Environment>Kerala>ksdma-workshop-on-participatory-weather-in-kerala

ജനകീയ പങ്കാളിത്തത്തോടെയുള്ള കാലാവസ്ഥ നിരീക്ഷണവും ദുരന്ത സാധ്യത ലഘുകരണവും - ഒരു കേരള മാതൃക - Live

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വയനാട്ടിലെ പുല്‍പ്പള്ളിയില്‍ നടത്തുന്ന കേരളത്തിലെ ജനകീയ ദിനാവസ്ഥ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്ന ദ്വിദിന ശിൽപശാല - Live

Weather Desk
1 min read
Published : 15 Oct 2025 05:59 AM
ജനകീയ പങ്കാളിത്തത്തോടെയുള്ള കാലാവസ്ഥ നിരീക്ഷണവും ദുരന്ത സാധ്യത ലഘുകരണവും - ഒരു കേരള മാതൃക - Live
Add as a preferred
source on Google
Oct 15, 2025 5:27 AM
കാലാവസ്ഥ നിരീക്ഷണ പ്രവർത്തനത്തിന് ഡാറ്റ ആവശ്യമാണ്: കാലാവസ്ഥാ മേധാവി
കാലാവസ്ഥ നിരീക്ഷണ പ്രവർത്തനത്തിന് ഡാറ്റ ആവശ്യമാണ് കാലാവസ്ഥ മേധാവി നിത ഗോപാൽ പറഞ്ഞു. ഒറ്റയ്ക്ക് ഒരു ഏജൻസിക്ക് മാത്രം കാലാവസ്ഥ അനുബന്ധ ദുരന്തം കേരളം പോലുള്ള ദുരന്ത സാധ്യതാ മേഖലയിൽ ചെയ്യാൻ കഴിയില്ല. എല്ലാവരുടെയും കണക്കുകൾ മനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു പ്ലാറ്റ് ഫോമിൽ കൊണ്ടുവരുന്നത് ഗുണം ചെയ്യും. കേരളത്തിൽ സ്വതന്ത്ര മേഖലയിൽ നിന്നുള്ളവർ അടക്കം ശേഖരിക്കുന്ന ഡാറ്റ കേന്ദ്രീകരിക്കപെടേണ്ടതുണ്ട്.
Oct 15, 2025 5:16 AM
സർക്കാറിന്റെ മാത്രം ചുമതലയല്ല: ജീവൻ ബാബുല്ല ജീവൻ ബാബു
ദുരന്ത നിവാരണ പ്രവർത്തനം സർക്കാറിന്റെ മാത്രം ചുമതലയല്ല. ജനകീയ പങ്കാളിത്തത്തോടെ ദുരന്ത നിവാരണ രംഗം ശക്തിപ്പെടുത്തേണ്ടതുണ്ട്.
Oct 15, 2025 5:14 AM
CDM ജീവൻ ബാബു IAS ഉദ്ഘാടനം ചെയ്തു
ദുരന്ത നിവാരണ അതോറിറ്റി സംഘടിപ്പിച്ച ശില്പശാല ജീവൻ ബാബു ഐഎഎസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ അഗസ്റ്റിൻ എം ജെ സ്വാഗതം പറഞ്ഞു. കെ എസ് ഡി എം എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അധ്യക്ഷനായി.
Oct 15, 2025 5:07 AM
പങ്കെടുക്കുന്നവർ
സ്വതന്ത്ര കാലാവസ്ഥ നിരീക്ഷകർ, വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ, അക്കാദമേക്കാൾ സ്റ്റാർട്ടപ്പുകൾ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുന്നു.
Oct 15, 2025 4:59 AM
വടക്കൻ കേരളത്തിലെ കാലാവസ്ഥ കൃത്യതയോടെ അറിയാം
വടക്കൻ കേരളത്തിലെ കാലാവസ്ഥ കൃത്യതയോടെ അറിയാൻ സ്ഥാപിക്കുന്ന റഡാർ കേന്ദ്രവുമായി ബന്ധപ്പെട്ട ചർച്ച നടക്കും.
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather and Climate Risk Firm In Kerala Since 2020