UV Index Kerala 16/02/26 : മൂന്നാറിൽ UV സൂചിക 8 ആയി, ഓറഞ്ച് അലർട്ട്
വേനൽ ചൂട് കടുത്തതോടെ അള്‍ട്രാവയലറ്റ് ( Ultra violet - UV) വികിരണത്തിന്റെ തോത് അപകടകരമായ രീതിയില്‍
ഉയരുന്നത് തുടരുന്നു. മൂന്നാറിൽ U UV ഇൻ്റക്സ് 8 ആയി ഉയർന്നു. ഇതോടെ മൂന്നാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്നലെ മൂന്നാർ ഉൾപ്പെടെ മൂന്നിടങ്ങളിൽ ഓറഞ്ച് അലർട്ട് ഉണ്ടായിരുന്നു.
ഇന്നലെ ഇടുക്കി ജില്ലയിലെ മൂന്നാര്‍, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന യു.വി ഇന്‍ഡക്സ് (8) രേഖപ്പെടുത്തിയതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) അറിയിച്ചു.
ഇന്നലെ കൊല്ലം ജില്ലയിലെ കൊട്ടാരക്കര (7) , തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ (6) ,വയനാട് ജില്ലയിലെ മാനന്തവാടി (6), പാലക്കാട് ജില്ലയിലെ തൃത്താല (6), കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി (7) എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
സൂചിക 6 ന് മുകളിലുള്ള പ്രദേശങ്ങളിലുള്ളവര്‍ പുറത്തിറങ്ങുമ്പോള്‍ മുന്‍കരുതലെടുക്കണം. മലയോരങ്ങൾ, ഉഷ്ണമേഖലാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുവേ യു.വി സൂചിക ഉയര്‍ന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയര്‍ന്ന യു.വി സൂചികയുണ്ടാകാന്‍ സാധ്യതയുണ്ട്.
പകല്‍ 10 മുതല്‍ 3 വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതു പരമാവധി ഒഴിവാക്കുന്നതാണ് സുരക്ഷിതം.
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാഹചര്യമുള്ളതിനാല്‍ ഫെബ്രുവരി 12 മുതല്‍ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് സംസ്ഥാനലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കിയിരുന്നു.
ഇന്ന് മൂന്നാർ ഒഴികെ മറ്റു പ്രദേശങ്ങളിൽ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് നൽകിയിട്ടില്ല. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി മാനന്തവാടി എന്നിവിടങ്ങളിൽ ഇന്ന് UV സൂചിക കൂടിയതിനാൽ മഞ്ഞ അലർട്ട് ഉണ്ട്.
English Summary: As summer heat intensifies across Kerala, the State Disaster Management Authority (KSDMA) has issued warnings regarding dangerously high Ultra Violet (UV) radiation levels. Munnar is currently under an Orange Alert with a UV index reaching 8.