നിയമന വാര്‍ത്തകള്‍ (04/01/24)

നിയമന വാര്‍ത്തകള്‍ (04/01/24)

അഭിമുഖം (കൊല്ലം ജില്ല)

ചടയമംഗലം ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത ബി വി എസ് സി ആന്‍ഡ് എ എച്ച്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0474 2793464.

റാങ്ക് പട്ടിക റദ്ദായി

വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട്/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പാര്‍ട്ട് രണ്ട് ( തസ്തിക മാറ്റം വഴിയുള്ള നിയമനം) (കാറ്റഗറി നമ്പര്‍ 20/21) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.

അപേക്ഷ ക്ഷണിച്ചു

ബിസില്‍ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിങ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീപ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.

കരാര്‍ നിയമനം

പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ (സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും

യോഗ്യത: ഫുഡ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു

യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി/ഇലക്ട്രോണിക്‌സ് എന്നിവയില്‍ ബിരുദാനന്തരബിരുദം, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ബി വോക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ബി ടെക് ബിരുദം, ഒരുവര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്‌സ് ഡിപ്ലോമ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി എട്ട് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474 2671715.


ഇളമാട് സര്‍ക്കാര്‍ ഐ ടി ഐ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എസ് സി വിഭാഗത്തിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും

റേഡിയോഗ്രാഫര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗനോസിസ് വിഭാഗത്തില്‍ റേഡിയോഗ്രാഫര്‍ ട്രെയിനി തസ്തികയില്‍ സ്‌റ്റൈഫന്റ് അടിസ്ഥാനത്തില്‍
ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഡി. ആര്‍. റ്റി, ഡി. ആര്‍. ആര്‍. റ്റി, ബി.എസ്.സി എം. ആര്‍. റ്റി എന്നിവയില്‍ ഏതെങ്കിലും ഗവണ്‍മെന്റ് അംഗീകൃത കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം. 10000 രൂപ സ്‌റ്റൈഫന്റ് ലഭിക്കും.

താല്പര്യമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ജനുവരി 10 ബുധനാഴ്ച രാവിലെ 11ന് റേഡിയോ ഡയഗനോസിസ് വിഭാഗത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍ :0484 2754000.

Metbeat News Career

Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment