ഇന്തോനേഷ്യയിൽ 6.4 തീവ്രതയുള്ള ഭൂചലനം : സുനാമി മുന്നറിയിപ്പ് ഇല്ല

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ ജാവ ദ്വീപിൽ ഇന്നലെ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ ജക്കാർത്തയിലും അനുഭവപ്പെട്ടു. ഗാരൂത് നഗരത്തിൽ നിന്ന് 50 കി.മി അകലെ ഭൗമോപരിതലത്തിൽ നിന്ന് 118 കി.മി താഴ്ചയിലാണ് പ്രഭവകേന്ദ്രമെന്ന് ജിയോഫിസിക്‌സ് ഏജൻസി ബി.എം.കെ.ജി റിപ്പോർട്ട് ചെയ്തു.
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഏജൻസി അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ മാസം പടിഞ്ഞാറൻ ജാവയിലെ സിയാൻജർ ടൗണിലുണ്ടായ ഭൂചലനത്തിൽ 331 പേർ കൊല്ലപ്പെട്ടിരുന്നു.

ഇന്തോനേഷ്യ ഭൂചലനത്തിന്റെ പ്രധാന കേന്ദ്രമാണ്. പസഫിക് മേഖലയിലെ റിംഗ് ഓഫ് ഫയർ എന്നാണ് ഇന്തോനേഷ്യ അറിയപ്പെടുന്നത്. ടെക്ടോണിക് പ്ലേറ്റുകളും സംഗമ മേഖലയായതിനാലാണ് ഇത്. കഴിഞ്ഞ ജനുവരിയിൽ സുലാവെസി ദ്വീപിൽ നടന്ന 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 100 ലേറെ പേർ മരിക്കുകയും പതിനായിരങ്ങൾ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.

Share this post

Leave a Comment