സെൻയാർ ചുഴലിക്കാറ്റ് എവിടെ ? തീവ്രന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റാകും, ഇത് അപൂർവങ്ങളിൽ അപൂർവം

ചുഴലിക്കാറ്റ് കിഴക്കു ദിശയില്‍ സഞ്ചരിച്ച് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദമാകും എന്നാണ് പുതിയ റിപ്പോർട്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് ഗതി തിരിഞ്ഞു തിരിച്ചു മലാക്ക കടലിടുകിലേക്ക് സഞ്ചരിക്കാനും സാധ്യതയേറെ.

Maneesha M.K
1 min mins read

സെൻയാർ ചുഴലിക്കാറ്റ് എവിടെ ? തീവ്രന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റാകും, ഇത് അപൂർവങ്ങളിൽ അപൂർവം

മലാക്ക കടലിലിടുക്കില്‍ വടക്കു കിഴക്കന്‍ ഇന്തൊനീഷ്യയോട് ചേര്‍ന്ന് രൂപപ്പെട്ട സെൻയാർ നിലവിൽ ഇപ്പോൾ കൂറ്റാ കൂറ്റാ മക്മൂറിൽ നിന്ന് 80 കിലോമീറ്റർ കിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. മലേഷ്യയിലെ ജോർജ് ടൗണിൽ നിന്ന് ഏകദേശം 280 കിലോമീറ്റർ പടിഞ്ഞാറായാണിത് നിലനിൽക്കുന്നത്. 

ചുഴലിക്കാറ്റ് കിഴക്കു ദിശയില്‍ സഞ്ചരിച്ച് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദമാകും എന്നാണ് പുതിയ റിപ്പോർട്ട്. തുടർന്നുള്ള 24 മണിക്കൂറിൽ ക്രമേണ ശക്തി കുറഞ്ഞു കിഴക്കോട്ട് ഗതി തിരിഞ്ഞു തിരിച്ചു മലാക്ക കടലിടുകിലേക്ക് സഞ്ചരിക്കാനും സാധ്യതയേറെയാണ്. 

സുമാത്ര, മലേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തെക്കുകിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ തിങ്കള്‍ വരെ ഈ സിസ്റ്റം മഴനൽകികൊണ്ടേയിരിക്കും. മലാക്ക കടലിടുക്ക് വഴി കടന്നു പോകുന്ന തീവ്രന്യൂനമര്‍ദങ്ങള്‍ ചുഴലിക്കാറ്റാകുന്നത് അപൂര്‍വമാണ്. 2001 മുതല്‍ ഇതുവരെ ഇത്തരത്തില്‍ ഇതുവഴി കടന്നുപോയ സിസ്റ്റത്തില്‍ ആദ്യമായി ചുഴലിക്കാറ്റായത് സെന്‍യാര്‍ മാത്രമാണ്. 

അതേസമയം ശ്രീലങ്കയ്ക്ക് സമീപം ന്യൂനമർദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദം ആയിട്ടുണ്ട്. ഇന്ന് ശ്രീലങ്കയിൽ അതിശക്തമായ കാറ്റും മഴയും ആണ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ തമിഴ്നാട്ടിലും ശക്തമായ മഴ അനുഭവപ്പെടും. തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടികാട്ടുന്നുണ്ട്.

English summary: Discover the weather patterns affecting Sumatra, Malaysia, Singapore, Sri Lanka, and Southeast India, with insights on rare cyclones since 2001.