സംസ്ഥാനത്ത് വരാൻ പോകുന്നത് വേനൽകാലം, വേനൽ കനക്കുമോ, മുന്നറിയിപ്പുമായി അധികൃതർ

വേനൽ കനത്താൽ വന്യമൃഗ ശല്യം വ‍ർദ്ധിക്കും. ഇപ്പോഴിതാ വേനലിന് മുന്നേ മുന്നറിയിപ്പുമായി കേരളാ വനം വകുപ്പെത്തിയിരിക്കുകയാണ്. ഈ സമയം കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഇത് മനുഷ്യനെ കണ്ട് ഭയന്നുള്ള അക്രമണങ്ങൾക്ക് കടുവകളെ പ്രേരിപ്പിക്കും.

Maneesha M.K
1 min mins read

സംസ്ഥാനത്ത് വരാൻ പോകുന്നത് വേനൽകാലം, വേനൽ കനക്കുമോ, മുന്നറിയിപ്പുമായി അധികൃതർ

കേരളത്തിൽ വരാനിരിക്കുന്നത് വരൾച്ചയുടെ വേനൽക്കാലമാണ്. ഇത്തവണ വേനൽ കനക്കുമോയെന്ന് കണ്ടു തന്നെ അറിയണം. ഏതായാലും വേനൽ കനത്താൽ വന്യമൃഗ ശല്യം വ‍ർദ്ധിക്കും. ഇപ്പോഴിതാ വേനലിന് മുന്നേ മുന്നറിയിപ്പുമായി കേരളാ വനം വകുപ്പെത്തിയിരിക്കുകയാണ്. ഈ സമയം കടുവകളുടെ പ്രജനന കാലം കൂടിയാണ്. ഇത് മനുഷ്യനെ കണ്ട് ഭയന്നുള്ള അക്രമണങ്ങൾക്ക് കടുവകളെ പ്രേരിപ്പിക്കും. അതിനാല്‍ വയനാട് വന്യജീവി സങ്കേതത്തിന് ഉള്ളിലും അതിർത്തി പ്രദേശങ്ങളിലും താമസിക്കുന്ന തദ്ദേശിയരായ സമൂഹവും പൊതുജനങ്ങളും ഏറെ ശ്രദ്ധിക്കണമെന്ന് കേരള വനം വന്യജീവി വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

. വനപ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക

. വനത്തിലൂടെ നടക്കുന്നവർ ശബ്‌ദമുണ്ടാക്കി നടക്കുക. 

. ലഹരി പദാർഥങ്ങൾ ഉപയോഗിച്ച് വനത്തിൽ കൂടിയുള്ള യാത്രകൾ ഒഴിവാക്കുക.

. വനമേഖയിലേക്ക് കന്നുകാലികളെ മേയ്ക്കാൻ കൊണ്ട് പോകാതിരിക്കുക.

. സ്വകാര്യ ഭൂമിയിലെ അടിക്കാടുകൾ വെട്ടിവൃത്തിയാക്കുക. കാടുമൂടിക്കിടക്കുന്ന സ്വകാര്യ സ്ഥലങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ പഞ്ചായത്തിലോ, വനംവകുപ്പിലോ അറിയിക്കുക.

English Summary : Kerala is bracing for a scorching summer, raising concerns about increased wildlife encounters. Stay alert as the Forest Department issues vital warnings.