ഇന്നലെ ഈ ജില്ലകളിൽ ചൂട് 40 ഡിഗ്രി കടന്നു; താപ സൂചിക കുറയുന്നു

കേരളത്തിൽ ഇന്നലെയും വിവിധ പ്രദേശങ്ങളിൽ ചൂടു 40 ഡിഗ്രി കടന്നു. പാലക്കാട്, തൃശൂർ ജില്ലകളിൽ ആണ് താപനില 40 ഡിഗ്രി കടന്നത്. പാലക്കാട് 40.1, തൃശൂർ വെള്ളാനിക്കര 40 ഡിഗ്രി വീതം ചൂട് രേഖപ്പെടുത്തി. പാലക്കാട് 39 ഡിഗ്രിയും വെള്ളാനിക്കരയിൽ 38.7 ഡിഗ്രിയുമായിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. കഴിഞ്ഞ ദിവസത്തെ മെറ്റ്ബീറ്റ് വെതർ ഫോർകാസ്റ്റിൽ പാലക്കാട്, തൃശൂർ, കണ്ണൂർ ജില്ലകളിൽ ചൂട് 40 ഡിഗ്രി കവിയുമെന്ന് പറഞ്ഞിരുന്നു.

കോഴിക്കോട്, കോട്ടയം, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നലെ 35നും 38 ഡിഗ്രി ക്കും ഇടയിൽ  ആയിരുന്നു താപനില. മിക്ക ജില്ലകളിലും ദിനം പ്രതി ചൂടു കൂടുകയാണ്.

താപനിലയും അന്തരീക്ഷ ഈർപ്പവും ചേർന്ന് യഥാർഥത്തിൽ അനുഭവവേദ്യമാകുന്ന ചൂട് (താപസൂചിക) പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിൽ 58 വരെയെത്തി. കോട്ടയം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല പ്രദേശങ്ങളിലും താപ സൂചിക 50- 55 എന്ന തോതിലാ യിരുന്നു.

Leave a Comment