തലയിണക്കടിയിൽ പാമ്പ്; എട്ട് വയസുകാരന് ദാരുണാന്ത്യം, ചൂട് കൂടുമ്പോൾ പാമ്പുകൾ വീടുകളിലേക്ക്, ജാഗ്രത നിർബന്ധം
കേരളത്തിൽ കടുത്ത വേനൽചൂട് അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ പാമ്പുകളുടെ സാന്നിധ്യം വർധിക്കുകയാണ്.
പാമ്പുകൾ തണുത്ത ഇടങ്ങൾ തേടി വീടുകൾക്കുള്ളിലേക്ക് കടക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കിടക്ക, വസ്ത്രക്കൂട്ടങ്ങൾ, തലയിണകൾ എന്നിവയുടെ അടിയിൽ ഒളിച്ചിരിക്കാം.
ഇങ്ങനെ വീടിനുള്ളിൽ കയറിപറ്റുന്ന പാമ്പുകളുടെ കടിയേൽക്കുന്നവർ നിരവധിയാണ്. ഇന്ന് തൃശ്ശൂർ കോടാലി കാവുങ്ങലിൽ എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത് വീടിനുള്ളിൽ വച്ചാണ്. സിൽജോ ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോയാണ് മരിച്ചത്. സഹോദരനായ അനോദിനും (10) കടിയേറ്റതായി സംശയിക്കപ്പെടുന്നു. കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ മരണത്തിന് പിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ ഉണ്ടായത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
വിശദ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ പാമ്പുകടിയേറ്റ അടയാളവും കണ്ടെത്തി. “വെള്ളിക്കെട്ടൻ” (Common Krait) ഇനത്തിൽപ്പെട്ട അത്യന്തം വിഷമുള്ള പാമ്പാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പുലർച്ചെയോടെ ആൽജോ അബോധാവസ്ഥയിലായപ്പോൾ ആദ്യം ഭക്ഷ്യവിഷബാധ (Food Poisoning) ആണെന്നാണ് കുടുംബം കരുതിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളരെ വിഷമുള്ള പാമ്പുകളിൽ ഒന്നാണ് വെള്ളിക്കെട്ടൻ. കടിയേറ്റാൽ വേദന കുറവായിരിക്കും (painless bite) എന്നാൽ വിഷം നാഡീപ്രവർത്തനത്തെ ബാധിച്ച് (neurotoxic venom) ശ്വാസതടസ്സത്തിലേക്ക് നയിക്കും.പലപ്പോഴും കടിയേറ്റത് അറിയാതെ പോകുന്നതാണ് വലിയ അപകടത്തിലേക്കെത്തിക്കുന്നത്.
കൊല്ലം ജില്ലയിൽ വേനൽചൂട് (Extreme Heat) ശക്തമാകുന്നതിനൊപ്പം വിഷപ്പാമ്പുകളുടെ സാന്നിധ്യവും (Venomous Snake Movement) വർധിക്കുന്നതായി റിപ്പോർട്ടുകൾ.
https://metbeatnews.com/extreme-heat-alert-venomous-snakes-entering-residential-areas-in-kerala-safety-tips-emergency-contacts
വെള്ളിക്കെട്ടൻ പോലുള്ള പാമ്പുകൾ കൂടുതലും രാത്രിയിൽ സജീവമാണ്. ഉറങ്ങിക്കിടക്കുന്നവരെ കടിക്കുന്ന അപകടസാധ്യത കൂടുതലാണ്.
വീട്ടിൽ എലി പോലുള്ള ഇരകൾ ഉണ്ടെങ്കിൽ പാമ്പുകൾ അവയെ പിന്തുടർന്ന് അകത്ത് കടക്കും.
സുരക്ഷാ നിർദേശങ്ങൾ (Safety tips)
* കിടക്കാൻ പോവുഅതിന് മുമ്പ് കിടക്കയും തലയിണയും പരിശോധിക്കുക
* നിലത്ത് വസ്ത്രങ്ങൾ കൂമ്പാരം ആക്കിവയ്ക്കുന്നത് ഒഴിവാക്കുക
* വീടിനോട് ചേർന്നുള്ള പുല്ലും കാടും വെട്ടിനിരത്തുക
* എലി നിയന്ത്രണം ഉറപ്പാക്കുക
* രാത്രിയിൽ ടോർച്ച് ഉപയോഗിച്ച് മാത്രമേ പുറത്തേക്ക് പോകാവൂ
ഈ സംഭവം ചൂടുകാലത്ത് വീടുകളിലും പരിസരങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണെന്നതിന് ശക്തമായ ഓർമ്മപ്പെടുത്തലാണ്.
English Summary : A heartbreaking incident in Kodaly, Thrissur, highlights the rising danger of snake encounters inside homes during Kerala's intense summer. Aljo (8), the son of Siljo and Jhonsy, tragically lost his life after being bitten by a snake while asleep. His brother, Anod (10), is currently under medical observation for a suspected bite.