Kerala weather 24/04/24: പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

Kerala weather 24/04/24: പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്

പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ ഈ സീസണിൽ ആദ്യത്തെ താപ തരംഗ മുന്നറിയിപ്പാണ് പാലക്കാട് ജില്ലയിൽ പുറപ്പെടുവിച്ചിരിക്കുന്നത്. ഈ സീസണിൽ ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. ഏപ്രിൽ 26 വരെയാണ് പാലക്കാട് ജില്ലയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രിക്ക് മുകളിൽ പലതവണ രേഖപ്പെടുത്തിയിരുന്നു.

ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?

ഒരു സ്റ്റേഷൻ്റെ പരമാവധി താപനില സമതലങ്ങളിൽ കുറഞ്ഞത് 40 ഡിഗ്രി സെൽഷ്യസിലോ അതിൽ കൂടുതലോ മലയോര പ്രദേശങ്ങളിൽ കുറഞ്ഞത് 30 ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ എത്തിയാൽ താപ തരംഗമായി കണക്കാക്കുന്നു.

4.5 ഡിഗ്രി മുതൽ 6.4 ഡിഗ്രി വരെ സാധാരണയെക്കാൾ കൂടുതൽ ചൂട് ആ പ്രദേശത്ത് രേഖപ്പെടുത്തുകയും ചെയ്താൽ താപ തരംഗം(heat wave )ആയി കണക്കാക്കും. 45 ഡിഗ്രി ടെമ്പറേച്ചർ ചൂട് മാത്രം വന്നാലും താപ തരംഗമായി കണക്കാക്കും.

കേരളത്തെ കൂടാതെ വിവിധ സംസ്ഥാനങ്ങളിൽ താപ തരംഗ മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളിൽ പശ്ചിമ ബംഗാളിൻ്റെയും ഒഡീഷയുടെയും ചില ഭാഗങ്ങളിൽ ഉഷ്ണതരംഗം രൂക്ഷമാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. തമിഴ്‌നാട്, കൊങ്കൺ, കർണാടകയുടെ ചില ഭാഗങ്ങൾ, റായലസീമ, സിക്കിം, ജാർഖണ്ഡ്, ബീഹാർ, തെലങ്കാന, പടിഞ്ഞാറൻ ഉത്തർപ്രദേശ്, തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവിടങ്ങളിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ഉഷ്ണതരംഗ സാഹചര്യങ്ങൾ നിലനിൽക്കാൻ സാധ്യതയുണ്ട്.

മഹാരാഷ്ട്രയിലെ താനെ, റായ്ഗഡ് ജില്ലകളിലും മുംബൈയുടെ ചില ഭാഗങ്ങളിലും ഏപ്രിൽ 27 മുതൽ 29 വരെ കാലാവസ്ഥാ വകുപ്പ് ഹീറ്റ് വേവ് അലർട്ട് നൽകിയിട്ടുണ്ട്.

അതേസമയം, അരുണാചൽ പ്രദേശിൽ ബുധനാഴ്ചയും വരാനിരിക്കുന്ന വാരാന്ത്യത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര എന്നിവയുൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ മഞ്ഞുവീഴ്ചയോ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ഐഎംഡി പത്രക്കുറിപ്പിൽ അറിയിച്ചു.

പുതിയ പടിഞ്ഞാറൻ അസ്വസ്ഥതയുടെ സ്വാധീനത്തിൽ, ജമ്മു കശ്മീർ ഉൾപ്പെടെയുള്ള വടക്കുപടിഞ്ഞാറൻ മേഖല, ലഡാക്കിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ ഇടിമിന്നലോടും മിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ രേഖപ്പെടുത്താൻ സാധ്യതയുണ്ട്. പഞ്ചാബിലും ഹരിയാനയിലും വെള്ളി, ശനി ദിവസങ്ങളിൽ ആലിപ്പഴ വർഷത്തിന് സാധ്യതയുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരം മഴയെ തുടർന്ന് ഡൽഹിയുടെ ചില ഭാഗങ്ങളിൽ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു. ബുധനാഴ്ച മുതൽ താപനില വീണ്ടും ഉയരാൻ സാധ്യത.

തെക്കൻ തീരപ്രദേശമായ ആന്ധ്രാപ്രദേശ്, യാനം, വടക്കൻ തമിഴ്‌നാട് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ പരമാവധി താപനില 43-44 ഡിഗ്രി സെൽഷ്യസാണ്.

metbeat news

കാലാവസ്ഥാ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം

FOLLOW US ON GOOGLE NEWS

Share this post

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment