ഡോ.എസ് അഭിലാഷ് ഇന്ത്യന്‍ കാലാവസ്ഥാ സൊസൈറ്റി ദേശീയ അംഗമാകും

മീറ്റിയോറോളജി ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് സയന്‍സുമായി ബന്ധപ്പെട്ട ഗവേഷണം, വിദ്യാഭ്യാസം, ശാസ്ത്രീയ സഹകരണം, മുതലായവ വഴി ശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ചു വരുന്ന ദേശീയ ശാസ്ത്ര സംഘടനയാണ് IMS.

Metbeat News

ഡോ.എസ് അഭിലാഷ് ഇന്ത്യന്‍ കാലാവസ്ഥാ സൊസൈറ്റി ദേശീയ അംഗമാകും

ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ സൊസൈറ്റിയുടെ (IMS) ദേശീയ സൊസൈറ്റി അംഗമായി മലയാളി കാലാവസ്ഥാ ശാസ്ത്രജ്ഞനും 
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അറ്റ്‌മോസ്‌ഫെറിക് സയന്‍സ് വകുപ്പ് അസോസിയേറ്റ് പ്രൊഫസറും വകുപ്പ് മേധാവിയും അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ച് (ACARR) ഡയരക്ടറുമായ ഡോ. അഭിലാഷ് എസ് തിരഞ്ഞെടുക്കപ്പെട്ടു. 2026 - 2028 കാലയളവിലേക്കുള്ള സമിതി അംഗമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 

1775312306W.webp  Dr. Abhilash S

മീറ്റിയോറോളജി ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് സയന്‍സുമായി ബന്ധപ്പെട്ട ഗവേഷണം, വിദ്യാഭ്യാസം, ശാസ്ത്രീയ സഹകരണം, മുതലായവ വഴി ശാസ്ത്രത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ചു വരുന്ന ദേശീയ ശാസ്ത്ര സംഘടനയാണ് IMS. കാലാവസ്ഥാ പ്രവചന ഗവേഷണം, ദുരന്തനിവാരണ സംവിധാനം എന്നിവയിലും ഇന്ത്യന്‍ മീറ്റിയോറോളജിക്കല്‍ സൊസൈറ്റിയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്.

അന്തരീക്ഷ ശാസ്ത്ര രംഗത്തുള്ള അദ്ദേഹത്തിന്റെ അക്കാദമികഗവേഷണ സംഭാവനകളെ അടിസ്ഥാനമാക്കിയാണ് ഡോ. എസ് അഭിലാഷിനെ ഈ അംഗീകാരം തേടിയെത്തിയത്. നിരവധി ശാസ്ത്ര ഗവേഷണ പ്രബന്ധനങ്ങള്‍ അവതരിപ്പിച്ച അദ്ദേഹം, പൊതുജനങ്ങള്‍ക്കിടയില്‍ കാലാവസ്ഥാ പ്രവചനം, ദുരന്ത ലഘൂകരണത്തിന് ആവശ്യമായ ബോധവല്‍ക്കരണം എന്നിവ നല്‍കുന്നതിലും നിസ്തുല പങ്കു വഹിക്കുന്നുണ്ട്. 

2001 ല്‍ കുസാറ്റില്‍ നിന്ന് കാലാവസ്ഥാ ശാസ്ത്രത്തില്‍ എം.എസ്.സി നേടിയ അദ്ദേഹം 2009 ല്‍ കുസാറ്റില്‍ നിന്നു തന്നെ അറ്റ്‌മോസ്‌ഫെറിക് സയന്‍സില്‍ പി.എച്ച്.ഡി നേടി. 

English Summary : Renowned Malayali climate scientist Dr. S. Abhilash has been elected as a member of the Indian Meteorological Society (IMS) National Council for the 2026-2028 term. Dr. Abhilash currently serves as the Associate Professor and Head of the Department of Atmospheric Sciences at Cochin University of Science and Technology (CUSAT), as well as the Director of the Advanced Centre for Atmospheric Radar Research (ACARR).