3 തുടർ ഭൂചലനങ്ങളിൽ ഞെട്ടി സലാല, ഭൂചലനം സലാലയിൽ ഒമാൻ തീരത്തോട് ചേർന്ന് അറബിക്കടലിൽ
സലാലയിൽ ഒമാൻ തീരത്തോട് ചേർന്ന് അറബിക്കടലിൽ മൂന്ന് തുടർ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 2.19ന് ആദ്യം ചെറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിൽ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഈ ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം സലാലയിൽ നിന്ന് ഏകദേശം 263 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 35 കിലോമീറ്റർ ആഴത്തിലായിരുന്നു.
Representative Image. Image Credits: Stockjohnw/istockphoto.com
ശക്തമായ ഭൂചലനം
പുലർച്ചെ 4.27ന് രണ്ടാമത്തെ ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിൽ 5.4 തീവ്രത രേഖപ്പെടുത്തി. സലാലയിൽ നിന്ന് ഏകദേശം 245 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി 12 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.
പുലർച്ചെ 5:05ന് മൂന്നാമത്തെ ഭൂചലനം റിക്ടർ സ്കെയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സലാലയിൽ നിന്ന് ഏകദേശം 209 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സ്‌ഥിതി ചെയ്യുന്നത്.
English Summary : A second strong earthquake was reported at 4.27 am. The magnitude was recorded as 5.4 on the Richter scale.