ന്യൂനമർദം തീവ്രമായി ; കേരളത്തിലും മഴ സാധ്യത

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദം (Depression) ആയി മാറി. ഇപ്പോൾ തീവ്ര ന്യൂനമർദ്ദം നാഗപട്ടണത്തിൽ നിന്ന് 480 കിലോമീറ്ററും ചെന്നൈയിൽനിന്ന് 520 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇന്നുമുതൽ ന്യൂനമർദ്ദത്തിന്റെ സഞ്ചാര ദിശയിൽ മാറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞദിവസം പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദ്ദം നീങ്ങിയിരുന്നത്. ഇന്നുമുതൽ ശ്രീലങ്കയുടെ ഭാഗത്തേക്ക് നീങ്ങും. അതിനാൽ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കില്ല. തുടർന്ന് കന്യാകുമാരി കടൽവഴി തിങ്കളാഴ്ചയോടെ അറബി കടലിലെത്തും. പിന്നീട് ഇന്ത്യൻ തീരത്തുനിന്ന് അകന്നുപോകും.

കേരളത്തിലും ഒറ്റപ്പെട്ട ശകതമായ മഴ സാധ്യത
ശ്രീലങ്കയിലും തമിഴ്നാട്ടിലും ശനിയാഴ്ച മുതൽ ശക്തമായ മഴക്ക് ന്യൂനമർദ്ദം കാരണമാകും. ഞായറാഴ്ച ഉച്ചയ്ക്കുശേഷം കേരളത്തിലും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ പ്രതീക്ഷിക്കാം. കോട്ടയം, ഇടുക്കി, പത്തനംതിട്ട , കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് മഴ പ്രതീക്ഷിക്കുന്നത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മധ്യകേരളത്തിലും കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾ ഇതോടൊപ്പം ഉള്ള വീഡിയോയിൽ .

Leave a Comment