ഇന്ത്യയിലെ ക്ലീൻ സിറ്റി പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം, മലിനീകരണത്തിൽ മുന്നിൽ ഉത്തർപ്രദേശ്

സെന്റർ ഫോർ ​റിസർച്ച് ആന്റ് എനർജി ആൻറ് ക്ലീൻ എയർ ആണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ ഇപ്പോഴത്തെ സാഹചര്യം.

Maneesha M.K
2 mins mins read

ഇന്ത്യയിലെ ക്ലീൻ സിറ്റി പട്ടികയിൽ ഇടംപിടിച്ച് തിരുവനന്തപുരം, മലിനീകരണത്തിൽ മുന്നിൽ ഉത്തർപ്രദേശ്

മനുഷ്യനേയും ഭൂമിയിലെ സർവ്വചരാചരങ്ങളേയും ഒരുപോലെ ബാധിക്കുന്ന ഒരു വലിയ പ്രശ്‌നമാണ് മലിനീകരണം. ഭൂമിയിൽ ഉള്ളവർക്കും ഭൂമിയിലേക്ക് പിറന്ന് വീഴാൻ പോകുന്നതിനെ പോലും നശിപ്പിക്കാൻ മലിനീകരണങ്ങൾക്ക് സാധിക്കും. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മലിനീകരണത്തിൽ മുന്നിൽ നിൽക്കുന്നത് ഇന്ത്യയാണെന്ന് എടുത്തു പറയാം. ഇനി ഇന്ത്യയിൽ തന്നെ ഏത് നഗരമാണ്  മലിനീകരണത്തിൽ മുന്നിട്ട് നിൽക്കുന്നതെന്ന് പുതിയ റിപ്പോർട്ട് പറയുന്നു. വായുമലിനീകരണം ഭീഷണിയാകുന്ന ഡൽഹിയാണെന്ന് കരുതേണ്ടെ. മീററ്റും ബംഗളൂരുവും കൊൽക്കത്തയും മുംബൈയുമല്ല. ഹിന്ദി ഹൃദയഭൂമിയും രാജ്യത്തിന്റെ രാഷ്ട്രീയ ഭൂമിശാസ്ത്രത്തില്‍ വിശാലസാന്നിധ്യവുമായ ഉത്തർപ്രദേശിലെ ഗാസിയാബാദാണ് ആ നഗരം. 

വായുമലിനീകരണത്തിൽ പൊറുതിമുട്ടുന്ന ഡൽഹിയേക്കാൾ രൂക്ഷം , ഡൽഹി നാലാം സ്ഥാനത്ത്

സെന്റർ ഫോർ ​റിസർച്ച് ആന്റ് എനർജി ആൻറ് ക്ലീൻ എയർ ആണ് പുതിയ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. വായു മലിനീകരണംകൊണ്ട് സാധാരണ ജീവിതം ദുസ്സഹമായ ഡൽഹിയേക്കാൾ രൂക്ഷമാണ് ഗാസിയാബാദിലെ ഇപ്പോഴത്തെ സാഹചര്യം. എന്നാൽ ഡൽഹി നാലാം സ്ഥാനത്താണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഗാസിയാബാദ്, ഹരിയാനയിലെ നോയ്ഡ, ബഹദുർഗഡ് എന്നിവക്കു പിന്നിലാണ് ഡൽഹിയുടെ സ്ഥാനമെന്നത് അദ്ഭുതപ്പെടുത്തുന്നു. ഏറ്റവും മലിനീകരിക്കപ്പെട്ട പത്തു നഗരങ്ങളിൽ ആറും ഉത്തർ പ്രദേശിൽ നിന്നാണ്. മൂന്ന് നഗരങ്ങൾ ഹരിയാനയിൽ നിന്നും.  നോയ്ഡ(രണ്ട്), ബഹദുർഗഡി(മൂന്ന്), ഗ്രേറ്റർ നോയ്ഡ (ആറ്) എന്നിവയാണ് ഹരിയാന നഗരങ്ങൾ. ഗാസിയാബാദ്, ഹാപൂർ, സോനിപത്, മീററ്റ്, റോത്തക്, എന്നീ ഉത്തർ പ്രദേശ് നഗരങ്ങളാണ് ആദ്യ പത്തിലുള്ള മലിനീകരണ നഗരങ്ങൾ. 

ഏറ്റവും കൂടുതൽ മലിനീകരണ ഭീഷണി നേരിടുന്ന നഗരങ്ങൾ രാജസ്ഥാനിൽ

ദേശീയ ശരാശരിയേക്കാൾ മുകളിലാണ് നവംബറിൽ ഈ നഗരങ്ങളുടെ അന്തരീക്ഷ നിലവാരം. അന്തരീക്ഷ മലിനീകരണം സൂചിപ്പിക്കുന്ന പി.എം 2.5 ഒരു ക്യുബിക് മീറ്ററിന് 224 മൈക്രോഗ്രാം ആണ്. നവംബറിലെ 30 ദിവസങ്ങളിലും ഈ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ദേശീയ മാനദണ്ഡങ്ങൾക്ക് മുകളിലായിരുന്നു. ക്യൂബിക് മീറ്ററിന് 215 മൈക്രോഗ്രാം ആണ് ഡൽഹിയിൽ നവംബറിലെ വായുഗുണനിലവാരം. ഇത് ഒക്ടോബറിലേക്കാൾ ഇരട്ടി വരുമെന്നർത്ഥം. ഏറ്റവും കൂടുതൽ മലിനീകരണ ഭീഷണിയുള്ള നഗരങ്ങളുള്ള സംസ്ഥാനം എന്ന റെക്കോഡ് രാജസ്ഥാൻ സ്വന്തമാക്കിയിരിക്കുകയാണ്. 34ൽ ൽ 23ഉം ദേശീയ ശരാശരിയേക്കാൾ മുകളിലാണ് എന്നത് ഞെട്ടിപ്പിക്കുന്നു. ഹരിയാനയിൽ 22ഉം, ഉത്തർ പ്രദേശിൽ 14ഉം നഗരങ്ങൾ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. 

1765120213W.webp  

മലിനീകരണം കുറഞ്ഞ നഗരമെന്ന പട്ടികയിൽ ഇടംപിടിച്ച് കേരളത്തിൻ്റെ തലസ്ഥാന നഗരം

മലിനീകരണം കുറഞ്ഞ ക്ലീൻ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നും തിരുവനന്തപുരം ഏഴാം സ്ഥാനക്കാരായി ഇടം നേടി. സിക്കിമിലെ ഗാങ്ടോക്, കർണാടകയിലെ കൊപ്പൽ, ചാമരാജ് നഗർ, തമിഴ്നാട്ടിലെ പൽകലൈപേരൂർ, കർണാടകയിലെ ശിവമൊഗ്ഗ എന്നിവയ്ക്കു പിന്നിലായി ഏഴാമതായിട്ടാണ് നമ്മുടെ തലസ്ഥാന നഗരമായ തിരുവനന്തപുരമുള്ളത്. 

1765120547W.webp  

അതേസമയം രാജ്യത്തെ മലിനീകരണം കുറഞ്ഞ പത്ത് നഗരങ്ങളിൽ ആറും കർണാടകയിൽ നിന്നാണ്. മേഘാലയയിലെ ഷില്ലോങ് ആണ് രാജ്യത്തെ ഏറ്റവും മികച്ച ക്ലീൻ സിറ്റി. ഏഴ് മൈക്രോഗ്രാമാണ് ഷില്ലോങിലെ പി.എം 25 ശരാശരി. തിരുവനന്തപുരത്തിന്റേത് ഒരു ക്യൂബിക് മീറ്ററിന് 20 മൈക്രോ ഗ്രാമും. സത്യത്തിൽ ഒരു വലിയ അപകടത്തിലേക്കാണ് ഇന്ത്യ പോയ്കൊണ്ടിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ മലിനീകരണം നേരിടുന്നത് ഇന്ത്യയാണെന്ന് നിസംശയം പറയാം. മനുഷ്യ ഇടപെടൽ മൂലമുണ്ടാകുന്ന ഈ മലിനീകരണം ഏറ്റവും വലിയ അപകടത്തിലേക്കാണ് മനുഷ്യനെ തള്ളി വിടുന്നത്. 

English Summary : November's air quality in several cities exceeds national averages, with PM 2.5 levels alarming at 224 µg/m³. Discover the most polluted regions in India.