കോട്ടയത്ത് ഇടി മിന്നൽ  മരണം

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം അവസാനിച്ചതോടെ ആശ്വാസമായി വീണ്ടും വേനൽമഴ (summer rain) സജീവമായിരിക്കെയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്.

Maneesha Prasoon
1 min mins read

കോട്ടയത്ത് ഇടി മിന്നൽ  മരണം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  നാലാം മൈല്‍ ഭാഗത്ത്  കൊരട്ടിപറമ്പില്‍ വീട്ടിൽ സൈഫുദീൻ (21) ഇന്ന് (10.04.2026) വൈകിട്ട് ഉണ്ടായ ഇടിമിന്നല്‍ ഏറ്റു മരണപ്പെട്ടു. ഇന്ന് വൈകീട്ട് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയാണ് കോട്ടയത്ത് ലഭിച്ചത്. 

1775836085W.webp  കോട്ടയത്ത് ഇന്ന് വൈകീട്ട് പെയ്ത ശക്തമായ മഴ

 സി എം എസ് കോളേജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥി ആണ് മരിച്ച സൈഫുദീൻ. വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെയായിരുന്നു അപകടം.  ഇടിമിന്നൽ സമയത്ത് കുളിക്കുന്നത് അപകടകരമാണ് എന്നത് മിന്നൽ ജാഗ്രതാ നിർദ്ദേശത്തിൽ സ്ഥിരമായി പറയാറുള്ളതാണ്. 

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം അവസാനിച്ചതോടെ ആശ്വാസമായി വീണ്ടും വേനൽമഴ (summer rain) സജീവമായിരിക്കെയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. ഇന്ന് (വെള്ളി) വൈകിട്ട് കൊട്ടാരക്കര, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. വൈകിട്ട് ഈ മേഖലകളിൽ മഴയെത്തുമെന്ന് Metbeat Weather മുൻകൂട്ടി സൂചന നൽകിയിരുന്നു.

ഇന്ന് വൈകീട്ട് ശക്തമായ മഴയ്ക്കും കാറ്റിനും ഇടയിൽ കോന്നി ചെങ്ങറ സ്കൂൾ സമീപത്ത് പ്ലാവും തേക്കുമരങ്ങളും വീണ് വാഹനങ്ങൾ തകർന്നു. ചെങ്ങറ കണ്ടത്തിൽ മറിയാമ്മ തോമസിന്റെ കാറും സ്കൂട്ടറും പൂർണമായും നശിച്ചു.

അതേ സമയം ഇന്ന് മുതൽ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ വേനൽമഴ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയ്ക്ക് ആശ്വാസമാകുന്ന ഈ മഴ, ഇടിയോടും കാറ്റോടും കൂടിയതായിരിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കുക. 

English Summary: A tragic incident occurred in Kanjirappally, Kottayam, where a 21-year-old youth named Saifuddin (Korattiparambil House) lost his life after being struck by lightning on Friday evening, April 10, 2026.