ലോസ് ആഞ്ചല്‍സില്‍ നാഷനല്‍ ഗാര്‍ഡിനെ നിയോഗിച്ചത് തടഞ്ഞ് ഫെഡറല്‍ കോടതി
ലോസ് ആഞ്ചല്‍സില്‍ നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഫെഡറല്‍ കോടതി തടഞ്ഞു. നാഷനല്‍ ഗാര്‍ഡിനെ പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി ലോസ് അഞ്ചല്‍സ് ഗവര്‍ണര്‍ക്ക് നിയന്ത്രണം കൈമാറാനും ഉത്തരവു നല്‍കി. യു.എസില്‍ ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ട്രംപ് തന്റെ അധികാരം ഉപയോഗിച്ച് നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ചിരിക്കുകയാണ്.
ട്രംപ് ഭരണകൂടത്തിൻ്റെ വാദം ഇങ്ങനെ
ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ജില്ലാ കോടതി ജഡ്ജ് ചാള്‍സ് ബ്രെയര്‍ ആണ് തടഞ്ഞത്. കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും വിമത പ്രവര്‍ത്തനങ്ങളുമാണ് നാഷനല്‍ ഗാര്‍ഡിനെ നിയോഗിക്കാന്‍ കാരണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ വാദം. ഇത് കോടതി തള്ളി. പ്രസിഡന്റിന്റെ തീരുമാനത്തെ പുനപ്പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന വാദവും കോടതി തള്ളി. അടിയന്തര സാഹചര്യത്തില്‍ മാത്രമേ നാഷനല്‍ ഗാര്‍ഡിനെ നിയോഗിക്കാന്‍ പ്രസിഡന്റിന് കഴിയൂവെന്നും എക്‌സിക്യൂട്ടീവ് അധികാരം അമിത ദുര്‍വിനിയോഗം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
കോടതി വിധിയോട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
അമേരിക്കയുടെ സ്ഥാപകര്‍ വിഭാവനം ചെയ്തതിനു വിരുദ്ധമായ രീതികള്‍ രാജ്യത്തിന് ദോഷമാണെന്നും കോടതി നിരീക്ഷിച്ചു. കോടതി വിധിയോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല. നേരത്തെയും നാഷനല്‍ ഗാര്‍ഡിനെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് ട്രംപ് ഭരണകൂടം തിരിച്ചടി നേരിട്ടിരുന്നു.
English Summary : District Judge Charles Breyer halts Trump's administration's actions, rejecting claims for National Guard deployment amid immigration protests.