മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം, 13 പേർ മരിച്ചു

ബസുകളിൽ തീപിടിത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ നിരവധി യാത്രക്കാർ കുടുങ്ങി

Maneesha M.K
2 mins mins read

മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം, 13 പേർ മരിച്ചു 

ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് അപകടം. 13 പേർ മരിച്ചു. 60 പേർക്ക് പരുക്കേറ്റു. 7 ബസുകളും 3 കാറുകളുമാണ് മഥുരയിൽ വച്ച് കൂട്ടിയിടിച്ചത്. ബസുകളിൽ തീപിടിത്തമുണ്ടായത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ച കുറഞ്ഞതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഒരു വശത്തേക്കുള്ള വാഹനഗതാഗതം തടസപ്പെട്ടു. അപകടം നടന്ന വാഹനങ്ങളിൽ നിരവധി യാത്രക്കാർ കുടുങ്ങി. 

കഴിഞ്ഞ ദിവസം പുലർച്ചെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഇരുപതോളം വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. പുലർച്ചെ 5 മണിയോടെ നടന്ന അപകടത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു പേരാണ് മരിച്ചത്. 20 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കനത്ത മൂടൽമഞ്ഞ് കാരണം ഉത്തരേന്ത്യയിൽ അപകടങ്ങൾ വർധിക്കുകയാണ്.

1765880866W.webp  

അതേസമയം ഹരിയാനയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ബസുകളും ട്രക്കുകളും കാറുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് വാഹനങ്ങൾ ഒന്നിന് പിറകെ ഒന്നായി ഇടിച്ച് അപകടങ്ങൾ സംഭവിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹരിയാനയിൽ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും താപനില താഴ്ന്നിട്ടുണ്ട്. സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് ശീതക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് ബാധിച്ച പ്രദേശങ്ങളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കാനും, താഴ്ന്ന ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും, സുരക്ഷിതമായ അകലം പാലിക്കാനും യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary : A tragic accident on the Delhi-Mumbai Expressway resulted in four fatalities, including two police officers, due to heavy fog. Learn more about the incident.