കോഴിക്കോട് ജയലക്ഷ്മിയിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ട്ടം, കത്തികരിഞ്ഞ് വിഷു, റംസാൻ, വെഡിങ് സ്റ്റോക്കുകൾ
കഴിഞ്ഞ ദിവസം വൈകീട്ടാണ് കോഴിക്കോട് ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ വൻ തീപിടിത്തമുണ്ടായത്. കോടികളുടെ നഷ്ട്ടമാണ് തീപിടുത്തത്തിൽ ഉണ്ടായിരിക്കുന്നത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. ഇന്ന് പുലർച്ചെയോടെയാണ് തീ പൂർണ്ണമായും അണച്ചത്. സംഭവത്തെ തുടർന്ന് ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
കത്തിയമർന്നത് റംസാൻ, വിഷു സ്‌റ്റോക്കുകൾ
വിവാഹ സീസണും, റംസാൻ, വിഷു തുടങ്ങിയ ആഘോഷങ്ങളും മുന്നിൽ കണ്ട് സ്ഥാപനത്തിൽ വലിയ തോതിൽ വസ്ത്ര സ്റ്റോക്ക് സൂക്ഷിച്ചിരുന്നു.
ആദ്യം തീ പടർന്നത് വെഡ്ഡിങ് സെക്ഷനിലെ വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഭാഗത്തുനിന്നാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം മാത്രമേ വ്യക്തമാകൂ. സ്ഥാപന ഉടമകളായ സഞ്ജയ് കമ്മത്ത്, ഗോവിന്ദ് കമ്മത്ത് എന്നിവർ ഇന്ന് കോഴിക്കോട്ടെത്തും. തുടർന്നായിരിക്കും നഷ്ടത്തിന്റെ ഔദ്യോഗിക കണക്ക് മാനേജ്മെന്റ് പുറത്തുവിടുക.
2023ലെ തീപിടുക്കത്തിൽ 4 കോടിയോളം രൂപയുടെ നഷ്ട്ടം
2023-ലും ജയലക്ഷ്മി ടെക്‌സ്‌റ്റൈൽസിൽ തീപിടിത്തമുണ്ടായിരുന്നു. അന്ന് ഷോർട്ട് സർക്യൂട്ടാണ് കാരണമായതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അന്ന് ഏകദേശം നാല് കോടിയോളം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സ്ഥാപനം നവീകരിച്ച് ഫയർ അലാറം, ഫയർ ഫൈറ്റിങ് സംവിധാനങ്ങൾ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. ഇത്തവണ അലാറം മുഴങ്ങിയെങ്കിലും മറ്റ് സുരക്ഷാ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിച്ചോ എന്നത് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ഏതായാലും ഇപ്പോഴത്തെ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
English Summary : A massive fire broke out at Jayalakshmi Textiles in Kozhikode on Tuesday evening, causing losses estimated to be worth crores of rupees. After hours of firefighting efforts, the blaze was completely brought under control early the next morning. The District Fire Officer is expected to submit a preliminary investigation report today.