ഫൊക്കാന ഭാരത ശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് തുറമുഖ മന്ത്രി വി .എൻ. വാസവൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. ക്യാഷ് അവാർഡ് ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയും സമ്മാനിച്ചു. ഫൊക്കാന കേരളാ കൺവൻഷനിൽ രണ്ട് ദിവസങ്ങളിലെയും നിറ സാന്നിധ്യമായിരുന്നു അടൂർ. ഫൊക്കാനയുടെ സാംസ്‌കാരിക, സാഹിത്യ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ച് സംസാരിച്ചു. ലോകത്തിലെ ഏറ്റവും വലുതും പഴക്കവുമുള്ള സംഘടനായ ഫൊക്കാനയുടെ സ്‌പെഷ്യൽ അവാർഡിന് അർഹനായതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അടൂർ പറഞ്ഞു.