ഉണ്ടാവുക എന്നായിരുന്നു മെറ്റ് ബീറ്റ് വെതറിന്റെ നിരീക്ഷണം. കഴിഞ്ഞ ദിവസങ്ങളിൽ വയനാട് ജില്ലയിലെ സുൽത്താൻബത്തേരി, കേണിച്ചിറ ഭാഗങ്ങളിൽ ശക്തമായ മഴയുണ്ടായിരുന്നു.

അതേസമയം പത്തനംതിട്ട, ഇടുക്കി എറണാകുളം ജില്ലകളിൽ ഇടിയോടുകൂടിയ മഴ തുടരുന്നു. പാലക്കാടും, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ, മുഹമ്മ എന്നിവിടങ്ങളിലും, കോഴിക്കോട് ജില്ലയിൽ താമരശ്ശേരി യിലും മഴ ലഭിച്ചു. സംസ്ഥാനത്ത് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷന്റെ കണക്ക് പ്രകാരം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ്. 40 ഡിഗ്രിയാണ് ഏറ്റവും ഉയർന്ന താപനില.

കൂടാതെ സംസ്ഥാനത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരത്ത് വ്യാഴാഴ്ച രാത്രി വരെ 0.4 മുതൽ 0.9 വരെ ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

സംസ്ഥാനത്ത് ശീതകാല മഴയിൽ മൈനസ് 28 ശതമാനം കുറവ്

കേരളത്തിൽ ശീതകാല മഴയിൽ മൈനസ് 28 ശതമാനം കുറവ്. ജനുവരി ഫെബ്രുവരി മാസത്തിൽ പെയ്യുന്ന മഴയെ ആണ് ശീതകാല മഴ ആയി കരുതുന്നത്. സാധാരണ ജനുവരി ഫെബ്രുവരി മാസത്തിൽ 21.1 മില്ലി ലിറ്റർ മഴയാണ് കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ 15.1 മില്ലി ലിറ്റർ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ ആലപ്പുഴ 24.2% എറണാകുളം 20 ശതമാനം കൊല്ലം 22.5 ശതമാനം പാലക്കാട് 4.8 ശതമാനം തൃശ്ശൂർ 6. 8% എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഇടുക്കി 21.6% കോട്ടയം 27.9% പത്തനംതിട്ട 41.9% തിരുവനന്തപുരം 37.4% എന്നീ ജില്ലകളിൽ സാധാരണ മഴയാണ് ലഭിച്ചത്.

കണ്ണൂർ മലപ്പുറം വയനാട് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. താരതമ്യേന ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോഴിക്കോട് ജില്ലയിലാണ് 10.8%.ശീതകാല മഴയിൽ കോഴിക്കോട് ലഭിക്കേണ്ട സാധാരണ മഴ 5.1% ആണ്. ശീതകാല മഴയിൽ ലക്ഷദ്വീപിലും കൂടുതൽ മഴ ലഭിച്ചു. ലക്ഷദ്വീപിൽ സാധാരണ ലഭിക്കേണ്ടത് 25.8 മില്ലി ലിറ്റർ മഴയാണ്. എന്നാൽ 34.4 മില്ലി ലിറ്റർ മഴ ലഭിച്ചു.

കേന്ദ്രഭരണ പ്രദേശമായ മാഹിയിലും, കേരളത്തിൽ കാസർക്കോടും കണ്ണൂരും മഴ ലഭിക്കാത്തത്‌ വടക്കൻ കേരളത്തിൽ ചൂട് കൂടാൻ കാരണമാകുന്നു. മാർച്ച് 1 മുതൽ മെയ് 30 വരെ ലഭിക്കുന്ന മഴയെ വേനൽ മഴയായി കണക്കാക്കുന്നു . മാർച്ച് മാസത്തിൽ കേരളത്തിൽ സാധാരണ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് സീസണൽ ഫോർകാസ്റ്റിൽ പറഞ്ഞു.

മാർച്ച് ആദ്യവാരം ലാനിന ന്യൂട്ടർലെയിലേക്ക് മാറുന്നുണ്ടെങ്കിലും വേനൽ മഴയെ ഇത് പ്രതികൂലമായി ബാധിക്കാൻ സാധ്യതയില്ലെന്ന് മെറ്റ് ബീറ്റ് വെതറിലെ കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. കേരളത്തിൽ കാലവർഷം തുടങ്ങുന്നത് ജൂൺ ഒന്നുമുതലാണ്.

കേരളത്തിൽ നാളെയും മഴ സാധ്യത

കേരളത്തിൽ ഇന്നലെയും ഇന്നുമായി ലഭിച്ച മഴ നാളെ മുതൽ കുറഞ്ഞു തുടങ്ങും. വ്യാഴാഴ്ചയോടെ വീണ്ടും മഴ രഹിതമായ കാലാവസ്ഥ തിരികെയെത്താനാണ് സാധ്യതയെന്ന് മെറ്റ്ബീറ്റ് വെതർ നിരീക്ഷകർ പറഞ്ഞു.

ചൊവ്വാഴ്ച മുതൽ കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് മെറ്റ്ബീറ്റ് വെതർ ഒരാഴ്ചയായി റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് രാവിലെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴയുണ്ടായി. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ റിപ്പോർട്ട് ചെയ്തത്. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും ഉച്ചയ്ക്ക് ശേഷം പലയിടത്തായി മഴ ലഭിച്ചു. കിഴക്കൻ മേഖലയിൽ ശക്തമായ മഴയും തീരദേശത്ത് ഇടത്തരം മഴയുമാണ് റിപ്പോർട്ട് ചെയ്തത്.

നാളെയും മഴ സാധ്യത
മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) എന്ന ആഗോള മഴപ്പാത്തി ഇന്ത്യൻ മഹാസമുദ്രത്തിൽ നിലകൊള്ളുന്നതും മഡഗാസ്‌കറിനു സമീപത്തെ ചുഴലിക്കാറ്റുമാണ് കേരളത്തിൽ മഴക്ക് കാരണം. തമിഴ്‌നാടിനും കേരളത്തിനും കുറുകെ സഞ്ചരിക്കുന്ന ഈർപ്പമുള്ള കാറ്റ് മേഘരൂപീകരണത്തിന് ഇടയാക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും മഴ നൽകുകയും ചെയ്തു. ഈ സാഹചര്യം നാളെയും തുടരുമെന്നും കേരളത്തിൽ നാളെ (ബുധൻ) യും മഴ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം. തുടർന്ന് മഴ പടിഞ്ഞാറേക്ക് അറബിക്കടലിലേക്ക് മാറും. കേരളത്തിൽ വരണ്ട കാലാവസ്ഥയിലേക്കും മാറ്റം വരും.

അടുത്തയാഴ്ച മഴ വീണ്ടും തിരികെയെത്തും
നാളത്തോടെ ദുർബലമാകുന്ന മഴ അടുത്തയാഴ്ചയോടെ വീണ്ടും തിരികെയെത്തുമെന്നാണ് മെറ്റ്ബീറ്റ് നിരീക്ഷിക്കുന്നത്. എം.ജെ.ഒ സാന്നിധ്യം തുടരുന്നതിനാൽ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊള്ളാനും ഇത് തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴ നൽകാനും സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു. ഈ മാസം 29 നും 31 നും ഇടിലാണ് മഴ സാധ്യത. ശ്രീലങ്കയോട് ചേർന്നാണ് ചക്രവാതച്ചുഴി രൂപം കൊള്ളാൻ സാധ്യതയുള്ളത്. തമിഴ്‌നാട്ടിലും തീരദേശ ആന്ധ്രയിലും ഈ സിസ്റ്റം മഴ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത, എവിടെ എന്നറിയാം

25 ദിവസത്തോളമായി തുടരുന്ന വരണ്ട കാലാവസ്ഥയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. 2023 ജനുവരി 24 ന് ശേഷം നാലു ദിവസത്തേക്കാണ് മഴ സാധ്യത. ഇക്കാര്യം കഴിഞ്ഞ ദിവസങ്ങളിൽ മെറ്റ്ബീറ്റ് വെതർ സൂചിപ്പിച്ചിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലയോരത്തും സാധ്യതയുണ്ടെന്ന് ഞങ്ങളുടെ നിരീക്ഷകർ പറയുന്നു.

മഴക്ക് കാരണം എന്ത്

മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് കേരളത്തിൽ മഴ നൽകുക. തെക്കൻ തമിഴ്‌നാട്ടിലും തെക്കൻ കേരളത്തിലും മഴക്ക് അനുകൂല സാഹചര്യം ഒരുക്കാൻ ഈ സിസ്റ്റത്തിനു കഴിയും. ഒപ്പം ബംഗാൾ ഉൾക്കടലിലും കാറ്റിന്റെ സർക്കുലേഷനുകൾ രൂപപ്പെടുന്നുണ്ട്. ഇത് ശ്രീലങ്ക ഉൾപ്പെടെ മഴ നൽകും. ഇന്നു മുതൽ തെക്കൻ കേരളത്തിന്റെ ആകാശത്ത് മാറ്റങ്ങൾ കണ്ടു തുടങ്ങുമെന്ന് ഞ്ങ്ങളുടെ വെതർമാൻ പറയുന്നു. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവ അടുത്ത ദിവസം മേഘരൂപീകരണത്തിന് ഇടയാക്കും. തുടർന്ന് മഴ ലഭിക്കുകയും ചെയ്യും. പരക്കെ മഴക്ക് സാധ്യതയില്ലെങ്കിലും ചിലയിടങ്ങളിൽ ഇടത്തരമോ ശക്തമോ ആയ മഴ ലഭിച്ചേക്കും. തണുപ്പിനും കുറവുണ്ടാകും.


ഇക്കുറി തുലാമഴയിൽ 3 ശതമാനവും കാലവർഷത്തിൽ 14 ശതമാനവും മഴക്കുറവുണ്ടായിരുന്നെങ്കിൽ ശീതകാല മഴയിൽ ഇതുവരെ 100 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്കുപ്രകാരം ജനുവരി ഒന്നു മുതൽ ഇന്നലെ വരെ ലഭിക്കേണ്ട ശരാശരി മഴ 5.4 മി.മീ ആണ്. എന്നാൽ ഈ കാലയളവിൽ സംസ്ഥാനത്തെ ഒരു ജില്ലയിലും ചാറ്റൽ മഴ പോലും ലഭിച്ചിട്ടില്ല.

മന്ദൂസ് ദുർബലമായി കേരളത്തിലേക്ക് (Video)

ചെന്നൈക്ക് അടുത്ത് മഹാബലിപുരത്ത് ഇന്ന് പുലർച്ചെ കരകയറിയ മന്ദൂസ് ചുഴലിക്കാറ്റ് രാവിലെ അതി തീവ്ര ന്യൂനമർദ്ദമായി ശക്തികുറഞ്ഞു. ഇന്ന് ഉച്ചയോടെ അത് വീണ്ടും ശക്തി കുറഞ്ഞ് തീവ്രമർദ്ദം ആകും . തുടർന്ന് പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനാണ് സാധ്യത.

കേരളം ലക്ഷ്യമാക്കി നീങ്ങുന്നു
ആദ്യ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചതുപോലെ വടക്കൻ കേരളത്തിന് മുകളിലേക്ക് തെക്കൻ കർണാടകയുടെ മുകളിലേക്ക് ദുർബലമായ ന്യൂനമർദ്ദം എത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ രണ്ടുദിവസം കൂടി കേരളത്തിലും തെക്കൻ കർണാടകയിലും തമിഴ്നാട്ടിലും മഴ തുടരും .
കഴിഞ്ഞ രണ്ടുദിവസമായി മന്ദൂസ് ചുഴലിക്കാറ്റ് ധാരാളം ഈർപ്പത്തെ കരയിലേക്ക് എത്തിച്ചിരുന്നു ഇത് അടുത്ത ദിവസങ്ങളിൽ മഴക്ക് കാരണമാകും എന്നാണ് നിരീക്ഷണം. ഇതേക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ സന്ദർശിക്കുക.

Donate and Support Metbeat Weather