വിവിധ ജില്ലകളിൽ ഇടിയോടെ മഴക്ക് സാധ്യത

കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നു മുതൽ ഇടിയോടെ മഴക്ക് സാധ്യത. ഇന്ന് (വ്യാഴം) വൈകിട്ട് എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ ഇടത്തരമോ ശക്തമായതോ ആയ മഴ നാളെ രാവിലെ വരെയുള്ള സമയങ്ങളിൽ പ്രതീക്ഷിക്കാം. കോയമ്പത്തൂർ, പഴനി മേഖലയിലും പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ പ്രതീക്ഷിക്കാം. നാളെയും കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. ശനിയാഴ്ച എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ മഴ സജീവമാകും. ഞായറാഴ്ച വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയും തെക്കൻ ജില്ലകളിൽ കൂടുതൽ മഴയും ഉണ്ടാകും. ഒരിടവേളക്ക് ശേഷം പടിഞ്ഞാറൻ കാറ്റ് നാളെ മുതൽ വീണ്ടും ശക്തിപ്പെടുന്നതാണ് മഴക്ക് കാരണം. ഇന്നും നാളെയും ഇടിയോടുകൂടിയ മഴയും തുടർന്ന് സാധാരണ മഴക്കുമാണ് സാധ്യത.

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment