സൗദി, കുവൈത്ത്, ഒമാൻ അടുത്ത ആഴ്ച ഇടിമിന്നലോടെ മഴക്ക് സാധ്യത

അടുത്തയാഴ്ച സൗദി അറേബ്യയിലും കുവൈറ്റിലും ശക്തമായ മഴക്ക് സാധ്യത. സൗദി അറേബ്യയുടെ മധ്യ , വടക്കൻ മേഖലകളിലാണ് ശക്തമായ ഇടിമിന്നലോട് കൂടിയുള്ള മഴ ലഭിക്കുക. ഒമാനിന്റെ ഭാഗങ്ങളിലും ഒറ്റപ്പെട്ട മഴ ലഭിക്കും. ഗൾഫ് മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് മഴക്ക് കാരണമാവുക.
ഈ ന്യൂനമർദ്ദം ഇറാഖ്, ഇറാൻ, തുർക്കി, ലബനാൻ, ജോർദാൻ, സിറിയ, യമൻ എന്നിവിടങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും കാരണമാകും.

മഴക്കൊപ്പം ആലിപ്പഴ വർഷവും ഉണ്ടാകും. ഇറാൻ, ഇറാഖ് മേഖലകളിൽ ആണ് അതി ശക്തമായ ഇടിമിന്നൽ സാധ്യതയുള്ളത്. സൗദിയിലും കുവൈത്തിലും ഇടത്തരം മിന്നലും മഴയും അലിപ്പഴ വർഷവും പ്രതീക്ഷിക്കണം. ബഹ്റൈനിലും മഴ സാധ്യതയുണ്ട്. GCC രാജ്യങ്ങളിലും സിറിയയിലും താപനിലയും കുറയും. https://twitter.com/botrooq_q8/status/1644425339139944454?t=R_ryhDJuv9MlT7miOTbZOg&s=19

Share this post

Leave a Comment