zero shadow day വടക്കൻ കേരളത്തിലുമെത്തി, ഇനി വെറും രണ്ട് നാൾ മാത്രം ബാക്കി

ഭൂമിയുടെ അച്ചുതണ്ടിന് ചെരിവ് ഉള്ളതിനാൽ സൂര്യൻ എപ്പോഴും കൃത്യമായി കിഴക്കിൽ ഉദിക്കുകയും പടിഞ്ഞാറിൽ അസ്തമിക്കുകയും ചെയ്യുന്നില്ല. അതിനാൽ സാധാരണയായി നട്ടുച്ച സമയത്തുപോലും നമ്മുടെ നിഴൽ വടക്കോട്ടോ തെക്കോട്ടോ ചെരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.

Maneesha Prasoon
2 mins mins read

zero shadow day വടക്കൻ കേരളത്തിലുമെത്തി, ഇനി വെറും രണ്ട് നാൾ മാത്രം ബാക്കി

പ്രകൃതിയുടെ അത്ഭുതകരമായ ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നായ “നിഴലില്ലാ ദിനം” കോഴിക്കോടുമെത്തി.

1776590572W.webp  

ഇന്ന് കോഴിക്കോട് zero shadow day ആണ്. കൊയിലാണ്ടി, കോഴിക്കോട്, താമരശ്ശേരി ഭാഗങ്ങളിൽ ആണ് ഇന്ന് zero shadow day. അതേ സമയം പേരാമ്പ്ര വടകര ഭാഗങ്ങളിൽ നാളെയാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. 

കഴിഞ്ഞ ദിവസം 12.25-ഓടെ മഞ്ചേരിയിൽ നിഴലുകൾ മാഞ്ഞുപോയിരുന്നു. സൂര്യൻ തലയ്ക്ക് നേരെ ഉയർന്ന നിലയിൽ എത്തുന്ന സമയത്ത്, നമ്മുടെ ശരീരത്തിന്റെ നിഴൽ കാൽപ്പാദത്തിനടിയിൽ ഒതുങ്ങി കാണാതാകുന്നതാണ് ഈ പ്രതിഭാസം.

ഭൂമിയുടെ അച്ചുതണ്ടിന് ചെരിവ് ഉള്ളതിനാൽ സൂര്യൻ എപ്പോഴും കൃത്യമായി കിഴക്കിൽ ഉദിക്കുകയും പടിഞ്ഞാറിൽ അസ്തമിക്കുകയും ചെയ്യുന്നില്ല. അതിനാൽ സാധാരണയായി നട്ടുച്ച സമയത്തുപോലും നമ്മുടെ നിഴൽ വടക്കോട്ടോ തെക്കോട്ടോ ചെരിഞ്ഞ നിലയിലാണ് കാണപ്പെടുന്നത്.

എന്നാൽ ഇന്നലെ, ഭൂമധ്യരേഖയിൽ നിന്ന് ഏകദേശം 11.12 ഡിഗ്രി വടക്കായി സ്ഥിതിചെയ്യുന്ന മഞ്ചേരിയിൽ ഉച്ചയ്ക്ക് 12.25-ഓടെ സൂര്യൻ കൃത്യമായി തലയ്ക്ക് മുകളിൽ എത്തി. ഈ സമയത്ത് സൂര്യരശ്മികൾ നേരിട്ട് താഴേക്ക് പതിക്കുന്നതിനാൽ നിഴൽ പാദത്തിനടിയിൽ ഒതുങ്ങി ദൃശ്യമാകാതെ പോയി.

ഇതുപോലെ, ഓഗസ്റ്റ് 24-ഓടെ സൂര്യൻ തെക്കോട്ട് സഞ്ചരിക്കുന്ന ഘട്ടത്തിലും ജില്ലയിൽ ഈ പ്രതിഭാസം വീണ്ടും കാണാം. സൂര്യന്റെ ഈ വടക്കോട്ടും തെക്കോട്ടുമുള്ള സഞ്ചാരത്തെ ‘അയനചലനം’ എന്നാണ്  വിളിക്കുക.

ഭൂമധ്യരേഖയിൽ നിന്ന് ഏകദേശം 23.5 ഡിഗ്രി വടക്കും തെക്കും വ്യാപിച്ചുള്ള പ്രദേശങ്ങളിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്.

ഇന്ന് കോഴിക്കോട് പ്ലാൻറ്റോറിയത്തിൽ ഈ അദ്ഭുത പ്രതിഭാസം കാണാൻ വിദ്യാർത്ഥികൾ അടക്കമുള്ളവർ എത്തിയിരുന്നു. 

1776590665W.webp  Calicut Planetarium

ഈ പ്രതിഭാസത്തെ കുറിച്ച് കൂടുതലറിയാൻ ഇത് വായിക്കുക 

English Summary : Northern Kerala is currently witnessing the rare astronomical phenomenon known as Zero Shadow Day. After passing through Manjeri, the event reached Kozhikode, Koyilandy, and Thamarassery today, where vertical objects cast no visible shadow at local noon. This occurs when the Sun positions itself exactly at the zenith (the highest point directly overhead).