ചൂടിന് ആശ്വാസമായി ഇന്നും വേനൽ മഴ തുടരും

ചൂടിന് ആശ്വാസമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ  ഇന്നും വേനൽ മഴ തുടരും. കഴിഞ്ഞദിവസം തിരുവനന്തപുരം നഗരത്തിലും മലയോര മേഖലകളിലും അടക്കം ശക്തമായ മഴയാണ് ലഭിച്ചത്. തിരുവനന്തപുരം നഗരത്തിൽ മാത്രം 15 മിനിറ്റിൽ 16.5 mm മഴപെയ്ത എന്നാണ് കണക്ക്. വെള്ളായണി മേഖലയിൽ 15 മിനിറ്റിൽ 9.5 mm മഴ ലഭിച്ചു. നിലവിൽ വേനൽ മഴ ലഭിക്കുന്ന മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. വടക്കൻ കേരളത്തിൽ ഉൾപ്പെടെ ഇന്നും സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.

Share this post

Leave a Comment