രാവിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് നീല നിറം, ഓടി പോയി കിണറിലേക്ക് നോക്കിയപ്പോൾ കാഴ്ച കണ്ട് ഞെട്ടി

ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നു ഹെൽത്ത് ഇൻസ്പെക്ടർ പി.നവ്യ, ജിയോളജി വകുപ്പിൽ നിന്നു കെ.പ്രമോദ് എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് സിഡബ്ല്യുആർഡിഎമ്മിൽ പരിശോധനയ്ക്ക് അയച്ചു.

Maneesha M.K
1 min mins read

രാവിലെ പൈപ്പ് തുറന്നപ്പോൾ വെള്ളത്തിന് നീല നിറം, ഓടി പോയി കിണറിലേക്ക് നോക്കിയപ്പോൾ കാഴ്ച കണ്ട് ഞെട്ടി

രാവിലെ എഴുന്നേറ്റ് ചായ ഇടാൻ പൈപ്പ് തുറന്നു. പാത്രത്തിൽ കണ്ടത് നീല നിറത്തിലുള്ള വെള്ളം. ഇതുകണ്ട് ഞെട്ടിയ വീട്ടുടമ നേരെ ഓടി കിണറിനരികിലേക്ക്, കണ്ടതോ വീട്ടുമുറ്റത്തെ കിണർ വെള്ളത്തിനും കടും നീലനിറം. മാവൂർ വെള്ളലശ്ശേരി അഷ്ടപദി വീട്ടിൽ എൻ.വിശ്വംഭരന്റെ വീട്ടുമുറ്റത്തെ കിണറിലെ വെള്ളമാണ് കഴിഞ്ഞ ദിവസം കടും നീലനിറത്തിൽ കണ്ടത്. 

വെള്ളം വറ്റിച്ചപ്പോൾ ഉറവ വന്നത് സാധാരണ നിലയിൽ

ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിൽ നിന്നു ഹെൽത്ത് ഇൻസ്പെക്ടർ പി.നവ്യ, ജിയോളജി വകുപ്പിൽ നിന്നു കെ.പ്രമോദ് എന്നിവരും ജനപ്രതിനിധികളും സ്ഥലത്തെത്തി. ആരോഗ്യ വകുപ്പ് അധികൃതർ വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് സിഡബ്ലുആർഡിഎമ്മിൽ പരിശോധനയ്ക്ക് അയച്ചു. തുടർന്നു കിണറ്റിലെ വെള്ളം വറ്റിച്ചു വൃത്തിയാക്കി. പിന്നീട് കിണറിൽ ഉറവ വെള്ളം സാധാരണ നിലയിലായിട്ടു തന്നെയാണ് കണ്ടത്.

ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വെള്ളം ഉപയോഗിക്കരുത്

അതേസമയം കിണർ വൃത്തിയാക്കിയതിനു ശേഷമുള്ള വെള്ളവും കൂടി പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ കിണർവെള്ളം ഉപയോഗിക്കുന്നത് നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

English Summary: Health Inspector P. Navya and geology expert K. Pramod visited Choolur Family Health Center to collect water samples for testing, ensuring community safety