അസാനി നാളെ ശക്തി കുറഞ്ഞ് ചുഴലിക്കാറ്റാകും,ഗതി മാറും

ബംഗാൾ ഉൾക്കടലിലെ തീവ്ര ചുഴലിക്കാറ്റ് അസാനി അടുത്ത 24 മണിക്കൂറിൽ ശക്തികുറഞ്ഞ് ചുഴലിക്കാറ്റാകും. നിലവിൽ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറ് മധ്യ മേഖലയിലാണ് അസാനി നിലകൊള്ളുന്നത്. കഴിഞ്ഞ മണിക്കൂറുകളിലെ ഉപഗ്രഹ നിരീക്ഷണം അനുസരിച്ച് 16 കി.മി വേഗതയിലാണ് ഇത് നീങ്ങുന്നത്. വടക്കുപടിഞ്ഞാറ് ദിശയാണ് അസാനിക്ക് ഇപ്പോഴുള്ളത്. വിശാഖപട്ടണത്തിന് 450 കി.മി അകലെയാണ് അസാനിയുള്ളത്.

കരതൊടില്ല,നാളെ ഗതിമാറും
നാളെ ശക്തികുറയുന്നതോടൊപ്പം അസാനി ചുഴലിക്കാറ്റ് ഗതിമാറും. ഇപ്പോൾ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അസാനി, നാളെ മുതൽ വടക്ക്, വടക്കുകിഴക്ക് ദിശയിലേക്ക് മാറും. വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്തുകൂടി സമാന്തരമായി അസാനി സഞ്ചരിക്കും.

ആന്ധ്ര,ഒഡിഷ കനത്ത മഴ കാറ്റ്
നാളെ ആന്ധ്രാപ്രദേശ് തീരത്തും തീരദേശ ഒഡിഷയിലും ശക്തമായ കാറ്റും മഴയും അടുത്ത രണ്ടു ദിവസം ഉണ്ടാകും. ഈ മേഖലയിൽ കടലിൽ പോകുന്നതിനും വിലക്കുണ്ട്. ദുരന്ത നിവാരണത്തിന് കേന്ദ്ര, സംസ്ഥാന സേനകൾ രംഗത്തുണ്ട്. ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്. തുറമുഖങ്ങളിൽ വാണിങ് 2 സിഗ്നൽ ഉയർത്തി. കേരളത്തിൽ കഴിഞ്ഞ റിപ്പോർട്ടുകളിൽ പരാമർശിച്ചതുപോലെ ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്.

Leave a Comment