weather 23/06/25 : കേരളം, കൊങ്കൺ ഇന്നും ശക്തമായ മഴ സാധ്യത
വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴിയെ തുടർന്ന് കാലവർഷ കാറ്റ് ശക്തമായത് പടിഞ്ഞാറൻ തീരത്ത് മഴ സാധ്യത വർധിപ്പിക്കും. കേരളത്തിൽ ഇന്നും ശക്തമായ മഴ സാധ്യതയുണ്ട്. ഇന്ന് (തിങ്കൾ) മുതൽ കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് Metbeat News കഴിഞ്ഞ ദിവസം കാലാവസ്ഥ അവലോകനം റിപ്പോർട്ടിൽ അറിയിച്ചിരുന്നു.
കേരളത്തിൻ്റെ വടക്കൻ ജില്ലകളിലാണ് മഴ സാധ്യത കൂടുതൽ. കർണാടകയുടെ തീരദേശം, കൊങ്കൺ മേഖല, മഹാരാഷ്ട്ര എന്നിവിടങ്ങളിലും അതി ശക്തമായ മഴ ഉണ്ടാകും. കേരളത്തിൽ മറ്റു ജില്ലകളിലും മഴയുണ്ടാകും. ഇന്നലെ വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം, തമിഴ്നാട്ടിൽ നിന്ന് വരണ്ട കാലാവസ്ഥ തുടരും. കർണാടകയുടെ ഉൾനാടൻ പ്രദേശങ്ങളിലും ഒറ്റപ്പെട്ട നേരിയ മഴ സാധ്യത.
English Summary : Stay updated on the weather for June 23, 2025, in Kerala and Konkan. Expect heavy rainfall today—plan your day accordingly for safety and comfort.