ജപ്പാനില്‍ മഞ്ഞില്‍ തെന്നി എക്‌സ്പ്രസ് വേയില്‍ അപകടം, 67 വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി, 2 മരണം
ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ 67 വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. 26 പേര്‍ക്ക് പരുക്കേറ്റു. ജപ്പാന്‍ എക്‌സ്പ്രസ് ഹൈവേയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് റോഡിലിറങ്ങുന്നത്. ജപ്പാനില്‍ കനത്ത മഞ്ഞുവീഴ്ചയുമാണ്. റോഡില്‍ വാഹനം തെന്നിയാണ് അപകടം. ഇതോടെ 67 വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചുവെന്ന് ഹൈവേ പൊലിസ് പറഞ്ഞു.
Kan-etsu Expressway യിലാണ് അപകടമുണ്ടായത്. Minakami ടൗണില്‍ ആണ് അപകട പരമ്പര. ടോക്യോക്ക് വടക്കു പടിഞ്ഞാറ് 160 കി.മി അകലെയാണ് ഈ പ്രദേശം. ആദ്യകൂട്ടിയിടിയില്‍ ഹൈവേയുടെ ചില ഭാഗങ്ങള്‍ തടസ്സപ്പെട്ടു. പിന്നില്‍ വന്ന കാറുകള്‍ കൂട്ടത്തോടെ ഇടിച്ചുകയറുകയായിരുന്നു. ഐ.എസ് വീണ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയാണ്.
🔴JAPAN 🇯🇵 | A serious accident followed by a massive pileup involving up to 67 cars and trucks occurred on Friday, December 26, around 7:30 p.m. on the #KanetsuExpressway, a major highway leading out of #Japan, in #Minakami, Gunma Prefecture. Numerous injuries were reported. pic.twitter.com/YkAJbFPBUb
— Nanana365 (@nanana365media) December 27, 2025
കൂട്ടിയിടിച്ച വാഹനങ്ങള്‍ തീപിടിക്കുകയും ചെയ്തു. 20 വാഹനങ്ങളില്‍ തീപിടിച്ചു. ചില വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏഴു മണിക്കൂര്‍ നേരം പരിശ്രമിച്ചാണ് തെ കെടുത്താന്‍ അഗ്നിരക്ഷാസേനയ്ക്ക് കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
കാര്‍ യാത്രികയായ 77 കാരിയാണ് മരിച്ചവരില്‍ ഒരാള്‍. ഇവര്‍ ടോക്യോ സ്വദേശിയാണ്. പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു ട്രക്കിന്റെ ഡ്രൈവര്‍ സീറ്റിലും കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പരുക്കേറ്റ 26 പേരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എക്‌സ്പ്രസ് ഹൈവേയുടെ ചില ഭാഗങ്ങള്‍ പൊലിസ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
English Summary : A major accident involving 20 vehicles led to a fire, with some vehicles completely destroyed. Firefighters took seven hours to extinguish the blaze.