അൾട്രാവയലറ്റ് രശ്‌മികളെ സൂക്ഷിച്ചോളൂ, ശരീരത്തിൽ പതിച്ചാൽ അപകടം, ഈ ജില്ലക്കാർ ശ്രദ്ധിക്കുക 

24 മണിക്കൂറിൽ ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പുറത്തുവിട്ട കണക്കാണിത്.

Maneesha Prasoon
2 mins mins read

അൾട്രാവയലറ്റ് രശ്‌മികളെ സൂക്ഷിച്ചോളൂ, ശരീരത്തിൽ പതിച്ചാൽ അപകടം, ഈ ജില്ലക്കാർ ശ്രദ്ധിക്കുക 

സംസ്ഥാനത്ത് ചൂട് കൂടിവരുന്നു. ഈ സമയം അൾട്രാവയലറ്റ് രശ്മികൾ (UV index)അപകടകാരികളാവുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെ അൾട്രാവയലറ്റ് രശ്‌മികളെ സുക്ഷിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (Kerala State Disaster Management)സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അൾട്രാവയലറ്റ് സൂചിക പുറത്തുവിട്ട കണക്കാണിത്. ഓറഞ്ച് അലേർട്ടാണ് ഇവിടങ്ങളിൽ പ്രഖ്യാപിച്ചിരിക്കുന്നത്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലാണെങ്കിൽ റെഡ് അലർട്ടും 8 മുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴുവരെ യെല്ലോ അലർട്ടുമാണ് നല്കുന്നത്.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ

. കൊല്ലം ജില്ലയിലെ കൊട്ടാരക്കര           

. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ 

. കോട്ടയം ജില്ലയിലെ ചങ്ങനാശേരി 

.പാലക്കാട് ജില്ലയിലെ തൃത്താല 

.വയനാട് ജില്ലയിലെ മാനന്തവാടി 

. എറണാകുളം ജില്ലയിലെ കളമശേരി 

. തൃശൂർ ജില്ലയിലെ ഒല്ലൂർ 

. മലപ്പുറം ജില്ലയിലെ പൊന്നാനി     എന്നിവിടങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

1770979663W.webp  

ഫെയ്‌സ്ബുക്ക് പോസ്റ്റ്(രാജീവൻ എരിക്കുളം)

അതേസമയം ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് അൾട്രാ വയലറ്റ് രശ്‌മികൾ കാരണമാകും.
 
അതേസമയം പകൽ താപനില 32  -37 തുടരും. അടുത്ത  ഒരാഴ്ച്ച  നിലവിലെ  വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യതയുണ്ട്. ഫെബ്രുവരി അവസാന വാരം ബംഗാൾ ഉൾക്കടലിൽ ചെറിയ മാറ്റങ്ങൾക്ക്  സൂചന നൽകുന്നുണ്ടെങ്കിലും  കാത്തിരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം ചൂണ്ടികാട്ടി.

അതിരാവിലെ തണുപ്പ് തന്നെ

അതി രാവിലെയുള്ള നല്ല തണുപ്പ്  തുടരുന്നു. ഇന്നത്തെ കുറഞ്ഞ താപനില (°C) ഇങ്ങനെ.

കുണ്ടള ഡാം     8.3
വട്ടവട         10.7
മൂന്നാർ         10.9
കൽപറ്റ            14.0
ചെങ്ങുളം ഡാം  14.1
അയ്യപ്പൻകോവിൽ  14.7
കോവില്കടവ്         15.9
പാണത്തൂർ           16.1
പാമ്പാടുംപാറ        17.0
മീൻകട്ട്                     17.2
ചെറുവഞ്ചേരി     18.0
ആറളം                   18.1
ചെമ്പേരി               18.2
മുലിയാർ                     18.2
ലോവർ ഷോളയാർ 18.3
പടന്നക്കാട്               18.4
ചെറുതോണി            18.5
പെരിങ്ങോം             18.7
നിലമ്പൂർ                 19.1
പാലേമാട്                 19.1
അയ്യൻകുന്ന്          19.6
അതിരപ്പിള്ളി          19.7
പാലോട്                   19.7
കോന്നി                   19.9
കൂത്താട്ടുകുളം    19.9
മുണ്ടേരി                19.9
എന്നിങ്ങനെയാണ് സംസ്ഥാനത്ത് അതിരാവിലെയുള്ള കുറഞ്ഞ താപനില.

English Summary : The Kerala State Disaster Management Authority (KSDMA) has issued a warning regarding rising temperatures and dangerous levels of Ultraviolet (UV) radiation across the state. While early mornings remain chilly, daytime temperatures are expected to hover between 32°C and 37°C for the next week.