തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) കണ്ണൂരില്‍ നിന്ന് വടക്കോട്ട് പുരോഗമിച്ചില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നലെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ കാലവര്‍ഷം എത്തിയെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നും ഇതേസ്ഥിതിയില്‍ തുടരുകയാണെന്നാണ് ഐ.എം.ഡി ബുള്ളറ്റിനില്‍ പറയുന്നത്. കണ്ണൂര്‍, വയനാട് ജില്ലകളുടെ ചില ഭാഗങ്ങള്‍, കാസര്‍കോട് ജില്ല എന്നിവിടങ്ങളില്‍ ആണ് ഇനി കേരളത്തില്‍ കാലവര്‍ഷം എത്താനുള്ളത്. ഇവിടെ അടുത്ത മൂന്നു നാല് ദിവസത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് നിഗമനം. കൂടാതെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ ഏതാനും ഭാഗങ്ങളിലും മധ്യ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍, മധ്യ മേഖലയിലുംവടക്കുകിഴക്കന്‍ മേഖലയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അടുത്ത മൂന്നു നാലു ദിവസം കൊണ്ട് കാലവര്‍ഷം വ്യാപിക്കും. വടക്കന്‍ കേരളത്തിന്റെയും കര്‍ണാടകയുടെയും തീരത്തോട് ചേര്‍ന്ന് തെക്കുകിഴക്കന്‍ അറബിക്കടലില്‍ രണ്ടു ചക്രവാതച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനു മുകളിലായി ന്യൂനമര്‍ദ പാത്തിയും രൂപപ്പെട്ടു. ഇതിന്റെ സ്വാധീനം മൂലം വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ചാറ്റല്‍ മഴയോ ഇടത്തരം മഴയോ ഉണ്ടാകാം. ജൂണ്‍ ഒന്നിനു ശേഷം കേരളത്തില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മെറ്റ്ബീറ്റ് വെതറിന്റെ നിരീക്ഷണം.

Tags: India Meteorological Department’s (IMD) , Kerala weather , metbeat news , south west monsoon , കാലവർഷം , കാലാവസ്ഥാ പ്രവചനം , മൺസൂൺ
Related Posts
Gulf, Weather News - 6 months ago
LEAVE A COMMENT