ആകാശത്തെ അജ്ഞാത വെളിച്ചം ; അന്യഗ്രഹജീവികളുടെ വാഹനമെന്ന് സോഷ്യൽ മീഡിയ

പതിറ്റാണ്ടുകളായി ആകാശത്ത് കാണുന്ന അപരിചിതമായ വസ്തുക്കൾ അന്യഗ്രഹ ജീവികളുടെ വാഹനം എന്ന പേരിൽ പ്രചാര നേടാറുണ്ട്. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം ഉണ്ടായി. വാവ് ടെറിഫയിംഗ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചത്.

“ഇത് എന്താണ്” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എവിടെ നിന്നുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല. ആകാശത്ത് കുറെ ദൂരെയായി കുറച്ചു ലൈറ്റുകൾ കാണാം. അതിനു തൊട്ടു താഴെ ഒരു ലൈറ്റുമുണ്ട്. കുറച്ച് ആളുകൾ വീഡിയോ ചിത്രീകരിക്കുന്നതുo മറ്റു ചിലർ റോഡിലൂടെ ഓടുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോയുടെ ലിങ്ക്.

Share this post

Leave a Comment