ഗസ്സയില്‍ ശൈത്യക്കാറ്റും മഴയും; ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
ഗസ്സയിലെ കനത്ത മഴക്കു പിന്നാലെ സജീവമായ ശൈത്യക്കാറ്റില്‍ ഫലസ്തീനി യുവതി കൊല്ലപ്പെട്ടു. ടെന്റ് തകര്‍ന്ന് 30 കാരിയായ അല മര്‍വാന്‍ ജുഹ എന്ന യുവതിയാണ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറന്‍ ഗസ്സയിലെ റെമാലിനു സമീപത്തെ ഇവരുടെ ടെന്റാണ് തകര്‍ന്നത്. ഗസ്സയില്‍ 12 ലക്ഷത്തിലധികം പേര്‍ ടെന്റുകളിലാണ് കഴിയുന്നത്. കടുത്ത ശൈത്യക്കാറ്റിനെ അവഗണിച്ചാണ് ഇവര്‍ കഴിച്ചുകൂട്ടുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ ഗസ്സയില്‍ മഴയും ശൈത്യക്കാറ്റും ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച മഴയില്‍ ഗസ്സയിലെ ടെന്റുകളില്‍ വെള്ളം കയറിയിരുന്നു. മതില്‍ തകര്‍ന്നതാണ് ജുഹ കൊല്ലപ്പെടാന്‍ കാരണം. ഇവരുടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്.
കടുത്ത ശൈത്യത്തെ തുടര്‍ന്ന് ഈ മാസം ഗസ്സയില്‍ 15 പേര്‍ മരിച്ചിട്ടുണ്ട്. ഹൈപോതെര്‍മിയ മൂലം മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടും. ഭാഗികമായി തകര്‍ന്ന കെട്ടിടങ്ങളില്‍ കഴിയരുതെന്ന് ജനങ്ങളോട് മുന്നറിയിപ്പ് നല്‍കിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.
English Summary: Winter winds and rain in Gaza; Woman dies after tent collapses.