തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കേരളത്തിൽ എല്ലാ ജില്ലകളും വ്യാപിച്ച ശേഷം കർണാടകയിൽ എത്തിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കർണാടകയിലെ ബംഗളൂരു, കർവാർ, ചിക്കമംഗളൂരു, തമിഴ്നാട്ടിലെ ധർമപുരി എന്നിവിടങ്ങളിലൂടെയാണ് നോർത്തേൺ ലിമിറ്റ് ഓഫ് മൺസൂൺ (NML) കടന്നു പോകുന്നത് എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ്, കിഴക്ക് മധ്യ ഭാഗം എന്നിവിടങ്ങളിലും കാലവർഷം എത്തി. അടുത്ത 2-3 ദിവസങ്ങളിൽ കർണാടക, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലേക്ക് മൺസൂൺ വ്യാപിക്കും എന്നാണ് ഇപ്പോഴത്തെ നിഗമനം.