അറബ് രാജ്യങ്ങളിൽ ഇന്ന് മാസപിറവി കാണില്ലെന്ന് 25 ജ്യോതിശാസ്ത്ര വിദഗ്ധർ; എന്താണ് മാസപിറവിയുടെ മതചര്യയും ശാസ്ത്രവും

ഗൾഫിലും മറ്റ് അറബ് രാജ്യങ്ങളിലും ഇന്ന് (വ്യാഴം) മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യതയില്ലെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍. സൂര്യാസ്തമയ സമയം സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലം ആറ് ഡിഗ്രിയില്‍ താഴെയായിരിക്കും. ഇക്കാരണത്താല്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് 25 ജ്യോതിശാസ്ത്രജ്ഞര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകുന്നത് വീക്ഷിക്കണമെന്ന് ജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തിരുന്നു. അതിനിടെയാണ് അറബ് ലോകത്തെ 25 ശാസ്ത്രജ്ഞര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്.
ഇന്ന് സൂര്യാസ്തമയത്ത് മക്കയില്‍ സൂര്യനും ചന്ദ്രനും തമ്മിലുളള അകലം 5.1 ഡിഗ്രി ആയിരിക്കും. അബുദാബിയില്‍ 4.7 ഡിഗ്രിയും ജറുസലേമില്‍ 5.4 ഡിഗ്രിയും അകലമാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍ 5.5 ഡിഗ്രി വ്യത്യാസമാകും സൂര്യാസ്തമയത്ത് സൂര്യനും ചന്ദ്രനും തമ്മില്‍ ഉണ്ടാവുക. അതുകൊണ്ടുതന്നെ ഇന്ന് മാസപ്പിറവി ദൃശ്യമാവുക സാധ്യമല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ പ്രവചനം.

വ്യാഴാഴ്ച ശവ്വാൽ മാസപ്പിറവി നഗ്നനേത്രം കൊണ്ട് കാണാൻ സാധ്യത ഇല്ലാത്തതിനാൽ ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് ഇന്റർനാഷനൽ അസ്ട്രോണമിക്കൽ സെന്റർ (IAC) യും നേരത്തെ അറിയിച്ചിരുന്നു. അതിനിടെ, ഇന്ന് മാസപിറവി 24 മിനുട്ട് ദൃശ്യമാകുമെന്നും തെളിഞ്ഞ കാലാവസ്ഥയെങ്കിൽ ശവ്വാൽ മാസപിറവി കാണാമെന്നും സൗദി ഗോളശാസ്ത്രഞ്ജൻ അബ്ദുല്ല അൽ ഖുദൈരി പറഞ്ഞു.

കേരളത്തിലും അറബ് രാജ്യങ്ങളിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ഇന്തോനേഷ്യ ,മലേഷ്യ തുടങ്ങിയ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇന്ന് റമദാൻ 29 ആണ്. ഹിജ്റ മാസം ചന്ദ്രോദയം അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.

ചന്ദ്രൻ ഉദിച്ചാൽ പോരെ, മാസപിറവി കാണണോ?
ചന്ദ്രൻ ഉദിക്കുന്നത് ശാസ്ത്രീയമായി കണക്കുകളിൽ തെളിഞ്ഞാൽ പോരാ, നഗ്ന നേത്രം കൊണ്ട് കാണാൻ കഴിയണം എന്നാണ് പ്രവാചകാധ്യാപനം. അസ്ട്രോണമി പ്രകാരം New Moon (അമാവാസി) ഇന്നാണ്. എന്നാൽ new moon അല്ല , cresent moon അഥവാ ഹിലാൽ (Al-Hilal (الْهِلاَلَ) എന്ന പദമാണ് ഹദീസുകളിൽ (പ്രവാചക ചര്യ പ്രമാണങ്ങൾ) ഉള്ളത് എന്നാണ് ഭൂരിഭാഗം ഇസ്ലാമിക പണ്ഡിതർ പറയുന്നത്. എന്നാൽ ചിലർ ഹിലാൽ എന്നാൽ new moon ആണെന്നാണ് എന്നാണ് പറയുന്നത്. അതിനാൽ ചില സംഘടനകൾ മാസപിറവി ദർശിക്കാതെ കണക്ക് നോക്കി ചെറിയ പെരുന്നാളും (ശവ്വാൽ) വ്രതാരംഭവും (റമദാൻ) തീരുമാനിക്കാറുണ്ട്. Cresent moon ആണ് waxing moon ന്റെ ആദ്യ ഘട്ടം. ചന്ദ്രൻ ഈ ഘട്ടത്തിൽ എത്തിയാലേ മനുഷ്യ നേത്രം കൊണ്ട് കാണാൻ സാധിക്കൂ. ലോകത്ത് ഭൂരിഭാഗം മുസലിം പണ്ഡിതരും ഖാസിമാരും ചന്ദ്രൻ ഈ ഘട്ടത്തിൽ എത്തിയാലേ മാസപിറവി ഉറപ്പിക്കാറുള്ളൂ.

അതിനാൽ മാസപിറവി അതതു പ്രദേശത്ത് കണ്ടാൽ വിവിധ ഭാഗങ്ങളിലെ അതോറിറ്റികൾ സ്ഥിരീകരിക്കുകയാണ് ചെയ്യുക.

കേരളത്തിലും ഇന്ന് മാസപിറവി ദർശനത്തിന് വിവിധ മുസ് ലിം സംഘടനകളും ഖാസിമാരും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാസപിറവി അറിയിക്കാൻ ആഹ്വാനം
ഇന്ന് (റമദാൻ 29) ശവ്വാൽ മാസപ്പിറവി കാണാൻ സാദ്ധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ അറിയിക്കണമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (9447630238), പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ (94470 04601), മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി (9496154149, 9447172149), സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ
മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി (9496154149, 9447172149), സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് (9447405099) എന്നിവർ
പ്രസ്താവനയിൽ അറിയിച്ചു.

കാലാവസ്ഥ കാരണങ്ങളാലോ മറ്റോ ഇന്ന് മാസപിറവി ദൃശ്യമാകാത്ത അവസ്ഥയുണ്ടായാൽ നാളെ (വെള്ളി) റമദാൻ 30 പൂർത്തിയാക്കി, ശനിയാഴ്ച ശവ്വാൽ 1 ( ഈദുൽ ഫിത്വർ ) ആയി ആഘോഷിക്കും.

Leave a Comment