⁠Weather News>Kerala>a-new-depression-has-formed-in-the-bay-of-bengal-bringing-continued-rainfall-to-southern-kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: തെക്കൻ കേരളത്തിൽ ശക്തമായ മഴ

A new depression has formed in the Bay of Bengal, bringing continued rainfall to southern Kerala. Stay updated on weather developments and impacts.

Weather Desk
1 min read
Published : 26 Sep 2025 06:44 AM
ബംഗാൾ ഉൾക്കടലിൽ  ന്യൂനമർദ്ദം: തെക്കൻ കേരളത്തിൽ ശക്തമായ മഴ
Sep 26, 2025 6:44 AM
ഇടുക്കിയിൽ ഏലത്തോട്ടം ഒലിച്ചുപോയി
കനത്ത കനത്ത മഴയിൽ ഇടുക്കി എഴുകുംവയലിൽ കൃഷി ഭൂമി ഒലിച്ചുപോയി. കുറ്റിയാനി സണ്ണിയുടെ ഒരേക്കർ ഭൂമി ഒലിച്ചു പോയി
Sep 26, 2025 5:27 AM
എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Sep 26, 2025 4:01 AM
പൊൻമുടി ഇക്കോ ടൂറിസം അടച്ചു
പ്രതികൂല കാലാവസ്ഥ കാരണം പൊൻമുടി ഇക്കോ ടൂറിസം ഇന്ന് മുതൽ (26. 9. 2025) ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അറിയിച്ചു
Sep 26, 2025 3:57 AM
അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഒന്ന് മുതൽ അഞ്ചു വരെയുള്ള ഷട്ടറുകൾ ഇന്ന് (26.09.2025) രാവിലെ 8 മണിക്ക് 15 സെന്റീമീറ്റർ വീതം (ആകെ 100 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Sep 26, 2025 3:27 AM
കനത്ത മഴ: തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല
Weather Desk
Weather Desk
Weather Desk at Metbeat News, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather and Climate Risk Firm In Kerala Since 2020