യുഎഇയിലുടനീളം മേഘാവൃതമായ ആകാശം; അബുദാബിയിലും ഫുജൈറയിലും മഴയ്ക്ക് സാധ്യത

യുഎഇ യിൽ ചില ഭാഗങ്ങളിൽ മേഘാവൃതമായ ആകാശവും നേരിയ മഴയ്ക്കും സാധ്യത. നാഷണൽ സെന്റർ ഓഫ് മീറ്റിയോറോളജി (എൻ‌സി‌എം) അനുസരിച്ച്, യുഎഇയിലുടനീളമുള്ള ആകാശം ചില സമയങ്ങളിൽ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് ചില പടിഞ്ഞാറൻ, കിഴക്കൻ പ്രദേശങ്ങളിൽ, നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

അബുദാബിയുടെയും ഫുജൈറയുടെയും ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 
വെള്ളിയാഴ്ച വരെ ഇത്തരം കാലാവസ്ഥ തുടരാൻ സാധ്യത.മണിക്കൂറിൽ 15-25 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവർത്തിച്ച് വീശാൻ സാധ്യത. ചില സമയങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ എത്താം. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.

അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം. പരമാവധി ഈർപ്പം 85 ശതമാനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലിലെ സ്ഥിതി പൊതുവെ ശാന്തമായിരിക്കും.

Leave a Comment