ഇന്നു മുതൽ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ സാധ്യത

കേരളത്തിൽ ഇന്നു മുതൽ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ സാധ്യത. തമിഴ്നാട്ടിലും മഴ ലഭിക്കും. ഉച്ചക്ക് ശേഷമായിരിക്കും മഴ സാധ്യത. കാലവർഷക്കാറ്റ് കേരളത്തിൽ ഉൾപ്പെടെ ദുർബലമായിട്ടുണ്ട്.

Weather Desk
1 min mins read

ഇന്നു മുതൽ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ സാധ്യത

കേരളത്തിൽ ഇന്നു മുതൽ കിഴക്കൻ മേഖലയിൽ ഇടിയോടെ മഴ സാധ്യത. തമിഴ്നാട്ടിലും മഴ ലഭിക്കും. ഉച്ചക്ക് ശേഷമായിരിക്കും മഴ സാധ്യത. കാലവർഷക്കാറ്റ് കേരളത്തിൽ ഉൾപ്പെടെ ദുർബലമായിട്ടുണ്ട്. തമിഴ്നാട്ടിലും കേരളത്തിലും പകൽ ചൂട് വർധിക്കുകയാണ്.

അതേസമയം, ഒമാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ശക്തി തീവ്ര ചുഴലിക്കാറ്റ് ( Severe Cyclonic Storm ) ഇന്നുമുതൽ ദുർബലമാകും. ഒമാനിലേക്ക് പോകാതെ തിരികെ കിഴക്കോട്ട് തന്നെ ദിശ മാറും. ഇതിനിടെ ശക്തി കുറയുകയും ചെയ്യും. തീവ്ര ചുഴലിക്കാറ്റിൽ നിന്ന് ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി (Cyclonic Storm) മാറും. 

ചുഴലിക്കാറ്റ് കടലിൽ തന്നെ നിലകൊള്ളുന്നതിനാൽ ഒമാനിന്റെ കര മേഖലകളിലോ ഇന്ത്യയുടെ കര മേഖലകളിലും ഇത് ബാധിക്കില്ല. ഒമാനിലെ തീരദേശത്തുള്ള രണ്ട് ഗവർണറേറ്റുകളിൽ സാധാരണ മഴ സാധ്യത. മറ്റു മുന്നറിയിപ്പുകൾ ഒമാനിൽ നൽകിയിട്ടില്ല. 

കാലവർഷം വിടവാങ്ങിയെങ്കിലും കാശ്മീരിൽ ഉൾപ്പെടെ ഇന്നും നാളെയും മഴ സാധ്യത. പശ്ചിമവാദത്തിന്റെ (western disturbance) സ്വാധീനം മൂലം ഇവിടങ്ങളിൽ ഈർപ്പം കൂടിയതാണ് കാരണം. 

കേരളത്തിൽ തെക്കൻ ജില്ലകളിൽ അടക്കം ഉച്ചക്കുശേഷം വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാം.  

English Summary: Rain likely in eastern Kerala from today. Rain likely in Tamil Nadu too. Rain likely after noon. Monsoon has weakened in Kerala too.