ന്യൂനമർദ്ദം ഞായറാഴ്ചയോടെ , കേരളത്തിൽ ഇന്ന് മുതൽ മഴ സാധ്യത

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ഞായറാഴ്ചയോടെ ന്യൂനമർദ്ദം ആകും . തുടർന്ന് 48 മണിക്കൂറിനകം ഈ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. തമിഴ്നാട് തീരം ലക്ഷ്യമാക്കിയാണ് ന്യൂനമർദ്ദം സഞ്ചരിക്കുക. ഇതിന്റെ ഫലമായി ഇന്നുമുതൽ ആൻഡമാൻ ദ്വീപിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.


കേരളത്തിലും മഴ സാധ്യത
കേരളത്തിലും തമിഴ്നാട്ടിലും ഇന്നുമുതൽ വീണ്ടും മഴ തിരികെയെത്തും. ആൻഡമാൻ കടലിലെ ചക്രവാത ചുഴി ശക്തിപ്പെടുന്നത് കാരണം തമിഴ്നാട് തീരത്തേക്ക് ബംഗാൾ ഉൾക്കടലിൽ നിന്നും ഈർപ്പം നിറഞ്ഞ കാറ്റിന്റെ പ്രവാഹം തുടങ്ങിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇത് തമിഴ്നാട്ടിലും കേരളത്തിന്റെ തെക്കൻ ജില്ലകളിലും ഇടിയോടു കൂടിയുള്ള മഴക്ക് കാരണമാകുമെന്നാണ് ഞങ്ങളുടെ വെതർമാൻ നിരീക്ഷിക്കുന്നത്. ഇന്നുമുതൽ തിങ്കളാഴ്ച വരെ കേരളത്തിൽ പലയിടത്തും സാധാരണ മഴ ലഭിക്കും. ഇന്നും നാളെയും തെക്കൻ കേരളത്തിൽ ആണ് കൂടുതൽ മഴ സാധ്യത. തുടർന്ന് വടക്കൻ ജില്ലകളിലേക്കും മഴ വ്യാപിക്കും. ഏതാനും പ്രദേശങ്ങളിൽ ശക്തമായ മഴ ഒഴിച്ചാൽ മറ്റു പ്രദേശങ്ങളിൽ സാധാരണ രീതിയിലുള്ള മഴക്കേ സാധ്യതയുള്ളൂ. പുതിയ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റും ഫേസ്ബുക്ക് പേരും പിന്തുടരുക.

Leave a Comment